Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

മൂന്നുമാസമായി നിലയ്ക്കാതെ മഴ; പാക്കിസ്ഥാന്‍ പകുതിയും വെള്ളത്തില്‍, പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം

31 AUGUST 2022 06:16 PM IST
മലയാളി വാര്‍ത്ത

കനത്ത പ്രളയത്തിന്റെ പിടിയിലാണ് പാക്കിസ്ഥാന്‍. മൂന്നു മാസമായി നിലയ്ക്കാതെ പെയ്യുന്ന മഴ രാജ്യത്തിന്റെ പകുതിയോളം പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞു. ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലക്ഷങ്ങള്‍ക്കു വീട് നഷ്ടപ്പെട്ടു. പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് ആ രാജ്യം സാക്ഷ്യം വഹിക്കുന്നത്. പാക്കിസ്ഥാനില്‍ ഏകദേശം മൂന്നരക്കോടി ജനങ്ങളെ, അതായത് ജനസംഖ്യയുടെ 15 ശതമാനത്തെയും പ്രളയം ബാധിച്ചുകഴിഞ്ഞു. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകര പ്രളയമാണിത്. ദുരന്തത്തെ തുടര്‍ന്ന് മരണസംഖ്യ 1100 കവിഞ്ഞതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. ആളപായങ്ങള്‍ക്കു പുറമേ വന്‍കിട കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ജൂണ്‍ മുതല്‍ നിലയ്ക്കാതെ പെയ്യുന്ന അതിതീവ്ര മഴയില്‍ മിന്നല്‍പ്രളയമാണ് ഉണ്ടായത്. നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു. രണ്ടുലക്ഷത്തി ഇരുപതിനായിരത്തോളം വീടുകള്‍ തകര്‍ന്നു. അതിലേറെ പേര്‍ പെരുവഴിയിലായി. നൂറുകണക്കിന് പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. നിലവിലെ വിലയിരുത്തലനുസരിച്ച് 1000 കോടി ഡോളറിന്റെ നഷ്ടമുണ്ടെന്നാണ് പാക്കിസ്ഥാന്‍ പ്ലാനിങ് മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ പറഞ്ഞത്. പ്രളയജലമിറങ്ങിക്കഴിഞ്ഞാലേ യഥാര്‍ഥ നഷ്ടം അറിയാനാവൂ. ഖൈബര്‍ പഖ്തൂല്ക്വ, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍, സിന്ധ്, ബലൂചിസ്ഥാന്‍ തുടങ്ങിയ മേഖലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 2010ല്‍ 2000 പേരുടെ ജീവനെടുത്ത മഹാപ്രളയത്തിനു സമാനമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് പാക്കിസ്ഥാന്‍ ഫെഡറല്‍ മന്ത്രി ഷെറി റഹ്മാന്‍ പറയുന്നു.

നദികള്‍ കരകവിഞ്ഞൊഴുകിയതോടെ പല ഇടങ്ങളും വെള്ളത്തിനടിയിലായി. ചെളി കലര്‍ന്ന വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഹെലികോപ്റ്ററുകള്‍ നിലത്തിറക്കാന്‍ സാധിക്കാത്തത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പാലങ്ങളും റോഡുകളും തകര്‍ന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. രണ്ട് ദശലക്ഷം ഏക്കറോളം കൃഷിയിടങ്ങളും നാശമായതായാണ് റിപ്പോര്‍ട്ട് . രാജ്യത്തെ 33 മില്യണ്‍ ജനങ്ങള്‍ പ്രളയക്കെടുതികള്‍ നേരിടുകയാണ്. നാശമായ പാര്‍പ്പിടങ്ങളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. പ്രളയത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടം വളരെ വലുതാണെന്നും പ്രസ് മീറ്റില്‍ പ്രധാനമന്ത്രി അറിയിച്ചു. അതേസമയം പാക്കിസ്ഥാന്റെ സാമ്പത്തിക മേഖലയെയും പ്രളയം പിടിച്ചുലച്ചു കഴിഞ്ഞു. ഇതിനോടകം 79000 കോടിയുടെ നഷ്ടങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (4 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (15 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (27 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends