Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

തായ്വാനിൽ മിസൈൽ മഴ... ചൈനയ്ക്ക് മരണമണി മുഴക്കി അമേരിക്ക! യുദ്ധം? ജപ്പാനിലെ ഉരുക്ക് വനിതയിറങ്ങി

31 AUGUST 2022 11:27 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ അരിശം തീരാത്ത ചൈന കഴിഞ്ഞ ദിവസം തായ്‌വാനെ ഭീഷണിപ്പെടുത്തി ഹൈപ്പർസോണിക് മിസൈലുകൾ വിക്ഷേപിക്കുകയും യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിക്കുകയും ചെയ്‌തു. ഇതോടെ ചൈന - തായ്‌വാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

ചൈനീസ് നാവികസേനയുടെ പത്തോളം കപ്പലുകളും 20 സൈനിക വിമാനങ്ങളും തായ്‌വാൻ കടൽ അതിർത്തി മുറിച്ചു കടന്ന് സൈനിക അഭ്യാസങ്ങൾ നടത്തുന്നതായി റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഈ മേഖലകളുൾപ്പെടെ തായ്‌വാന്റെ നിരവധി പ്രദേശങ്ങളിൽ ചൈന മുൻപും ഇത്തരം സൈനിക അഭ്യാസങ്ങൾ നടത്തിയിട്ടുണ്ടെന്ന് തായ്‌വാൻ വൃത്തങ്ങൾ പറഞ്ഞു. റഷ്യ യുക്രൈൻ സംഘർഷത്തിന് പിന്നാലെ അടുത്ത യുദ്ധമായി ഇത് പരിണമിക്കുമോ എന്ന സംശയമാണ് ലോക നേതാക്കൾ പങ്കുവയ്ക്കുന്നത്.

കടൽ അതിർത്തി കടന്നുള്ള ചൈനയുടെ അതിക്രമങ്ങളെ നോക്കി നിൽക്കാൻ സാധിക്കുകയില്ല എന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിർത്തികൾ കടന്നുള്ള ചൈനയുടെ അതിക്രമത്തെ ചെറുക്കാൻ വിമാനങ്ങളും കപ്പലുകളും മിസൈലുകളും പ്രത്യേകമായി വ്യന്യസിപ്പിച്ചിട്ടുണ്ടെന്ന് തായ്വാൻ അറിയിച്ചു. തിരിച്ചടിക്കാൻ ശക്തമായി തീരുമാനിച്ചിരിക്കുകയാണ് തായ്വാനും.

കടലിലും ആകാശത്തും നിന്ന് തായ്‌വാനെ ഉപരോധിച്ച് ലൈവ് - ഫയർ സൈനികാഭ്യാസമാണ് ചൈന നടത്തിയത്. തായ്‌വാന് ചുറ്റുമുള്ള കടലിലെ ആറ് മേഖലകളിൽ പതിനൊന്ന് ഡോംഗ്ഫെംഗ് ഡി. എഫ് 17 ഹൈപ്പർസോണിക് മിസൈലുകൾ ചൈന പ്രയോഗിച്ചു. തായ്‌വാന്റെ മുകളിലൂടെ താണുപറന്നാണ് മിസൈലുകൾ കടലിൽ പതിച്ചത്.

ചൈന അതിർത്തി പങ്കിടുന്ന പല രാജ്യങ്ങളുമായും ഇത്തരം പ്രകോപനമാണ് സൃഷ്ടിക്കാറുള്ളത്. ഇന്ത്യയിലെ കാര്യം എടുത്ത് പറയേണ്ടതില്ല. ശക്തമായ പ്രതിരോധവും തിരിച്ചടിയും നാം നൽകുന്നത് കൊണ്ടാണ് ഈ നീക്കത്തിൽ നിന്നും അവർ ഒരു പരിധി വരെ പിന്നോട്ട് പോകുന്നത്. ആഗോള തലത്തിൽ വരെ ചർച്ചയാകുന്ന ഇത്തരം വിഷയങ്ങളിൽ ചൈന വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് വസ്തുത. ചൈനയുടെ അതിക്രമത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് തായ്‌വാൻ ഭരണകൂടത്തിന്റെ ശ്രമം.

തായ്‌വാന്റെ വിമാന, കപ്പൽ സർവീസുകളെല്ലാം മുടക്കിയാണ് ചൈനയുടെ സൈനിക വിന്യാസം. സാധാരണ സൈനികാഭ്യാസങ്ങളിൽ ഡമ്മി മിസൈലുകളാണ് പ്രയോഗിക്കുന്നത്. ചൈന ഒറിജിനൽ മിസൈലുകളാണ് പ്രയോഗിച്ചത്. അതിനാലാണ് ലൈവ് ഫയർ എക്സർസൈസ് എന്ന് പറയുന്നത്.ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആ‌ർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് ആണ് സൈനികാഭ്യാസം നടത്തുന്നത്.

വ്യാഴാഴ്‌ച ഉച്ചയോടെ തായ്‌വാന്റെ വടക്ക് - കിഴക്ക്, തെക്ക് - പടിഞ്ഞാറൻ തീരങ്ങൾക്ക് സമീപമുള്ള കടലിടുക്കുകളിലാണ് മിസൈലുകൾ പതിച്ചത്. യുദ്ധവിമാനങ്ങൾ, പടക്കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയും അത്യാധുനിക ആയുധങ്ങളും ചൈന വിന്യസിച്ചു. ദ്വീപ് രാഷ്ട്രമായ തായ്‌‌വാന് ചുറ്റും 20 കിലോമീറ്റർ അകലത്തിലുള്ള കടലിലെ ആറ് പ്രദേശങ്ങളിലാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മുതൽ ( ഇന്ത്യൻ സമയം രാവിലെ 9.30 ) ചൈന സൈനികാഭ്യാസം ആരംഭിച്ചത്

ചൈന തുടർച്ചയായി തായ്വാനെതിരേയും ചൈനാക്കടലിലും നടത്തുന്ന മിസൈൽ ആക്രമണത്തിനെതിരെ പരിഹാസവും മുന്നറിയിപ്പുമായി അമേരിക്ക. സ്വയം ആണവശക്തിയാണെന്ന് വിശേഷിപ്പിക്കുന്ന ഒരു രാജ്യത്തിന് ഒട്ടും നിരക്കാത്ത നടപടികളാണ് കമ്യൂണിസ്റ്റ് ചൈനയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് അമേരിക്ക ആവർത്തിച്ചിട്ടുണ്ട്.

11 ബാലിസ്റ്റിക് മിസൈലുകൾ കഴിഞ്ഞ ദിവസം ചൈന തായ്വാന് നേരേയും ജപ്പാന്റെ അതിർത്തി മേഖലയും ലക്ഷ്യമാക്കി തൊടുത്തിരുന്നു. അമേരിക്കൻ ഹൗസിന്റെ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിൽ പ്രതിഷേധിച്ചാണ് ചൈന പ്രകോപനം ആരംഭിച്ചത്. ചൈനയുടെ നടപടിയെ തുടർന്ന് പസഫിക്കിലെ എല്ലാ രാജ്യങ്ങളും പ്രതിരോധ ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്.

സൈനികാഭ്യാസം നടക്കുന്ന അന്താരാഷ്ട്ര സമുദ്ര, ആകാശ പാത ചൈന അടച്ചു. വ്യോമഗതാഗതത്തെയും ചരക്കുനീക്കത്തെയും ഇത് ബാധിച്ചു. തായ്‌വാനിലെ ടാവോയുവാൻ വിമാനത്താവളത്തിലെ 50ലേറെ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. ഇന്നലെ രാവിലെ തന്നെ ചൈനീസ് നേവി കപ്പലുകളും സൈനിക വിമാനങ്ങളുമായി തായ്‌വാൻ കടലിടുക്ക് മുറിച്ചുകടന്നു.തായ്‌വാന്റെ തീരപ്രദേശങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. ചൈനീസ് നടപടി തങ്ങളുടെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പസഫിക്കിൽ ക്വാഡ് സഖ്യത്തിന്റെ വൻ നാവികപ്പട മുന്നേ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ചൈന നടത്തുന്ന എന്തു പ്രകോപനത്തിനും കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ചൈനയുടെ പ്രതികരണത്തിന് പിന്നാലെ അമേരിക്ക ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കുമെന്ന വാർത്ത പെന്റഗൺ തള്ളിയിട്ടുണ്ട്.

ലോകരാജ്യങ്ങളെന്ന നിലയിൽ അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കണമെന്നതിനാലാണ് ചൈനയുടെ അതേ നയം പിന്തുടരാത്തതെന്നാണ് പെന്റഗൺ വ്യക്തമാക്കിയത്. അതേസമയം തങ്ങളുടെ അതിർത്തി ലംഘിച്ചാണ് ചൈനയുടെ മിസൈലുകൾ സമുദ്രത്തിൽ പതിച്ചതെന്ന് ജപ്പാൻ സ്ഥിരീകരിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ ചൈനയുടെ നടപടിയെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (13 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (25 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends