Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇന്ത്യയെ ചൊറിഞ്ഞു ചൈന, അബ്ദുൾ റൗഫ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് തടയിട്ടു; രൂക്ഷവിമർശനവുമായി ഇന്ത്യ

13 AUGUST 2022 08:41 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരൻ അബ്ദുൾ റൗഫിന് ഉപരോധം ഏർപ്പെടുത്താനുള്ള ഇന്ത്യ-യുഎസ് സംയുക്ത നിർദ്ദേശം പ്രകാരം കരിമ്പട്ടികയിൽ പെടുത്താനുള്ള യുഎൻ നീക്കത്തിന് തടയിട്ട് ചൈന. ചൈനീസ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ.

ഇത് രണ്ടാം തവണയാണ് പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകരരെ ഉപരോധിക്കാൻ ഉള്ള നീക്കം വൈകിപ്പിക്കാൻ ബീജിംഗ് ശ്രമിക്കുന്നത്. തായ്‌വാൻ വിഷയത്തിൽ "പരമാധികാരവും സുരക്ഷയും" സംരക്ഷിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഏറ്റവും പുതിയ നീക്കം.

പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ മുതിർന്ന കമാൻഡറാണ് അബ്ദുൾ റൗഫ് അസ്ഹർ. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ യുഎൻ സുരക്ഷാ കൗൺസിലിലാണ് ചൈന എതിർത്തത്. തെളിവുകൾ ഉണ്ടായിട്ടും ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ കൗൺസിലിന് കഴിയുന്നില്ല എന്ന നിലപാട് ആശങ്കപ്പെടുത്തുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

‘ ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടത്തെ കുറിച്ച് സംസാരിക്കാൻ അന്താരാഷ്‌ട്ര സമൂഹത്തിന് സാധിക്കുന്നില്ല എന്നത് ഏറെ നിർഭാഗ്യകരമാണ്. തീവ്രവാദികൾക്കെതിരായ നിലപാടിൽ ഇരട്ടത്താപ്പ് കാണിക്കാൻ പാടില്ല. തീവ്രവാദത്തിനെതിരെ ഒരുമിച്ച് മുന്നേറുന്ന സമയത്ത് അതിന് തടയിടുന്ന രീതി ശരിയല്ല. അതിന് ഒരു ന്യായീകരണവുമില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ ഭീകരർക്കെതിരായ ഉപരോധത്തിനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ തെളിവുകൾ ഉണ്ടായിട്ടും കൗൺസിലിന് യാതെരു നടപടിയും എടുക്കാൻ കഴിയുന്നില്ല എന്നത് ദു:ഖകരമാണെന്നും’ അരിന്ദം ബാഗ്ചി വ്യക്തമാക്കി.

അമേരിക്കയും ഇന്ത്യയും സംയുക്തമായാണ് ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അസ്ഹറിനെ ഉപരോധിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്. ശുപാർശ സുരക്ഷാ കൗൺസിലിലുള്ള 15 അംഗങ്ങളും അംഗീകരിച്ചാൽ മാത്രമേ നടപ്പിലാക്കൂ.

അബ്ദുൾ അസ്ഹറിന് ആഗോള യാത്രാ നിരോധനം ഏർപ്പെടുത്താനും, സ്വത്തുവകകൾ മരവിപ്പിക്കാനുമുള്ള നീക്കത്തിനാണ് ചൈന തടയിട്ടത്. ജെയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുൾ റൗഫ് അസ്ഹർ. അസ്ഹർ 1999 ഐസി 814 ഹൈജാക്കിംഗിലും പാർലമെന്റ് ആക്രമണത്തിലും പ്രതിയാണ്.

ഇന്ത്യ ഏക ചൈന നയം പിന്തുടരുമ്പോൾ, 2010-ൽ ഉഭയകക്ഷി രേഖകളിൽ ഈ പരാമർശം നിർത്തിയിട്ടുണ്ട്. കിഴക്കൻ ലഡാക്കിൽ ഇന്ത്യ - ചൈന സൈനിക തർക്കം ഇതുവരെ പൂർണ്ണമായി പരിഹരിച്ചിട്ടില്ലെങ്കിലും പല ഘട്ടങ്ങളിലും സൈനിക പിൻവാങ്ങൽ പൂർത്തിയായതായി പറയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (22 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (32 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (38 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (47 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends