Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

ഐഎസും അൽഖ്വയ്ദയും ബൈഡനെ തീർക്കാനിറങ്ങുന്നു? അമേരിക്കയെ ഭസ്മമാക്കും! താലിബാന്റെ തീരാപക പിന്നാലെ

31 AUGUST 2022 11:10 PM IST
മലയാളി വാര്‍ത്ത

ഐഎസും അൽഖ്വയ്ദയും താലാബാനും ഉൾപ്പെടെ ഒരു നിര തീവ്രവാദി സംഘടനകൾ അമേരിക്കയ്‌ക്കെതിരെ ആക്രമണത്തിന് കോപ്പുകൂട്ടുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് സമാനമായ ആക്രമണം അമേരിക്കയ്ക്കക്കെതിരെ നടത്താനുള്ള നീക്കത്തെ ചെറുക്കാൻ അമേരിക്ക ആഗോളതലത്തിൽ സുരക്ഷാ സംവിധാനം ശക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഒപ്പം സഖ്യ ശക്തികൾക്ക് അമേരിക്ക തക്കതായ മുന്നറിയിപ്പും നൽകി കഴിഞ്ഞു.

അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ യുഎസ് സൈന്യം ഡ്രോണാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന്റെ പക തീർക്കാൻ ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദികൾ സംഘടിത നീക്കം ആരംഭിച്ചതായി ഇസ്രായേൽ ചാരസംഘടന മൊസാദ് ഉൾപ്പെടെ പ്രസ്ഥാനങ്ങൾ അമേരിക്കയ്ക്ക് നേരത്തേ മുന്നറിയിപ്പു നൽകി.

സവാഹിരിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ഫ്രാൻസിലും ബ്രിട്ടണിലും തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുമെന്ന സൂചനയും പുറത്തുവരികയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ ബൊക്കാ ഹറാം തീവ്രവാദികൾ വൈകാതെ ക്രൈസ്തവർക്കു നേരേ നരനായാട്ടിനിറങ്ങിയേക്കാമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിന്റെ ചില സൂചനകളും ലഭിക്കുന്നുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് ദുർബലമായാൽ വൈകാതെ താലിബാനും വേരറ്റുപോയേക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. നിലവിൽ അഫ്ഗാനിസ്ഥാനിൽപോലും താലിബാൻ പിടിച്ചുനിൽപ്പിനായി ബുദ്ധിമുട്ടികയാണ്. ഏറെ കാലമായി അമേരിക്കൻ ചാരസംഘടന അൽ സവാഹിരിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുകയാണ്.

പാകിസ്താനിലെ ഗോത്ര മേഖലയിലോ അഫ്ഗാനിസ്ഥാനിലോ ആണ് സവാഹിരി എന്ന വിവരം മാത്രമേ അമേരിക്കയ്്ക്കു ലഭിച്ചിരുന്നുള്ളൂ. സവാഹിരി ഇല്ലാതായതോടെ അപ്രതീക്ഷിതമായ ആഘാതമാണ് ഇസ്ലാമിക് സ്റ്റേറ്റിന് പശ്ചിമേഷ്യയിലും തീവ്രവാദികളെ പ്രീണിപ്പിക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലും സംഭവിച്ചിരിക്കുന്നത്.

രണ്ടു വർഷമായി താലിബാൻ ഉൾപ്പെടെ സവാഹിരിക്ക് പിന്തുണ നൽകുന്ന സംഘടനകളെക്കുറിച്ച് യുഎസ് ഭരണകൂടത്തിന് കൃത്യമായ വിവരങ്ങൾ കിട്ടിയിരുന്നു. അഫ്ഗാനിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിച്ചത് അൽ ഖ്വായ്ദ പോലുള്ള ഭീകര സംഘടനകൾക്ക് തഴച്ചുവളരാൻ വളമായി എന്ന വാർത്തകളും പുറത്തുവന്നു. ഇതോടെയാണ് സവാഹിരി അഫ്ഗാനിസ്ഥാനിലേക്ക് കടന്നുവെന്ന നിഗമനത്തിലേക്ക് എത്തിച്ചേർ‌ന്നത്.

നേത്രരോഗ വിദഗ്ദ്ധനായിരുന്ന സവാഹിരി ഈജിപ്തിൽ ഡോക്ടറായി പ്രവർത്തിക്കുന്നതിനിടെ ഭീകര പ്രവർത്തനങ്ങളുടെ പേരിൽ ജയിലിലായത്. ജയിൽ മോചിതനായി രാജ്യംവിട്ട് അഫ്ഗാനിസ്താനിൽ എത്തുകയും ഭീകര പ്രവർത്തനങ്ങളിൽ സജീവമാകുകയുമായിരുന്നു.
ഈ വർഷം ജനുവരിയോടെ സവാഹിരിയുടെ ഭാര്യയും മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം അഫ്ഗാനിസ്ഥാനിലെ കാബൂളിലെ സുരക്ഷിത താവളത്തിലേക്ക് മാറിയതായാണ് വിവരം ലഭിച്ചിരുന്നു.

