തായ്വാന് യുക്രൈന്റെ വിധി! പെൺസിംഹം ആഞ്ഞടിച്ചു... തിരിച്ചടിക്കാൻ ചൈനീസ് നീക്കം

തായ്‍വാനെ ചൈന സ്വന്തം ഭൂപ്രദേശമായാണ് കണക്കാക്കുന്നതെങ്കിലും സ്വയംഭരണം തുടരാനുള്ള ദ്വീപിൻ്റെ ശ്രമങ്ങള്‍ക്ക് യുഎസിൻ്റെ വലിയ പിന്തുണയുണ്ട്. എന്നാൽ രാജ്യത്തിൻ്റെ ഭാഗമെന്നു കരുതുന്ന മേഖലയിൽ ഒരു വിദേശനേതാവ് സൈനികവിമാനത്തിൽ പറന്നിറങ്ങിയ നടപടിയാണ് ചൈനയെ ചൊടിപ്പിക്കുന്നത്.
ബെയ്ജിങുമായി നയതന്ത്രബന്ധം തുടരുമെങ്കിലും തായ്പെയുടെ സ്വയംഭരണത്തെ അംഗീകരിക്കുമെനന്നാണ് യുഎസിൻ്റെ പ്രഖ്യാപിത നിലപാട്. തായ്‍വാനിലെ ജനാധിപത്യവും സ്വയംഭരണവും നിലനിര്‍ത്തുന്നതിനു യുഎസ് നൽകുന്ന പിന്തുണയുടെ അടയാളമായാണ് 82കാരിയായ നാൻസി പെലോസിയുടെ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെടുന്നത്.
അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്‍വാനിലെത്തിയതിന് പിന്നാലെ, ശക്തമായ ഒരുക്കങ്ങളുമായി ചൈന രംഗത്തെത്തിയിരുന്നു. സൈനിക വാഹനങ്ങളും കപ്പലുകളുമായി ചൈന പൂർണ സജ്ജരായിരുന്നു. തായ്‌വാൻ കടലിടുക്കിനോട് ചേർന്നുള്ള ഫുജിയാൻ പ്രവിശ്യയിൽ 300ൽ അധികം വരുന്ന ആയുധ ടാങ്കുകൾ സജ്ജീകരിച്ചിരുന്നു.
നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തെ തടയിടാൻ ചൈന നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അമേരിക്കയ്ക്കെതിരെ ഭീഷണി മുന്നറിയിപ്പും പ്രകോപനപരമായ നീക്കങ്ങളും ചൈന നടത്തിയിരുന്നു. തയ്‌വാനെ ചുറ്റി ചൈന സൈനികാഭ്യാസം തുടരുന്നത് രാജ്യത്ത് കടന്നുകയറാനുള്ള നീക്കത്തിന്റെ മുന്നോടിയായെന്ന് വിദേശകാര്യമന്ത്രി ജോസഫ് വു. ഏഷ്യ-പസഫിക് മേഖലയിലെ തൽസ്ഥിതി മാറ്റാനാണ് ചൈനയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
യുഎസ് ജനപ്രതിനിധിസഭ സ്പീക്കൻ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിന് പിന്നാലെ രാജ്യത്തെ ചുറ്റി ചൈന സൈനികാഭ്യാസം ആരംഭിച്ചിരുന്നു. ബാലിസ്റ്റിക് മിസൈലുകൾ വരെ ചൈന പ്രയോഗിച്ചുവെന്നാണ് തയ്‌വാൻ ആരോപിച്ചത്. സൈനികാഭ്യാസത്തിനും മിസൈൽ പ്രയോഗത്തിനും പുറമേ സൈബർ അറ്റാക്കുകളും വ്യാജപ്രചാരണങ്ങളും സാമ്പത്തിക ആക്രമണങ്ങളും ചൈന നടത്തുന്നുണ്ട്.
ഇതിനിടെ അഭ്യാസം തുടരാനാണ് തീരുമാനമെന്ന് നേതൃത്വം നൽകുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കിഴക്കൻ കമാൻഡ് തിങ്കളാഴ്ച അറിയിച്ചു. കടൽ-കര-നാവികസേനകൾ സംയുക്തമായാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് നാലുമുതൽ ഏഴുവരെ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. തങ്ങളുടെ സൈനികവ്യൂഹം തയ്വാൻ അതിർത്തിയിൽ എവിടെയെല്ലാമാണുള്ളതെന്ന് പി.എൽ.എ. വ്യക്തമാക്കിയിട്ടില്ല.
തയ്വാൻ അതിർത്തിയോടുചേർന്ന കടലിലും ആകശത്തുമായാണ് അഭ്യാസം നടക്കുന്നതെന്ന് ചൈനീസ് മാധ്യമമായ ഗ്‌ളോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. യുദ്ധസമാന സാഹചര്യമൊരുക്കിയാണ് നാവിക-വ്യോമ സേനകൾ അതിൽ പങ്കെടുക്കുന്നത്. ചൈനയുടെ വ്യോമസേനയുടെ അത്യാധുനിക വിമാനങ്ങളെല്ലാം അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ, സൈനികാഭ്യാസത്തിനെതിരേ തയ്‌വാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























