Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

അമേരിക്കയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല; പ്രതീക്ഷിച്ചത് സംഭവിച്ചു; സവാഹിരി വധവും പെലോസിയുടെ സന്ദര്‍ശനത്തിലും ഒളിഞ്ഞിരിക്കുന്ന രഹസ്യം

10 AUGUST 2022 08:36 PM IST
മലയാളി വാര്‍ത്ത

സവാഹിരി വധവും പെലോസിയുടെ സന്ദര്‍ശനവും തമ്മില്‍ എന്താണ് ബന്ധം? അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹരിയെ കാബൂളില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക വധിച്ചതും ചൈനയുടെ വിരട്ടല്‍ വകവയ്ക്കാതെ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനിലെത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്ത് സംഭവിച്ച കാര്യങ്ങളാണ്. എന്നാല്‍ ഇത് സ്വാഭാവികമായി നടന്നൊരു കാര്യമല്ലെന്നുള്ളതാണ് വസ്തുത. ഇതിന് പിന്നില്‍ അമേരിക്കയുടെ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്.

നമുക്കറിയാവുന്നതുപോലെ 2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തിനുള്ള പ്രതികാരമാണ് ലാദനെ വധിക്കാനുള്ള പ്രധാന കാരണം. ഈജിപ്ഷ്യന്‍ പൗരനും ഡോക്ടറുമായ സവാഹിരി നേതൃത്വം ഏറ്റെടുത്തതിന് ശേഷവും ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. സവാഹരിക്ക് ശേഷം സെയ്ഫ് അല്‍ അദേല്‍ എന്ന മറ്റൊരു ഭീകരന്‍ സംഘടനയുടെ തലവനാകുമെന്നാണ് വാര്‍ത്തകള്‍. ഭീകര സംഘടനയുടെ നേതാക്കളെ അവരുടെ താവളങ്ങളിലെത്തി വധിക്കുന്നത് രാഷ്ട്രീയമായി അമേരിക്കയില്‍ ബൈഡന്‍ ഭരണകൂടത്തിന് നേട്ടം നല്‍കുമെങ്കിലും ഭീകര ഭീഷണിയില്‍ നിന്ന് ലോകം മുക്തമാകുന്നില്ല. ഭീകരര്‍ക്ക് പ്രവര്‍ത്തിക്കാനും തമ്പടിക്കാനുമുള്ള അനുവാദം നല്‍കുന്ന രാജ്യങ്ങള്‍ സ്വമേധയാ വിചാരിച്ചാല്‍ മാത്രമേ ഇതിന് കുറവ് വരികയുള്ളൂ. ലാദനെ പാകിസ്ഥാനാണ് ഒളിവില്‍ കഴിയാന്‍ സഹായിച്ചത്.

ലാദന്റെ ഒളിത്താവളത്തിന്റെ വിവരങ്ങള്‍ അമേരിക്കയ്ക്ക് നല്‍കിയതിന് പിന്നിലും പാകിസ്ഥാനാണെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. അമേരിക്കയില്‍ നിന്ന് വന്‍ സാമ്പത്തിക സഹായം തേടാന്‍ ലാദന്‍വധം അവര്‍ അവസരമാക്കി മാറ്റുകയും ചെയ്തിരുന്നു. പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും സഹകരണമില്ലാതെ അമേരിക്കയ്ക്ക് സവാഹിരിയെ വധിക്കാനാവില്ല എന്നത് ആര്‍ക്കും ഊഹിക്കാനാവുന്നതാണ്. സ്‌ഫോടനങ്ങളിലൂടെയും ബോംബാക്രമണങ്ങളിലൂടെയും മറ്റും ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ മരണത്തിന് ഇടയാക്കിയിട്ടുള്ള ഭീകരതലവന്മാര്‍ വധിക്കപ്പെടുന്നത് സമാധാനകാംക്ഷികളായ ലോകജനത പൊതുവേ സ്വാഗതം ചെയ്യുമെങ്കിലും ഭീകര ഭീഷണിയുടെ കാര്‍മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടുന്നത് കുറയാത്തതില്‍ അവര്‍ ആശങ്കാകുലരാണ്. മുള്ളിനെ മുള്ളുകൊണ്ട് നീക്കം ചെയ്യുമ്പോള്‍ ലോകത്ത് മുള്ളുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. അതിനാല്‍ ഐക്യരാഷ്ട്ര സഭ മുന്‍കൈയെടുത്ത് സമന്വയത്തിന്റെയും ചര്‍ച്ചയുടെയും സമാധാനപരമായ മാര്‍ഗങ്ങള്‍ കൂടി ഭീകര ഭീഷണി ഒഴിവാക്കാന്‍ എടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഇന്ത്യയ്ക്കും അതില്‍ ഒരു നിര്‍ണായകപങ്ക് വഹിക്കാനാവും. ഇപ്പോള്‍ത്തന്നെ മോശമായിരിക്കുന്ന ചൈന അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്ന ഘട്ടത്തിലേക്ക് നീങ്ങാന്‍ പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം ഇടയാക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. തായ്വാന്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ചുറ്റുമുള്ള കടലില്‍ ചൈന യുദ്ധസന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ആശങ്ക ഉയര്‍ത്തിയിരിക്കുന്ന സന്ദര്‍ഭത്തിലുള്ള നാന്‍സിയുടെ സന്ദര്‍ശനം ചൈനയെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് സാദ്ധ്യത. തീയുമായി കളിക്കുന്നവര്‍ തീയാല്‍ നശിക്കുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കിയിരിക്കുന്നത്. യുക്രെയ്ന്‍ റഷ്യ യുദ്ധം ശമിക്കാതെ തുടരുന്നതും ചൈന തയ്വാന്‍ വിരോധം ആളിക്കത്താന്‍ തുടങ്ങുന്നതും ലോകത്തൊട്ടാകെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ചേരിതിരിവിനാണ് ഇടയാക്കുന്നത്. ഇതിന്റെ ഫലം എന്താകുമെന്നത് വരും നാളുകളില്‍ കാത്തിരുന്ന് കാണേണ്ടതാണ്. കൊവിഡാനന്തരം എന്തായാലും ലോകം കൂടുതല്‍ അശാന്തിയിലേക്ക് നീങ്ങുന്നത് ശുഭകരമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (11 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (27 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (34 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (41 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends