Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ആ പ്രഭാഷണം നടന്നില്ല... എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ വേദിയില്‍ വച്ച് പ്രേക്ഷകാനായെത്തിയ അക്രമി കുത്തി വീഴ്ത്തി; 30 സെക്കന്റിനുള്ളില്‍ നടന്ന മിന്നല്‍ ആക്രമണത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല; അമ്പരപ്പോടെ ന്യൂയോര്‍ക്ക് നഗരം

13 AUGUST 2022 08:16 AM IST
മലയാളി വാര്‍ത്ത

ലോകം അറിയപ്പെടുന്ന എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി. മുംബൈയിലാണു റുഷ്ദി ജനിച്ചത്. 1981 ല്‍ ഇറങ്ങിയ 'മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍' ബുക്കര്‍ സമ്മാനം നേടി. യുകെയില്‍ മാത്രം ഈ നോവല്‍ 10 ലക്ഷം കോപ്പികളാണു വിറ്റഴിഞ്ഞത്. 1988 ല്‍ ഇറങ്ങിയ നാലാമത്തെ നോവലായ 'സേറ്റാനിക് വേഴ്‌സസ്' വിവാദമായി. പ്രവാചകനിന്ദ ആരോപിച്ച് ഇറാനില്‍ നിരോധിച്ചു.

പിറ്റേവര്‍ഷം റുഷ്ദിയെ വധിക്കാന്‍ ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചു. വധഭീഷണി ഉയര്‍ന്നതോടെ റുഷ്ദി 9 വര്‍ഷമാണു ബ്രിട്ടനില്‍ ഒളിവില്‍ കഴിഞ്ഞത്. ഖുമൈനിയുടെ ശാസനയില്‍നിന്നു പിന്നീട് ഇറാന്‍ അകലം പാലിച്ചെങ്കിലും റുഷ്ദിക്കെതിരായ ഭീഷണി നിലനിന്നു. കഴിഞ്ഞ 20 വര്‍ഷമായി ന്യൂയോര്‍ക്കിലാണു താമസം. 2016ല്‍ യുഎസ് പൗരത്വവും സ്വീകരിച്ചു.

സല്‍മാന്‍ റുഷ്ദിക്കുനേരെ യുഎസില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ പ്രഭാഷണം നടത്തുന്നതിനു മുന്‍പാണ് സല്‍മാന്‍ റുഷ്ദിക്കു കുത്തേറ്റത്. ഷതൗക്വാ ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിപാടിയില്‍ പ്രഭാഷണത്തിനായി അവതാരകന്‍ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാള്‍ സ്‌റ്റേജില്‍ കയറി റുഷ്ദിയെ കഴുത്തില്‍ കുത്തുകയായിരുന്നെന്നു ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. സ്‌റ്റേജില്‍ വീണ റുഷ്ദിയെ പ്രഥമശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രിയിലേക്കു ഹെലികോപ്റ്ററില്‍ എത്തിച്ചു. ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

അക്രമിയെ സംഭവസ്ഥലത്തുവച്ച് കാണികള്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് പൗരനാണ് എഴുപത്തഞ്ചുകാരനായ സല്‍മാന്‍ റുഷ്ദി.

'ദ് സാറ്റാനിക് വെഴ്‌സസ്' എന്ന പുസ്തകത്തിന്റെ പേരില്‍ 1980കളുടെ അവസാനം മുതല്‍ റുഷ്ദിക്കു വധഭീഷണിയുണ്ട്. 1988ല്‍ പുസ്തകം ഇറാനില്‍ നിരോധിച്ചു. റുഷ്ദിയെ കൊല്ലുന്നവര്‍ക്കു മൂന്നു മില്യന്‍ യുഎസ് ഡോളര്‍ പാരിതോഷികം ഇറാന്റെ പരമോന്നത നേതാവ് 1989 ഫെബ്രുവരി 14ന് പ്രഖ്യാപിച്ചിരുന്നു. 30 സെക്കന്‍ഡ്. എന്താണു സംഭവിക്കുന്നതെന്ന് സദസ്സിലും വേദിയിലും ഉള്ളവര്‍ക്ക് മനസിലാകും മുന്‍പേ അതു സംഭവിച്ചു. തുടര്‍ച്ചയായ കുത്തുകളേറ്റ് സല്‍മാന്‍ റുഷ്ദി കുഴഞ്ഞുവീണു. സ്‌റ്റേജിലേക്ക് ഓടിയെത്തിയവര്‍ അക്രമിയെ കീഴ്‌പ്പെടുത്തുകയും ചെയ്തു.

നഗരത്തില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയാണു ഷത്വക്വ ഇന്‍സ്റ്റിറ്റിയൂഷന്‍. വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികള്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ പ്രസംഗിക്കാനാണു റുഷ്ദി എത്തിയത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ മിന്നല്‍വേഗത്തില്‍ സ്‌റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു.

രക്തത്തില്‍ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്‌റ്റേജില്‍ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നല്‍കി. സദസിലുണ്ടായ ഒരു ഡോക്ടറാണു പരിചരിച്ചത്. കഴുത്തിന്റെ വലതുവശത്ത് അടക്കം ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റിരുന്നതായി ഡോക്ടര്‍ പറഞ്ഞു. അഞ്ചു മിനിറ്റിനകം അടിയന്തരസേവന വിഭാഗം എത്തിച്ച ഹെലികോപ്റ്ററിലാണു റുഷ്ദിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

എഴുത്തുകാര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും അഭയം നല്‍കുന്ന രാജ്യമായി യുഎസിനെ മാറ്റുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ പ്രസംഗിക്കാനാണു റുഷ്ദി ഷട്ടോക്വയില്‍ എത്തിയത്. 4000 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. സാഹിത്യരംഗത്തുള്ള ഒരാള്‍ അമേരിക്കയില്‍ പൊതുവേദിയില്‍ അക്രമിക്കപ്പെടുന്നത് ഇതാദ്യമാണ്. വാക്കുകളുടെ പേരില്‍ ദശകങ്ങളോളം വേട്ടയാടപ്പെട്ടിട്ടും സല്‍മാന്‍ റുഷ്ദി പതറാതെ നിന്നു. അവസാനം പൊതുപരിപാടിയില്‍ കുത്തേറ്റു വീണു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (22 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (32 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (38 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (47 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends