Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ചൈനീസ് ചാരക്കപ്പലിനെ ഇന്ത്യ കടലില്‍ താഴ്ത്തുമോ ശ്രീലങ്കയ്ക്ക് താക്കീത് ഭയന്നു വിറച്ച് ചൈന ശ്രീലങ്ക തൃശങ്കുവില്‍

10 AUGUST 2022 08:24 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ കളി ഇന്ത്യയോട് വേണ്ട. ഇന്ത്യയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പഠിച്ച പണി 18ഉം നോക്കുന്നതിന്റെ ഭാഗമായാണ് യുവാന്‍ വാങ് 5നെ എന്ന ചൈന ശ്രീലങ്കയിലേയ്ക്ക് അയച്ചിരിക്കുന്നത്. കപ്പല്‍ അതിവേഗം ശ്രീലങ്കയിലെ ഹമ്പന്‍ തോട്ട തുറമുഖത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ശ്രീലങ്കയ്ക്ക് അക്കാര്യത്തില്‍ എതിര്‍പ്പൊന്നും ഇല്ലെങ്കിലും ഇന്ത്യയെ ഭയന്ന് അതിനുള്ള അനുമതി ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് വിവരം. ഒരേ സമയം ഗവേഷണ ആവശ്യങ്ങള്‍ക്കും ചാരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന കപ്പലാണ് യുവാന്‍ വാങ് 5. എന്നുള്ളത് വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ധനം നിറയ്ക്കാണ് കപ്പല്‍ ലങ്കയില്‍ എത്തുന്നതെന്നാണ് ചൈന പറയുന്നതെങ്കിലും ഇന്ത്യന്‍ മാഹസമുദ്രത്തില്‍ നിരീക്ഷണമാണ് ലക്ഷ്യം. ഉപഗ്രഹങ്ങളേയും മിസൈലുകളേയുമടക്കം അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ളതാണ് ചൈനയുടെ ഈ അത്യാധിനിക സംവിധാനങ്ങളുള്ള ഈ ചാരക്കപ്പല്‍.

750 കിലോമീറ്റര്‍ പരിധിയിലെ വരെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിച്ചേക്കുമെന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ഈ കപ്പലിന് ചോര്‍ത്താന്‍ കഴിയും. ഇതോടെ ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ കപ്പലിന്റെ നിരീക്ഷണ പരിധിയില്‍ വരും മാത്രമല്ല കൂടങ്കുളം, കല്‍പാക്കം ആണവ നിലയങ്ങളിലെയും ശ്രീഹരിക്കോട്ടയും ചൈന അവരുടെ ചാര വലയത്തിലാക്കും. കപ്പലിലെ ഉപഗ്രഹനിരീക്ഷണസംവിധാനവും ഇന്ത്യയെ സംബന്ധിട്ട് വലിയൊരു സുരക്ഷാഭീഷണിയണ്. നേരത്തേ കപ്പലിന് മുമ്പും ശ്രീലങ്ക പ്രവേശനാനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കപ്പല്‍ തുറമുഖത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്, ഇതിന്റെ ഭാഗമായി ഒന്നുകൂടി പ്രവേശനാനുമതിയ്ക്കായുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ചൈന

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ പ്രവേശനത്തെ ഇന്ത്യ ശക്തമായാണ് എതിര്‍ക്കുന്നത്. 2014ല്‍ സമാനമായൊരു സംഭവം നടന്നിരുന്നു. അന്ന് ചൈനീസ് മുങ്ങിക്കപ്പലിന് തുറമുഖത്ത് അടുക്കാന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്ത്യശ്രീലങ്ക ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. അന്ന് പൂര്‍ണമായും ശ്രീലങ്ക ചൈനീസ് പക്ഷത്തായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങളങ്ങനെയല്ല. ഇന്ത്യ മാത്രമേ അവരെ ഇപ്പോള്‍ സഹായിക്കാനുള്ളൂ മാത്രമല്ല നിരവധി സഹായങ്ങള്‍ ഇതിനോടകം ഇന്ത്യ ചെയ്തു നല്‍കിയും കഴിഞ്ഞു. ആ നന്ദി ശ്രീലങ്കയ്ക്ക് കാണിക്കേണ്ടതുണ്ട്. അങ്ങനെയുള്ള രക്ഷക പരിവേഷമുള്ള ഇന്ത്യയെ പിണക്കാന്‍ സാധിക്കാത്ത സ്ഥതിയിലാണ് ലങ്ക.

ആഭ്യന്തര കലാപത്തെതുടര്‍ന്ന് രാജിവെച്ച ശ്രീലങ്കയിലെ മുന്‍സര്‍ക്കാരാണ് കപ്പലിന് തുറമുഖത്ത് അടുക്കാന്‍ നേരത്തേ അനുമതി നല്‍കിയത്. കപ്പല്‍ അയയ്ക്കാന്‍ ചൈന സമ്മതം തേടുമ്പോള്‍ ഗോതാബയ രാജപക്‌സെയായിരുന്നു ശ്രീലങ്കയുടെ പ്രസിഡന്റ്. പിന്നാലെ ശ്രീലങ്കന്‍ രാഷ്ട്രീയാന്തരീക്ഷം അപ്പാടെ മാറി. ജനകീയ വിപ്ലവത്തെത്തുടര്‍ന്ന് ഗോതാബയ സ്ഥാനഭൃഷ്ടനാക്കപ്പെടുകയും നാടുവിടുകയും ചെയ്തു. ഇതോടെ നിലവിലെ ഭരണകൂടം ഇക്കാര്യത്തില്‍ വെട്ടിലായിരിക്കുകയാണ്.

എന്നാല്‍ പുതിയ നീക്കങ്ങളില്‍ ഇന്ത്യയെ ചൈന ഭയക്കുന്നുണ്ട്. വിഷയത്തില്‍ ഇടപെടേണ്ടതില്ല എന്ന നിലപാടിലാണ് ചൈന. ഇന്ത്യ ശ്രീലങ്കയെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് അവരുടെ ആരോപണം. ചൈനയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണണെന്ന് ചില കക്ഷികളോട് അഭ്യര്‍ഥിക്കുന്നു എന്നാണ് ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ ചൈന വിഷയത്തില്‍ പ്രതികരിച്ചത്.

ഹംബന്‍തോട്ടയില്‍ അടുക്കാന്‍ കപ്പലിന് അനുവാദം നല്‍കുന്നത് നീട്ടിവെച്ച ശ്രീലങ്കന്‍ നടപടിയെ ചോദ്യംചെയ്ത് ചൈന രംഗത്തെത്തിയിരുന്നു. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നായിരുന്നു ചൈനയുടെ ആവശ്യം. ഇന്ധനം നിറയ്ക്കാനും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനുമായി കപ്പലിന് ഹംബന്‍ടോട്ട തുറമുഖത്ത് അടുക്കാന്‍ അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചൈനയുടെ ഈ ആവശ്യത്തില്‍, ഇന്ത്യ ശ്രീലങ്കയെ ഉത്കണ്ഠ അറിയിച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. തുടര്‍ന്നാണ് കപ്പല്‍ തുറമുഖത്ത് അടുക്കുന്നത് ശ്രീലങ്ക താത്കാലികമായി തടഞ്ഞത്.

മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ കപ്പല്‍ തുറമുഖത്ത് അടുക്കുന്നത് നീട്ടിവെക്കണമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം കൊളംബോയിലെ ചൈനീസ് എംബസിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയം അടിന്തരമായി ചര്‍ച്ചചെയ്യണമെന്ന് ചൈനീസ് എംബസി ശ്രീലങ്കന്‍ അധികൃതരോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ കൊളംബോയിലെ ചൈനീസ് അംബാസഡര്‍ ക്വി ഷെനോങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് കപ്പല്‍ യാത്ര തുടരുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (15 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (31 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (38 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (45 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (3 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends