Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ചൈനീസ് ചാരക്കപ്പലിനെ തുരത്തിയോടിച്ച് ശ്രീലങ്ക ആ സ്‌നേഹ സമ്മാനവുമായി ഇന്ത്യ ലങ്കയിലേയ്ക്ക്..

12 AUGUST 2022 10:42 AM IST
മലയാളി വാര്‍ത്ത

യു എസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തോട് ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ മേഖലയിലാകെ യുദ്ധഭീതിയുയര്‍ത്തിയ പശ്ചാത്തലത്തിലാണ് ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാംഗ് 5 ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാനുള്ള നീക്കവും വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ചൈനീസ് ചാരക്കപ്പലിന് ഹമ്പന്‍തോട്ട തുറമുഖത്ത് അടുക്കാനുള്ള അനുമതി ശ്രീലങ്ക ഇതുവരെ നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.

ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് ഉള്ളതുകൊണ്ടുതന്നെ ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ഉടന്‍ ശ്രീലങ്കന്‍ തുറമുഖത്ത് എത്തില്ലെന്നാണ് വിവരം. രണ്ടു തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട് ഒന്ന് ഇന്ത്യയുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയും കപ്പലിന്റെ വരവ് വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും. മറ്റൊന്ന് ഹംമ്പന്‍തോട്ട തുറമുഖത്തിന്റെ അധികൃതര്‍ പൂര്‍ണമായും കപ്പലിനുള്ള പ്രവേശനാനുമതി നിഷേധിച്ചു എന്നുമാണ്. രണ്ടാമത്തെ അതിശക്തമായ നിലപാടാണ് ഇന്ത്യയ്ക്ക് ഗുണകരം. അങ്ങനെയാണെങ്കില്‍ ശ്രീലങ്കയ്ക്ക് സമുദ്ര നിരീക്ഷണത്തിനായി ഇന്ത്യ ഡ്രോണിയര്‍ വിമാനങ്ങള്‍ നല്‍കാമെന്ന ഓഫറും മുന്നോട്ട് വച്ചിട്ടുണ്ട്. അത് മാത്രമല്ല ആപത്ത് കാലത്ത് സഹായിക്കുന്ന രക്ഷക പരിവേഷമാണ് ഇന്ത്യയ്ക്ക് ശ്രീലങ്ക ഇപ്പോള്‍ നല്‍കുന്നത്. അതുകൊണ്ടാണ് ഇന്ത്യയെ പിണക്കാതെ ശ്രീലങ്ക ഇപ്പോഴും നിലകൊള്ളുന്നത്.

കപ്പല്‍ ഇന്നലെ ആണ് തുറമുഖത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോര്‍ട്ട് അധികൃതരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നാണ് ചാരകപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈല്‍, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്‌നലുകള്‍ കപ്പലിന് ചോര്‍ത്താനാകുമെന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം.

അതേസമയം കപ്പല്‍ ശ്രീലങ്കന്‍ തീരത്തേക്ക് എത്തുന്നതിനെതിരായ ഇന്ത്യയുടെ എതിര്‍പ്പിനെ 'ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്. സമുദ്ര ഗവേഷണമാണ് ലക്ഷ്യമെന്നും ഇത്തരത്തില്‍ വിവിധ രാജ്യങ്ങളുടെ തുറമുഖങ്ങളില്‍ പര്യവേഷണം മുന്‍നിര്‍ത്തി കപ്പലുകള്‍ ഡോക്ക് ചെയ്യുന്നത് പുതിയ കാര്യമല്ലെന്നും ചൈന വിശദീകരിക്കുന്നുവെങ്കിലും ഇന്ത്യ ഇത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ തയ്യാറായിട്ടില്ല. യഥാര്‍ഥത്തില്‍ ചൈനയുടെ അത്യന്താധുനിക ചാരക്കപ്പലാണ് യുവാന്‍ വാംഗ് 5. ഗവേഷണമൊക്കെ സത്യം മറച്ചു പിടിക്കാനുള്ള വെറും അവകാശവാദങ്ങള്‍ മാത്രമാണ്. അയല്‍രാജ്യങ്ങളുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുകയും നിയമവിരുദ്ധമായ നിരീക്ഷണം നടത്തുകയുമാണ് ഈ ചാരക്കപ്പലിന്റെ ദൗത്യമെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സഹകരണത്തിന്റെ അന്തരീക്ഷം തകര്‍ക്കുന്ന ഈ നടപടിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം ശ്രീലങ്കന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു കപ്പല്‍ ചൈനീസ് തുറമുഖമായ ജിംയാംഗ്‌യിനില്‍ നിന്ന് പുറപ്പെടാനിരിക്കുന്നുവെന്ന് പ്രതിരോധ ഏജന്‍സികള്‍ വ്യക്തമാക്കിയപ്പോള്‍ തന്നെ ഇന്ത്യ കൃത്യമായ നിലപാടെടുത്തു. കപ്പലിന് ശ്രീലങ്കന്‍ തുറമുഖത്ത് ഇടം കൊടുക്കരുത്. അനുമതി പിന്‍വലിക്കണം. മേഖലയിലെ പൊതുസ്വാസ്ഥ്യം തകര്‍ക്കുന്ന നടപടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ നേരിട്ട് ഇടപെടണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ട് വെച്ചതോടെയാണ് ഇന്ത്യയെ അനുസരിക്കാന്‍ ശ്രീലങ്ക തയ്യാറാകുന്നത്. തുടക്കത്തില്‍ ഈ അഭ്യര്‍ഥനക്ക് ചെവികൊടുക്കാന്‍ ശ്രീലങ്ക തയ്യാറായില്ലെങ്കിലും പുതിയ സര്‍ക്കാര്‍ ഇന്ത്യയെ മാനിക്കുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അസ്ഥിരതയിലും നട്ടം തിരിയുന്ന ശ്രീലങ്കക്ക് ഇന്ത്യയുടെ സൗഹൃദം അനിവാര്യമാണ്. രാജപക്‌സേമാര്‍ ചൈനയുമായി സാമന്ത ബന്ധം പുലര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് ദ്വീപ് രാഷ്ട്രത്തിലെ പ്രക്ഷോഭകരും പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ ശ്രീലങ്കന്‍ അധികാരികള്‍ ഇരുന്ന് ആലോചിച്ചപ്പോള്‍ നിലപാട് മാറ്റി. കപ്പല്‍ തുറമുഖത്ത് അടുക്കുന്നത് അനിശ്ചിതമായി നീട്ടിവെക്കണമെന്നുമാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തോട് ശ്രീലങ്ക ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അനുമതി നിഷേധിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നു.

അതേസമയം ഇന്ത്യയ്‌ക്കെതിരെ ചൈന നീക്കം തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന ശ്രീലങ്കന്‍ നേതൃത്വവുമായി ഉടന്‍ കൂടിക്കാഴ്ചക്ക് അവസരമൊരുക്കണമെന്ന് കൊളംബോയിലെ ചൈനീസ് എംബസി ആവശ്യപ്പെട്ടതായാണ് വിവരം. പ്രതിഷേധം അറിയിക്കാനും മുന്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ ശ്രീലങ്കയെ നിര്‍ബന്ധിക്കാനുമാണ് കൂടിക്കാഴ്ചയെന്ന് വ്യക്തം. പ്രസിഡന്റ് റെനില്‍ വിക്രമ സിംഗെ നേരിട്ട് ചൈനീസ് സ്ഥാനപതിയുമായി ചര്‍ച്ച നടത്തി. തത്കാലം കപ്പലിന്റെ വേഗം കുറക്കാമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (10 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (26 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (33 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (40 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends