Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

പാകിസ്ഥാനില്‍ അണുബോംബിടാന്‍ റഷ്യ? യുക്രൈന് ആയുധങ്ങള്‍കൊടുത്തത് കയ്യോടെ പൊക്കി

31 AUGUST 2022 05:46 PM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രെയിന്‍ യുദ്ധം മാസങ്ങള്‍ കഴിഞ്ഞും തുടരവേ യുദ്ധത്തില്‍ പാകിസ്ഥാന്‍ രഹസ്യമായി പങ്കെടുക്കുന്നു എന്ന വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക തകര്‍ച്ചയില്‍ നടുവൊടിഞ്ഞ് നില്‍ക്കുന്ന പാകിസ്ഥാന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് യുക്രെയിനെ സഹായിക്കാന്‍ ഇറങ്ങിയത്. റഷ്യയ്‌ക്കെതിരായ ചെറുത്ത് നില്‍പ്പില്‍ യുക്രെയിന്‍ സൈന്യത്തിന് ആവശ്യമായ പീരങ്കിപടയ്ക്ക് വേണ്ട ആയുധങ്ങളും, വെടിക്കോപ്പുകളും പാകിസ്ഥാന്‍ നിര്‍മ്മിച്ചു നല്‍കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിന് പിന്നാലെ പാക് വ്യോമ പാത പാശ്ചാത്യ ശക്തികള്‍ യുക്രെയില്‍ ആയുധങ്ങളെത്തിക്കുവാന്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയ്ക്ക് സംശയത്തിന് ഇടവരുത്താതെ സുരക്ഷിതമായി ആയുധങ്ങള്‍ എത്തിക്കുന്നതിനാണ് ഈ പാത തിരഞ്ഞെടുത്തത്. മെഡിറ്ററേനിയനിലെ ബ്രിട്ടീഷ് എയര്‍ ബേസ് വഴി റൊമാനിയയിലെ അവ്‌റാം ഇയാന്‍കു ക്ലൂജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള സൈനിക വിമാനങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങള്‍ ഉപയോഗിച്ചിരുന്ന എയര്‍ ബ്രിഡ്ജിന്റെ ഭാഗമായിരുന്നു റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ ബേസ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ അടുത്തിടെ നടത്തിയ ഔദ്യോഗിക വിദേശ യാത്രകളുടെ ഭാഗമായി യുകെ സന്ദര്‍ശിച്ചത് ഇക്കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ മാസം ആറിനും പതിനഞ്ചിനും ഇടയില്‍ ആയുധങ്ങള്‍ കൈമാറാന്‍ പശ്ചിമേഷ്യന്‍ വ്യോമാതിര്‍ത്തി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും വ്യോമാതിര്‍ത്തി ഒഴിവാക്കി പാക് വ്യോമപാതയാണ് ഇതിനായി ഉപയോഗിച്ചത്. ആയുധങ്ങളുമായി ഗ്ലോബ്മാസ്റ്റര്‍ വിമാനം പറന്നു. യുക്രെയിന്‍ സൈന്യത്തിനായുള്ള പീരങ്കി വെടിക്കോപ്പുകള്‍ ഈ ദിവസങ്ങളില്‍ പാകിസ്ഥാനിലൂടെ കൈമാറി. യുദ്ധം ആരംഭിച്ചതുമുതല്‍ പാശ്ചാത്യ ശക്തികള്‍ യുക്രെയിന് ആയുധങ്ങള്‍ യഥേഷ്ടം എത്തിക്കുന്നുണ്ട്.

അടുത്തിടെ യുക്രെയില്‍ വിദേശകാര്യമന്ത്രി പാക്കിസ്ഥാനെ പ്രശംസിച്ചതുമായി ബന്ധപ്പെട്ടാണ് യുദ്ധത്തില്‍ പാകിസ്ഥാന്റെ കരങ്ങളെ സംശയിക്കാന്‍ പ്രതിരോധ മാദ്ധ്യമങ്ങള്‍ ശ്രമം തുടങ്ങിയത്. യുക്രെയിനുമായി മുന്‍പും പാകിസ്ഥാന്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. യുക്രെയിനില്‍ നിന്നും പാകിസ്ഥാന്‍ ടാങ്കുകളടക്കമുള്ള ആയുധങ്ങള്‍ വാങ്ങിയിരുന്നു. 1991 നും 2020 നും ഇടയില്‍ യുക്രെയ്ന്‍ പാക്കിസ്ഥാനുമായി ഏകദേശം 1.6 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടുകള്‍ നടത്തിയിരുന്നു. ഇതിനുള്ള പ്രതിഫലമായി 1998ല്‍ ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ എതിര്‍ത്ത രാജ്യങ്ങളിലൊന്നായിരുന്നു യുക്രെയിന്‍. പാകിസ്ഥാന് വേണ്ടി ഇന്ത്യയ്‌ക്കെതിരെ നിലപാടെടുക്കാനും കീവ് അക്കാലങ്ങളില്‍ തയ്യാറായിരുന്നു. കാശ്മീര്‍ വിഷയത്തിലടക്കം ഈ സഹകരണമുണ്ടായിരുന്നു. അതേസമയം ഇന്ത്യ അമേരിക്ക ബന്ധം തളിര്‍ക്കുന്നതിന് പകരമായി പാകിസ്ഥാനുമായി അടുക്കാന്‍ റഷ്യ അടുത്തിടെ ശ്രമിച്ചിരുന്നു. ഇപ്പോഴത്തെ പാകിസ്ഥാന്‍ രഹസ്യ ഇടപെടലുകള്‍ ഈ റഷ്യയുടെ ഈ നീക്കം അവസാനിപ്പിക്കുമെന്ന് ഇന്ത്യ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (7 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (18 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (30 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (12 hours ago)

Malayali Vartha Recommends