ഇന്ത്യയെ അനുസരിച്ച് ശ്രീലങ്ക; ചൈനീസ് കപ്പലിനെ തുരത്തിയാല്‍ ആ സമ്മാനം ഉറപ്പ്..

ചൈനീസ് ചാരക്കപ്പല്‍ അതിവേഗം ശ്രീലങ്കയിലെ ഹമ്പന്‍ തോട്ട തുറമുഖത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെയും ശ്രീലങ്ക അതിനുള്ള അനുമതി നല്‍കിയിട്ടില്ല. ആ നിലപാടില്‍ തന്നെ ശ്രീലങ്ക ഉറച്ചു നിന്നാല്‍ ഇന്ത്യ ഒരു വലിയ സമ്മാനം അവര്‍ക്ക് നല്‍കുന്നുണ്ട്. നിലവില്‍ ചൈനയ്‌ക്കെതിരെ ശ്രീലങ്ക ശക്തമായ സമീപനമെടുത്തിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ സമ്മാനമെന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന വിവരം. വിവിധോദ്ദേശ വിമാനമായ ഡോണിയറാണ് പ്രതിരോധ മേഖലയില്‍ ഇന്ത്യ ദ്വീപുരാജ്യത്തിന് നല്‍കുന്നത്. ചൈനയുടെ ചാരക്കപ്പലായ യുവാന്‍ വാംഗ് 5 നെ ഹംബന്തോട്ട തുറമുഖത്തേയ്ക്ക് പ്രവേശിക്കാനുള്ള അനുമതി ശ്രീലങ്ക കഴിഞ്ഞയാഴ്ച നിഷേധിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിവിട്ട ചൈനയ്ക്ക് പ്രതിരോധ സഹായം ചെയ്യുക വഴി ഇന്ത്യയുടെ സുരക്ഷ അപകടത്തിലാകുമെന്ന ഇന്ത്യന്‍ മുന്നറിപ്പ് ലങ്കന്‍ ഭരണകൂടം അതേപടി സ്വീകരിച്ചുകൊണ്ടാണ് നടപടി എടുത്തത്.
നാവികസേന ഉപയോഗിക്കുന്ന ഡോണിയര്‍228 വിമാനങ്ങളാണ് ശ്രീലങ്കയ്ക്ക് നല്‍കുന്നത്. കടല്‍മേഖലയിലെ എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഏറെ കാര്യക്ഷമമായ വിമാനമാണിത്. ഇന്ത്യന്‍ നാവികസേന യുദ്ധമുഖത്ത് റഡാര്‍ സംവിധാനങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന മികച്ച വിമാനമാണ് ശ്രീലങ്കയ്ക്ക് നല്‍കുന്നത്. വിശാലമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണത്തിന് ശ്രീലങ്കന്‍ നാവിക സേനയ്ക്ക് ഏറെ ഗുണകരമാകുമെന്ന് ഇന്ത്യന്‍ പ്രതിരോധവകുപ്പ് അറിയിച്ചു.
ഇന്ത്യയുടെ തദ്ദേശീയ നിര്‍മ്മിത പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ഡോണിയര്‍ വിമാനങ്ങളുടെ പരിശീലനവും അറ്റകുറ്റപ്പണിയുമടക്കം എല്ലാം ഇന്ത്യയില്‍ തന്നെ നിര്‍വ്വഹിക്കാമെന്നതും ശ്രീലങ്കയ്ക്ക് ഏറെ ഗുണകരമാണ്. ഈ മാസം 11ാം തിയതി ലങ്കന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ചൈനയുടെ റഡാര്‍മിസൈല്‍ വാഹിനി കപ്പല്‍ അനുമതി ചോദിച്ചിരുന്നു.
പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായവും ഇന്ധനവും ഭക്ഷ്യാധാന്യവും നല്‍കിക്കൊണ്ടിരിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയെ പിണക്കി ചൈനയുമായി പലകാല ഘട്ടത്തിലും ഉണ്ടാക്കിയ കരാറുകളാണ് ശ്രീലങ്കയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്ക ഇടക്കാല ഭരണകൂടത്തിന്റെ തണലില്‍ പോലും നിലവില്‍ അരക്ഷിതാവസ്ഥയിലായത് മുതലെടുക്കുന്ന ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























