Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ചൈനയ്ക്ക് തിരിച്ചടി കുതറി ഓടി പാകിസ്ഥാന്‍ ഷീയുടെ അന്ധകരായി ഗള്‍ഫ് രാജ്യങ്ങള്‍

30 AUGUST 2022 10:38 PM IST
മലയാളി വാര്‍ത്ത

ഓരോ ദിവസം കഴിയുന്തോറും, സാമ്പത്തികായി തകര്‍ന്നുകൊണ്ടിരിക്കുകയാണ് പാകിസ്ഥാന്‍. ലോകരാഷ്ട്രങ്ങള്‍ക്ക് കോടാനുകോടികളാണ് പാകിസ്ഥാന്‍ നല്‍കാനുള്ളത്. ഇതില്‍ വലിയ പങ്ക് ചൈനയുടേതാണ്. രാജ്യത്തിന്റെ വിദേശകരുതല്‍ ശേഖരം 7.8 ബില്യണ്‍ മാത്രമായാണ് നിലവില്‍ ചുരുങ്ങിയിരിക്കുന്നത്. ആണവ ശക്തിയായ ലോകത്തെ ഏക മുസ്ലീം രാജ്യമായതിനാല്‍ ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നീ ഗള്‍ഫ് രജ്യങ്ങള്‍ ഇപ്പോള്‍ പാകിസ്ഥാനെ സഹായിക്കാന്‍ രംഗത്ത് വന്നിട്ടുണ്ട്. ചൈന രണ്ടടി പിന്നോട്ട് വച്ച സാഹചര്യത്തിലാണ് ഈ നീക്കം. മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഖത്തര്‍, പാകിസ്ഥാനില്‍ നടത്താന്‍ പോകുന്നത്. ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ദോഹ സന്ദര്‍ശനത്തിന് പിന്നാലെയയിരുന്നു ഖത്തറിന്റെ ഈ സഹായഹസ്തം. പാകിസ്ഥാനില്‍ ചില പ്രത്യേക നിക്ഷേപങ്ങള്‍ നടത്തുന്നതിന് ഖത്തര്‍ അമീറിനു താല്‍പര്യമുണ്ടെന്നാണ് അല്‍ ജസീറ പോലുള്ള മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തര്‍ പൗരന്മാര്‍ക്ക് പാകിസ്ഥാനില്‍ വസ്തുവകകള്‍ വാങ്ങുന്നതിനും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും ഉള്ള സഹായങ്ങള്‍ ഒരുക്കാമെന്ന് പാക് ഭരണകൂടവും സമ്മതിച്ചിട്ടുണ്ട്. ഖത്തറിനു പുറമെ പാകിസ്ഥാനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്ന മറ്റൊരു രാജ്യം യുഎഇ ആണ്. ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് യുഎഇ തയ്യാറെടുക്കുന്നത്. വാതകം, ഊര്‍ജം, ആരോഗ്യം എന്നീ മേഖലകളിലാണ് യു.എ.ഇ നോട്ടമിട്ടിരിക്കുന്നത്.

സൗദി അറേബ്യയും ഒരു ബില്യണ്‍ ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍ നടത്തുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. സൗദിപാക് വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയും ഇക്കാര്യത്തില്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ താല്‍പര്യമുള്ള ഒട്ടേറെ കാര്യങ്ങളില്‍ പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനം.

ഇപ്പോള്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ രംഗത്തു വന്ന മൂന്ന് രാജ്യങ്ങളും ഇന്ത്യയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. പാക്കിസ്ഥാനക്കാള്‍ അടുപ്പം ഇവര്‍ക്ക് ഇന്ത്യയോട് തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇനി പാക്കിസ്ഥാന് ചൈന പറയുന്നത് മാത്രം കേട്ട് മുന്നോട്ട് പോകാന്‍ കഴിയുകയില്ല. ഇന്ത്യക്കെതിരായ ഏതൊരു പാക്ക് നീക്കത്തിലും ഇടപെടാനും പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയും. പുതിയ ഇടപാട് അതിനുള്ള 'ലൈസന്‍സ്' കൂടിയായി മാറുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ഇപ്പോഴത്തെ നീക്കത്തെ ചൈനയും സൂഷ്മം നിരീക്ഷിച്ചു വരികയാണ്. സാമ്പത്തിക സഹായത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇന്ത്യക്കെതിരായ നീക്കത്തിന് പാക്കിസ്ഥാനെ ചൈനയ്ക്ക് അനിവാര്യമാണ്. പാക്കിസ്ഥാനെ സംബന്ധിച്ചും ഒരു പ്രശ്‌നമുണ്ടായാല്‍ സൈനിക സഹായത്തിന് ചൈനയെ തന്നെയാണ് ആശ്രയിക്കേണ്ടിയും വരിക. പുതിയ സാഹചര്യത്തില്‍ അത് എത്രമാത്രം മുന്നോട്ട് പോകുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.

പാക്കിസ്ഥാനില്‍ നിന്നും ഊറ്റാന്‍ ഇനി അധികം ബാക്കിയില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കുടിയാണ് ചൈന തങ്ങളുടെ പാക് നിക്ഷേപം ഈ വര്‍ഷം 56 ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ നീക്കമാണ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഈ സഹായവും പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ 'പാര' ആയാണ് ഇനി മാറാന്‍ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (25 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (41 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (48 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (55 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (3 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends