Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

പോർക്കളത്തിലെ കുന്തമുനയായ ചിനൂക്കിനെ ഉപേക്ഷിച്ച് യുഎസ്! 'തീപിടിക്കുന്ന' ചർച്ചയുമായി ഇന്ത്യ

31 AUGUST 2022 08:29 PM IST
മലയാളി വാര്‍ത്ത

യുദ്ധമുഖത്തെ തീപ്പൊരി പോരാളിയായ, അമേരിക്കൻ വ്യോമസേനയുടെ കുന്തമുനയെന്ന വിശേഷണമുള്ള 'ചിനൂക്' ഹെലികോപ്റ്ററുകള്‍ പിന്‍വലിച്ച് കൊണ്ട് അമേരിക്ക ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ധന ചോർച്ചമുതൽ എഞ്ചിൻ തീപിടത്തം അടക്കമുള്ള അപകടങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സൈന്യത്തിന്റെ ഇത്തരമൊരു നടപടി. മുന്‍കരുതലിന്റെ ഭഗമായിട്ടാണ് ഈ നടപടിയെന്നാണ് ഔദ്യോഗികമായി നൽകിയിരിക്കുന്ന വിശദീകരണം.

ചിനൂക്കിന്റെ എഞ്ചിന് തീ പിടിക്കുന്നത് പതിവ് സംഭവമാണെങ്കിലും ജീവന്‍ നഷ്ടമാകുന്നതോ പരിക്ക് പറ്റുന്നതോ ആയ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കന്‍ സൈന്യം അവകാശപ്പെടുന്നത്. യു.എസ്. നൂറോളം ഹെലികോപ്റ്ററുകളാണ് ഇതിന്റെ പശ്ചാത്തലത്തിൽ പിന്‍വലിച്ചിരിക്കുന്നത്.

പരിശോധനയില്‍ 70-ഓളം ഹെലികോപ്റ്ററുകള്‍ക്ക് സാങ്കേതിക പ്രശ്‌നമുള്ളതായി സംശയിക്കുന്നുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെത്താണ് പിന്‍വലിക്കല്‍ നടപടി. ഇത് എത്രകാലത്തേക്കാണെന്ന് വ്യക്തമല്ലാത്തതിനാല്‍ 12 ടണ്‍ ഭാരംവരെ വഹിക്കുന്ന ചിനൂക്കിന്റെ അഭാവം അമേരിക്കന്‍ സൈന്യത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ഹെവിലിഫ്റ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളായ ചിനൂക്കിനെ അധികനാൾ അകറ്റി നിർത്താൻ അമേരിക്കൻ സേനയ്ക്ക് കഴിയില്ല. ആറ് പതിറ്റാണ്ടായി സൈന്യത്തിന്റെ കുന്തമുനയാണ് ഈ കരുത്തൻ. എയ്‌റോസ്‌പേസ് കമ്പനിയായ ബോയിംഗാണ് ചിനൂക്ക് നിർമ്മിച്ചിരിക്കുന്നത്. സൈനികർ, പീരങ്കികൾ, ഉപകരണങ്ങൾ, ഇന്ധനം എന്നിവ അതിവേഗം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുവാനാണ് ചിനൂക്ക് ഉപയോഗിക്കുന്നത്.

1962-ല്‍ അമേരിക്കന്‍ കരസേനയാണ് ചിനൂക് ആദ്യം ഉപയോഗിച്ചത്. അഫ്ഗാനിസ്താന്‍, ഇറാഖ്, വിയറ്റ്‌നാം യുദ്ധങ്ങളില്‍ അമേരിക്കന്‍ സേന ഈ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചിരുന്നു. 400 ചിനൂക് ഹെലികോപ്റ്ററുകളാണ് അമേരിക്കന്‍ സൈന്യത്തിന്റെ പക്കലുള്ളത്. ചിനൂക് ഹെലികോപ്റ്ററുകള്‍ ഇന്ത്യയടക്കം 21 രാജ്യങ്ങളിലെ സൈന്യത്തിന്റെ കരുത്താണ്.

ഇന്ത്യൻ സൈന്യവും ചിനൂക്ക് ഹെലികോപ്ടറുകൾ ഉപയോഗിക്കുന്നുണ്ട്. 15 ചിനൂക്ക് ഹെലികോപ്ടറുകളാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. ചിനൂക്കിന്റെ കരുത്തിൽ ആകൃഷ്ടമായി കൂടുതൽ ഹെലികോപ്ടറുകൾ വാങ്ങണമെന്ന ശുപാർശയും വ്യോമസേന സർക്കാരിന് മുൻപിൽ അടുത്തിടെ വച്ചിരുന്നു. 2019 ഫെബ്രുവരിയിലാണ് ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യക്ക് ലഭിച്ചത്.

അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഇന്ത്യ പതിനായിരം കോടി രൂപ ചെലവിട്ടാണ് 15 ചിനൂക് ഹെലികോപ്റ്ററുകളാണ് വാങ്ങിയത്. 2019-ല്‍ ആദ്യ ബാച്ചില്‍ നാല് ഹെലികോപ്റ്ററുകള്‍ എത്തി. 2020-ഓടെ ബാക്കിയുള്ളവയും ലഭിച്ചു. സി.എച്ച്.47എഫ്. (1) വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളാണ് കപ്പല്‍ മാര്‍ഗം ഗുജറാത്തിലെ മുന്ധ്ര തുറമുഖം വഴി ഇന്ത്യയില്‍ എത്തിച്ചത്. സംഭവം പുറത്തുവന്നതോടെ ഇന്ത്യൻ വായുസേനയും ഹെലികോപ്ടറിന്റെ നിർമാതാക്കളായ ബോയിങ് കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്.

സൈനികര്‍, ഭാരമേറിയ വാഹനങ്ങള്‍, ആയുധങ്ങള്‍ എന്നിവയെത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം. സിയാച്ചിനും ലഡാക്കും പോലെ വളരെ ഉയര്‍ന്ന മേഖലകളില്‍പ്പോലും സൈനിക വിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഇന്ത്യന്‍ വ്യോമസേന ചിനൂക് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 315 കിലോമീറ്ററാണ് വേഗം. ഒറ്റയടിക്ക് 741 കിലോമീറ്റര്‍ വരെ പറക്കാനാകും. 6100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കും എന്നതാണ് ചിനൂക്കിന്റെ സവിശേഷത.

ലഡാക്ക്, സിയാച്ചിൻ മേഖലകളിൽ ഉയരങ്ങളിലേക്ക് സൈനികർക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കുവാനും, ടാങ്ക്, പീരങ്കി തുടങ്ങിയ ഭാരമേറിയ ആയുധങ്ങൾ എത്തിക്കുവാനും ചിനൂക്ക് ഉപയോഗിക്കുന്നുണ്ട്. എയർലിഫ്റ്റ് ഓപ്പറേഷനുകൾക്കുള്ള പ്രധാന സൈനിക ഉപകരണങ്ങളിൽ ചിനൂക്ക് ഇതിനകം മാറിയിട്ടുണ്ട്.

യുഎസ് സൈന്യത്തിന്റെ നീക്കം മറ്റ് രാജ്യങ്ങൾക്കും ആശങ്ക ഉണ്ടാക്കുന്നതാണ്. ബ്രിട്ടൻ അടക്കമുളള മുൻനിര സൈനിക ശേഷിയുളള രാജ്യങ്ങളും ചിനൂക്കിനെ ആശ്രയിച്ചുവരുന്നവരാണ്. ഇക്കൊല്ലം ആദ്യം 60 ഹെലികോപ്ടറുകൾ വാങ്ങുമെന്ന് ജർമ്മനിയും പ്രഖ്യാപിച്ചിരുന്നു. അർജന്റീന, ഫിലിപ്പീൻസ് ഉൾപ്പെടെയുളള രാജ്യങ്ങളും ഇതിന് പിന്നാലെ ചിനൂക്കിൽ താൽപര്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. റഷ്യൻ നിർമിത ഹെലികോപ്ടറുകൾ വാങ്ങുന്നതിന് പകരമായിട്ടാണ് ഇവരെല്ലാം ചിനൂക്കിലേക്ക് തിരിഞ്ഞിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (6 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (17 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (29 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (12 hours ago)

Malayali Vartha Recommends