Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

പാഞ്ഞു കയറി ചൈസീസ് യുദ്ധ വിമാനങ്ങള്‍; തീ തുപ്പി തായ്വാന്‍ പീരങ്കികള്‍ യുഎസ് യുദ്ധകപ്പലും എത്തി

10 AUGUST 2022 08:27 PM IST
മലയാളി വാര്‍ത്ത

ചൈന നിര്‍ത്തിയ ഇടത്തുനിന്നും തായ്വാന്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെയും തായ്വാന്‍ അതിര്‍ത്തികളെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള മിസൈല്‍ ആക്രമണങ്ങളാണ് അഭ്യാസ പ്രകടനം എന്ന പേരില്‍ ചൈന നടത്തി വന്നിരുന്നത്. തായ്വാന്‍ രക്ഷയ്ക്കായി അമേരിക്കന്‍ വിമാന വാഹിനികളും തായ്വാന്‍ ലക്ഷ്യമാക്കി കുതിച്ചിരുന്നു. ഇപ്പോഴിതാ എങ്ങനെയും തായ്വാനെ തങ്ങളുടെ ഭാഗമാക്കിയേ തീരു എന്ന ചൈനീസ് ലക്ഷ്യത്തിനെതിരെ തിരിച്ചടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തായ്വാന്‍.

ചൈനീസ് യുദ്ധഭീഷണിക്ക് തായ്‌വാന്റെ പീരങ്കികള്‍ കൊണ്ടാണ് മറുപടി നല്‍കിയിരിക്കുന്നത്. തായ്വാന്‍ പീരങ്കികള്‍ അതിര്‍ത്തിയെ പ്രകമ്പനം കൊള്ളിച്ചു തുടങ്ങിയിരിക്കുന്നു. ചൈനയുടെ അതേ തന്ത്രം തന്നെയാണ് തായ്വവാനും തിരിച്ച് പരീക്ഷിച്ചിരിക്കുന്നത്. നിങ്ങള്‍ എന്തുചെയ്താലും അതുപോലെയുള്ള തിരിച്ചടി തന്നെയാകും ഞങ്ങളുടെ ഭാഗത്തുനുന്നും ഉണ്ടാകുക എന്ന കൃത്യമായ സന്ദേശം കൂടിയാണ് തായ്വാന്‍ പുതിയ നീക്കം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. തങ്ങളുടെ അഭ്യാസ പ്രകടനമാണിതെന്നാണ് തായ്വാന്‍ പീരങ്കി ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. സൈനിക അഭ്യാസം എന്ന പേരില്‍ തായ്‌വാന്‍ കടലില്‍ ചൈന നടത്തിയ പ്രകടനങ്ങള്‍ ദ്വീപിനെ ആക്രമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രിയായ ജോസഫ് വു ആരോപിച്ചതിന് പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ തന്നെ പീരങ്കി അഭ്യാസം നടത്തിയത്. യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് തായ്‌വാനെ വളഞ്ഞ് ചൈന വ്യോമ നാവിക അഭ്യാസം നടത്തിയത്. അഭ്യാസത്തിനിടെ ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതിനെതിരെ ജപ്പാനും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

പെലോസിയുടെ സന്ദര്‍ശനം ഒരു കാരണമാക്കിയെടുത്ത് തായ്‌വാനില്‍ കടന്നുകയറാനാണ് ചൈന ശ്രമിക്കുന്നതെന്ന് ജോസഫ് വു കുറ്റപ്പെടുത്തി. അതേസമയം ഇന്നലെയും ചൈന വ്യോമ, നാവിക അഭ്യാസങ്ങള്‍ തുടര്‍ന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് തായ്‌പേയിയുടെ തെക്കന്‍ മേഖലയായ പിങ്ടങ്ങില്‍ തായ്‌വാന്‍ സൈന്യം പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തത്. ഒരു മണിക്കൂറാണ് അഭ്യാസം നടത്തിയതെന്ന് തായ്വാനിലെ എട്ടാം ആര്‍മി കോര്‍പ്‌സിന്റെ വക്താവ് ലൂ വോയിജെയ് പറഞ്ഞു. കെന്റിങ് തീരത്തേക്ക് ഒതുക്കിയ ഹോവിറ്റ്‌സറുകളില്‍ നിന്നാണ്. സൈനികര്‍ വെടിയുതിര്‍ത്തത്. അഭ്യാസം വ്യാഴാഴ്ചയും തുടരും. നൂറുകണക്കിന് സൈനികരും നാല്‍പ്പതോളം ഹോവിറ്റ്‌സര്‍മാരും പങ്കെടുത്തതയായി സൈന്യം അറിയിച്ചു. പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം നല്‍കിയ പിന്തുണയ്ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികള്‍ക്ക് വു നന്ദി പറഞ്ഞു.

ചൈനയെ ഭയക്കുന്നില്ലെന്നും സൈന്യം സജ്ജമാണെന്നും വു പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സാഹസത്തിന് ചൈന മുതിരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്വേച്ഛാധിപത്യത്തിന്റെ ഭീഷണിക്ക് മുന്നില്‍ ജനാധിപത്യം വഴങ്ങില്ലെന്ന വ്യക്തമായ സന്ദേശവും ഇത് ലോകത്തിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചൈന ലക്ഷ്യമിടുന്നതെന്നും അമേരിക്കന്‍ കരുത്തില്‍ സ്വാതന്ത്ര്യം നേടാമെന്നത് തായ്‌വാന്റെ മിഥ്യാധാരണയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ആത്മാര്‍ത്ഥമായി ചിന്തിക്കാനും തെറ്റുകള്‍ ഉടനടി തിരുത്താനും യുഎസിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


അതേസമയം യുദ്ധത്തില്‍ നിന്നു ചൈന പിന്മാറിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. തായ്‌വാനുമായി തങ്ങള്‍ സമാധാനപരമായ പുനരൈക്യമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ വിദേശ ശക്തികള്‍ ചൈനീസ് ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും സ്വയം ഭരിക്കുന്ന ദ്വീപില്‍ വേര്‍പിരിയലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഇത് അസാധ്യമാക്കുമെന്ന് ചൈന ധവളപത്രത്തിലൂടെ പറഞ്ഞു.

'ഞങ്ങള്‍ ഏറ്റവും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും സമാധാനപരമായ പുനരേകീകരണം കൈവരിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യും. എന്നാല്‍ ബലപ്രയോഗം ഞങ്ങള്‍ ഉപേക്ഷിക്കില്ല, ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള ഓപ്ഷന്‍ ഞങ്ങളില്‍ നിക്ഷിപ്തമാണ്, 'ബുധനാഴ്ച പുറത്തിറക്കിയ ചൈനയുടെ പോളിസി ഡോക്യുമെന്റ് പറഞ്ഞു.

'ബാഹ്യ ഇടപെടലുകളില്‍ നിന്നും എല്ലാ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ തായ്‌വാനിലെ ഞങ്ങളുടെ സഹ ചൈനക്കാരെ ലക്ഷ്യമിടുന്നില്ല. മറ്റ് പാര്‍ട്ടികള്‍ തങ്ങളുടെ ചുവപ്പ് വരകള്‍ മറികടക്കുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിച്ചാല്‍ മാത്രമേ അക്രമത്തിലേക്ക് നീങ്ങുകയുള്ളൂ എന്നാണ്'. ബെയ്ജിംഗ് പറയുന്നത്. എന്നാല്‍ ഇതെല്ലാം ലോക രാജ്യങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചൈനീസ് കുതന്ത്രമാണെന്നാണ് തായ്വാന്‍ ആരോപിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (13 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (29 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (36 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (43 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (3 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends