ബ്രിട്ടന്റെ വിമാനവാഹിനി നടുക്കടലില്‍ കട്ടപ്പുറത്ത്

ഒരുകാലത്ത് നമ്മെ അടക്കി ഭരിച്ചുകൊണ്ടിരുന്ന. ബ്രിട്ടന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായ എച്ച്.എം.എസ് പ്രിന്‍സ് ഒഫ് വെയ്ല്‍സ് കടലില്‍ കുടുങ്ങിക്കിടക്കുന്നതും. യു.എസിലേക്കുള്ള യാത്രാമദ്ധ്യേ യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങുകയായിരുന്നു. റോയല്‍ നേവിയുടെ വിമാനവാഹിനി കപ്പലായ പ്രിന്‍സ് ഒഫ് വെയ്ല്‍സ് ശനിയാഴ്ച തെക്കന്‍ ഇംഗ്ലണ്ടിലെ പോട്‌സ്മത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്ത് സൈനികാഭ്യാസത്തിനായി പുറപ്പെട്ടതായിരുന്നു കപ്പല്‍. എന്നാല്‍ യാത്ര തുടങ്ങി അധികം വൈകുന്നതിന് മുന്നേ യന്ത്രത്തകരാര്‍ കണ്ടെത്തിയതോടെ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്ത് തന്നെ കപ്പല്‍ പിടിച്ചിട്ട് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നിലവില്‍ സ്റ്റോക്ക് ബേയിലേക്ക് കപ്പല്‍ സാവധാനം നീങ്ങുകയാണ്.
വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന കപ്പലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെ യാത്ര ശനിയാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. 65,000 മെട്രിക് ടണ്‍ ഭാരമുള്ള എച്ച്.എം.എസ് പ്രിന്‍സ് ഒഫ് വെയ്ല്‍സ് ബ്രിട്ടീഷ് നേവിയുടെ ക്വീന്‍ എലിസബത്ത് ക്ലാസിലെ വിമാനവാഹിനികളിലൊന്നാണ്. നാറ്റോ സൈനിക സഖ്യത്തിന്റെ കമാന്‍ഡ് ഷിപ്പായും പ്രിന്‍സ് ഒഫ് വെയ്ല്‍സിനെ ബ്രിട്ടീഷ് നേവി ഉപയോഗിക്കുന്നു. ബ്രിട്ടീഷ് റോയല്‍ നേവി നിര്‍മ്മിക്കുന്നതില്‍ ഏറ്റവും വലുതും നൂതനവുമായ യുദ്ധക്കപ്പലുകളിലൊന്നാണ് ഇപ്പോള്‍ കടലില്‍ തകരാറിലായി കിടക്കുന്നത്.
https://www.facebook.com/Malayalivartha



