ഇതിന് ഒത്താശ ചെയ്തു കൊടുത്തത് താലിബാൻ ഭരണകൂടമാണ്. കുടുംബത്തിനൊപ്പം സവാഹിരിയും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ കൃത്യമായ വ്യോമനിരീക്ഷണം ആരംഭിച്ചിരുന്നു. സവാഹിരി കാബൂളിലുണ്ടെന്ന് സ്ഥിരീകരണം ലഭിച്ചതോടെ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും പ്രസിഡന്റ് ജോ ബൈഡനുമൊന്നിച്ച് കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതൽ നിർണായക ചർച്ചകളും നടത്തി.

സവാഹിരി വീടിന്റെ ടെറസിലൂടെ നടക്കുന്നതും തോട്ടത്തിലൂടെ വേഷം മാറി ഉലാത്തുന്നതുമായ ചിത്രങ്ങളും അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ ഒപ്പിയെടുത്തിരുന്നു. തുടർന്നാണ് ഈ താവളത്തിന്റെ സ്വഭാവവും ഘടനയും കണ്ടെത്തുകയും മറ്റ് വീടുകൾക്കോ സമീപ പ്രദേശത്തെ കെട്ടിടങ്ങൾക്കോ ഒന്നും അപകടം സംഭവക്കാത്ത രീതിയിൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുകയും ചെയ്തത്.
ജൂലൈ ഒന്നിന് സിഐഎ ഡയറക്ടർ വില്യം ബേൺസ്, പ്രസിഡന്റ് ജോ ബൈഡനോട് സംഭവങ്ങൾ വിശദീകരിച്ചു.അതിശാസ്ത്രീയമായ നിരീക്ഷണത്തിൽ ഒളിവുകേന്ദ്രത്തിലെ ഒളിപ്പാർപ്പുകാരൻ സവാഹിരി തന്നെയാണെന്ന് ഉറപ്പുവരുത്തി.

ജൂലൈ 25 ന് അമേരിക്കൻ പ്രസിഡന്റ്് ജോ ബൈഡൻ തന്റെ പ്രധാന കാബിനറ്റ് അംഗങ്ങളെയും ഉപദേശകരെയും വിളിച്ച് അന്തിമ വിശകലനം നടത്തുകയും സവാഹിരിയെ കൊല്ലുന്നത് താലിബാനുമായുള്ള അമേരിക്കയുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കാബൂളിലെ സവാഹിരിയുടെ സുരക്ഷിത താവളം ലക്ഷ്യമാക്കി അമേരിക്കൻ ഡ്രോണുകൾ കുതിച്ചു. ജൂലൈ 30 ന് അമേരിക്കൻ സമയം രാത്രി 9:48 നാണ് അമേരിക്കയുടെ ഹെൽഫയർ മിസൈലുകൾ സവാഹിരിയുടെ നേർക്ക് പാഞ്ഞെത്തി നാമാവശേഷമാക്കിയത്.

2011 ൽ അൽഖ്വായ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനുശേഷം അമേരിക്കയ്ക്ക് ലഭിക്കുന്ന ഏറ്റവും പ്രധാന നേട്ടമാണിത്.
ഒസാമ ബിൽലാദൻ കൊല്ലപ്പെട്ടതിന് ശേഷം അയ്മൻ അലർ സവാഹിരിയായിരുന്നു അൽഖ്വായ്ദയുടെ മുഖം. രഹസ്യ താവളത്തിൽ കഴിയുന്ന അയ്മൻ സവാഹിരിയ്ക്ക് മേൽ ഡ്രോണിനുള്ളിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു.

2017 മാർച്ചിൽ അൽ ഖ്വയ്ദ നേതാവ് അബു അൽമസ്‌റിയെ കൊലപ്പെടുത്താൻ യുഎസ് സേന തൊടുത്തുവിട്ടതും ഇതേ മിസൈലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിറിയയിലൂടെ കാറിൽ സഞ്ചരിക്കവെ അമേരിക്കൻ സേന നടത്തിയ മിസൈൽ ആക്രമണത്തിലായിരുന്നു അൽമസ്‌റി കൊല്ലപ്പെട്ടത്.

അന്നു നടന്ന ആക്രമണത്തിലും സ്‌ഫോടനം നടന്നിരുന്നില്ല. കാറിന്റെ റൂഫ്‌ടോപ്പിൽ വലിയൊരു തുള മാത്രമായിരുന്നു ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങളിൽ ദൃശ്യമായത്. കാറിനുള്ളിലെ ലോഹ ഭാഗങ്ങളും യാത്രക്കാരും ഛിന്നിച്ചിതറിയ നിലയിലായിരുന്നു. അമേരിയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരനിൽ ഒരാളായിരുന്നു സവാഹിരി. ഇത്തരത്തിൽ നീണ്ട 21 വർഷത്തെ തിരച്ചിലിനൊടുവിലാണ് യുഎസ് സേനയ്ക്ക് സവാഹിരിയിലെ വധിക്കാനായത്.

സവാഹിരിക്കൊപ്പം ആ സമയം വീട്ടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടില്ല. ഇക്കാര്യം അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയ്ക്കും അമേരിക്കൻ ചേരിയിലുള്ള യൂറോപ്യൻ രാജ്യങ്ങൾക്കും നേരേ ആക്രമണം നടത്താൻ ഇസ്ലാമിക തീവ്രവാദി സംഘടനകൾ സംഘടിതമായ നീക്കം ആരംഭിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (4 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (15 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (27 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends