Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

ബ്രിട്ടണ്‍ പതാകയെ വെട്ടി ഇന്ത്യന്‍ നാവിക സേന കട്ടപ്പുറത്തായി റോയല്‍ നേവിയുടെ യുദ്ധക്കപ്പല്‍

31 AUGUST 2022 05:26 PM IST
മലയാളി വാര്‍ത്ത

സ്വന്തമായി വിമാനവാഹിനി കപ്പല്‍ നിര്‍മ്മിച്ചും അത്യാധുനിക സംവിധാനങ്ങളൊരുക്കിയും ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് ഇന്ന് ഇന്ത്യന്‍ നാവിക സേന. ഈ മറ്റൊരു നിര്‍ണായക ചുവടു വയ്പ്പു കൂടി നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ നേവി. ബ്രിട്ടന്റെ ദേശീയ പതാക ആലേഖനം ചെയ്ത നീല പതാക മാറ്റി പുതിയ പതാക അവതരിപ്പിക്കുകയാണ് മോദി.

ഇതോടെ കൊളോണിയല്‍ കാലത്തിന്റെ അവശേഷിക്കുന്ന മുദ്രകളോട് രാജ്യം ഒന്നൊന്നായി വിടപറയകയാണ്. ഇന്ത്യന്‍ നേവല്‍ഷിപ് പതാകയായ എന്‍സൈന്‍ ബ്രിട്ടീഷ് ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് പൂര്‍ണമായും നവീകരിക്കും. പുതിയ പതാകയുടെ ഉദ്ഘാടനം ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്തില്‍ പതാക ഉയര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിലാണ് ഈ ചടങ്ങ് നടക്കുന്നത്. തുടര്‍ന്ന് നാവിക സേനയുടെ മുഴുവന്‍ കപ്പലുകളും പുതിയ പതാക സ്വീകരിക്കും.

1879ല്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ നാവിക കപ്പലുകള്‍ക്ക് ആദ്യമായി പതാക ഏര്‍പ്പെടുത്തിയത്. ബ്രിട്ടന്റെ ദേശീയ പതാക ആലേഖനം ചെയ്ത നീല പതാക ആയിരുന്നു അത്. 1928ല്‍ അത് 'വൈറ്റ് എന്‍സൈന്‍' എന്നറിയപ്പെടുന്ന വെള്ള പതാകയായി മാറി. പതാകയെ സെന്റ് ജോര്‍ജ് ക്രോസ് എന്ന ചുവന്ന കുരിശു രൂപം കൊണ്ട് നാലായി വിഭജിക്കുന്ന ഡിസൈന്‍ അന്നാണു നിലവില്‍ വന്നത്. നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക ആലേഖനം ചെയ്യുകയും ബാക്കി ഭാഗം വെള്ള നിറത്തിലുമായിരുന്നു. അന്നു മുതല്‍ ഇന്നുവരെ ഈ വെള്ള പതാകയാണ് നേവി ഉപയോഗിക്കുന്നത്. ഇന്ത്യ റിപ്പബ്ലിക്കായ 1950ല്‍ ഇതിലെ നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക മാറ്റി ഇന്ത്യന്‍ പതാക ആലേഖനം ചെയ്തു. റിപ്പബ്ലിക്കിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ച സമയത്ത,് കോളോണിയല്‍ ചിഹ്‌നമായ സെന്റ് ജോര്‍ജ് ക്രോസ് പേറുന്ന പതാക ഇന്ത്യ ഉപയോഗിക്കുന്നതിനെതിരെ വലിയ വിമര്‍ശനം ഉണ്ടാവുകയും 2001ല്‍ ക്രോസ് മാറ്റുകയും പതാകയില്‍ നാവികസേനയുടെ നീലമുദ്ര ആലേഖനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് അകലെനിന്നു കാണാനാവുന്നില്ലെന്നു നാവികര്‍ തന്നെ വ്യാപകമായി പരാതി ഉയര്‍ത്തിയിരുന്നു. ആകാശത്തിന്റെയും കടലിന്റെയും നീല നിറത്തിനൊപ്പം ചേര്‍ന്നു കാണുന്നതിനാല്‍ നേവിയുടെ നീലനിറത്തിലുള്ള മുദ്ര അകലെനിന്നു വ്യക്തമാവാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നത്.

തുടര്‍ന്ന് 2004ല്‍ സെന്റ് ജോര്‍ജ് ക്രോസ് ഉള്ള പഴയ പതാക തിരികെ കൊണ്ടുവന്നു. ഭാരതീയവല്‍ക്കരിക്കാനായി കൃത്യം നടുവില്‍ അശോകസ്തംഭം ആലേഖനം ചെയ്തു. 2014ല്‍ ഇന്ത്യയുടെ ദേശീയ വാക്യമായ 'സത്യമേവ ജയതേ' എന്ന് ദേവനാഗരി ലിപിയില്‍ അശോകസ്തംഭത്തിന്റെ അടിയില്‍ ആലേഖനം ചെയ്തു. ഈ പതാകയാണ് കൊളോണിയല്‍ ചിഹ്നമായ സെന്റ് ജോര്‍ജ് ക്രോസ് എടുത്തുകളഞ്ഞ് ഇപ്പോള്‍ പരിഷ്‌കരിക്കുന്നത്. ഐഎന്‍എസ് വിക്രാന്തിന്റെ ക്വാര്‍ട്ടര്‍ ഡെക്കിലാണ് പ്രധാനമന്ത്രി പുതിയ പതാക ഉയര്‍ത്തുന്നത്. ഈ പതാകയ്ക്ക് അദ്ദേഹം സല്യൂട്ട് നല്‍കുന്നതോടെ വിക്രാന്ത് നാവിക സേനയുടെ ഭാഗമാവും.

എന്നാല്‍ യദൃശ്ചികം എന്നു പറയട്ടെ ഈ അവസരത്തില്‍ തന്നെയാണ് ഒരുകാലത്ത് നമ്മെ അടക്കി ഭരിച്ചുകൊണ്ടിരുന്ന. ബ്രിട്ടന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായ എച്ച്.എം.എസ് പ്രിന്‍സ് ഒഫ് വെയ്ല്‍സ് കടലില്‍ കുടുങ്ങിക്കിടക്കുന്നതും. യു.എസിലേക്കുള്ള യാത്രാമദ്ധ്യേ യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങുകയായിരുന്നു. റോയല്‍ നേവിയുടെ വിമാനവാഹിനി കപ്പലായ പ്രിന്‍സ് ഒഫ് വെയ്ല്‍സ് ശനിയാഴ്ച തെക്കന്‍ ഇംഗ്ലണ്ടിലെ പോട്‌സ്മത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്ത് സൈനികാഭ്യാസത്തിനായി പുറപ്പെട്ടതായിരുന്നു കപ്പല്‍. എന്നാല്‍ യാത്ര തുടങ്ങി അധികം വൈകുന്നതിന് മുന്നേ യന്ത്രത്തകരാര്‍ കണ്ടെത്തിയതോടെ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്ത് തന്നെ കപ്പല്‍ പിടിച്ചിട്ട് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (6 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (17 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (29 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (12 hours ago)

Malayali Vartha Recommends