Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

ചൈനയെ മലർത്തിയടിച്ച് ഇന്ത്യ... ചൈനീസ് ഫോണുകൾക്ക് ആജീവനാന്ത വിലക്ക്!

31 AUGUST 2022 11:57 PM IST
മലയാളി വാര്‍ത്ത

ചൈനയെ തുരത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തകൃതിയായി നടക്കുന്നു. ടിക്ടോക്ക് അടക്കമുള്ള ആപ്പുകൾ നിരോധിച്ച് ആദ്യ ഘട്ടത്തിൽ ചൈനയ്ക്ക് താക്കീത് നൽകിയിരുന്നു. എന്നാലിപ്പോൾ രണ്ടാം ഘട്ടത്തിൽ ചൈനീസ് കുത്തകയായ സ്മാർട്ട്ഫോൺ മേഖലയിലും കൈകടത്തിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. ഇന്ത്യയിൽ നിന്നും ചെലവ് കുറഞ്ഞ സ്മാർട്ടഫോൺ വിഭാഗത്തിൽ നിന്നും ചൈനീസ് ഭീമന്മാരെ പുറത്താക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിലൂടെ ആഭ്യന്തര ബ്രാൻഡുകളുടെ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് ഇന്ത്യ.

ചൈനീസ് സ്മാർട്‌ഫോൺ നിർമാതാക്കളുടെ 150 ഡോളർ, അതായത് 12,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഷാവോമി ഉൾപ്പടെയുള്ള ജനപ്രിയ ബ്രാൻഡുകൾക്കുള്ള കനത്ത തിരിച്ചടിയാവും ഈ നീക്കം. എൻട്രിലെവൽ/ ബഡ്ജറ്റ് ഫോണുകളെയാണ് ഇത്തരത്തിൽ നിരോധിക്കുക. നിയന്ത്രണമേർപ്പെടുത്താനുള്ള കേന്ദ്രനീക്കം ഷവോമി, റിയൽമീ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും.

വിലകുറഞ്ഞ മൊബൈൽ ഫോണുകളുടെ വിപണിയിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണ് ലക്ഷ്യം. റിയൽമി, ട്രാൻഷൻ പോലുള്ള കമ്പനികൾ പ്രാദേശിക ഫോൺ നിർമാതാക്കളെ ദുർബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് ഈ തീരുമാനം. ഇന്ത്യയിലെ എൻട്രി ലെവൽ ഫോണുകളുടെ വിപണിയിൽ നിന്ന് വലിയ വരുമാനമാണ് ഷാവോമിയും സമാന ബ്രാൻഡുകളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

2022 ജൂൺ വരെയുള്ള പാദത്തിൽ 12,000 രൂപയിൽ താഴെയുള്ള സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയുടെ സ്മാർട്ടഫോൺ വില്പനയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തിട്ടുണ്ട്. ചൈനീസ് കമ്പനികൾ 80 ശതമാനം വരെ ഇറക്കുമതി ചെയ്തു. ചൈനയിൽ കോവിഡ് പ്രതിസന്ധിമൂലമുള്ള വെല്ലുവിളികൾക്കിടയിലും ഇന്ത്യയിൽ നിന്ന് വരുമാനം നേടാൻ ഈ കമ്പനികൾക്ക് സാധിച്ചിരുന്നു.

2020ൽ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തിനെതിരെ പോരാടവേ ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്. ആദ്യപടിയെന്നോണം നിരവധി മൊബൈൽ ആപ്പുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. പിന്നാലെ ഇപ്പോൾ ഫോണുകൾക്കും.

ഇതിനിടെ, ചൈനീസ് കമ്പനികളായ ഷാവോമി, വിവോ, ഓപ്പോ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സർക്കാർ നടത്തുന്നുണ്ട്. വിവോ ടെക്‌നോളജീസ്, സെഡ് ടിഇ കോർപ്പ് തുടങ്ങിയ ചൈനീസ് കമ്പനികൾക്ക് സർക്കാർ രാജ്യത്ത് അനൗദ്യോഗിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിവോയുടെ വിവിധ അക്കൗണ്ടുകളിലെ 465 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ മരവിപ്പിച്ചിരുന്നു. രാജ്യവ്യാപകമായി 48 സ്ഥലങ്ങളിലെ വിവോ ഓഫിസുകളിൽ ഇഡി നടത്തിയ റെയ്ഡുകളിൽ പണവും സ്വർണവും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.

മാത്രമല്ല, നികുതി ഒഴിവാക്കുന്നതിനായി വിവോ 62,476 കോടി രൂപയുടെ വിറ്റുവരവ് ചൈനയിലേക്കു മാറ്റിയെന്നും ഇഡി കണ്ടെത്തി. 5ജി നടപടിക്രമങ്ങളിൽ നിന്ന് ഹുവാവേ, ഇസഡ്.ടി.ഇ തുടങ്ങിയ ചൈനീസ് കമ്പനികളെ മാറ്റിനിറുത്തി. നികുതിവെട്ടിപ്പ് നടത്തിയ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികൾക്കും തുടക്കമിട്ടിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട് ഫോൺ വിൽക്കുന്ന കമ്പനിയായ ഷഓമി കോർപറേഷന്റെ ഓഫിസുകളിലും ഇഡി അടക്കമുള്ള ഏജൻസികൾ നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഇന്ത്യൻ സ്മാർട് ഫോൺ വിപണി അടക്കി വാഴുന്നത് ചൈനീസ് സ്മാർട് ഫോൺ കമ്പനികളും അവയുടെ സബ് ബ്രാൻഡുകളുമാണ്. ഇവരെ കൂടാതെ ഇന്ത്യൻ വിപണിയിൽ കാര്യമായ സ്വാധീനമുള്ളതു ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനു മാത്രമാണ്.

ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകളെ ഈ തീരുമാനം ബാധിക്കാനിടയില്ല. ഈ കമ്പനികളുടെ ഫോണുകളെല്ലാം താരതമ്യേന വില കൂടിയവയാണ്. 12,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇറക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ മാത്രമാണ് വിലക്കുക. ഇത് ഇന്ത്യൻ നിർമാതാക്കൾക്ക് ഗുണം ചെയ്യും.

ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയതോടുകൂടി ഇന്ത്യ ചൈനീസ് കമ്പനികൾക്ക് മേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ ടെൻസെന്റ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ വീചാറ്റ്, ബൈറ്റ്ഡാൻസ് ലിമിറ്റഡിന്റെ ടിക് ടോക്ക് എന്നിവയുൾപ്പെടെ 300 ലധികം ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ലാവ, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികൾ ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ വിൽപ്പനയുടെ പകുതിയിൽ താഴെ മാത്രമായിരുന്നു,

നോക്കിയ ഉൾപ്പടെയുള്ള ബ്രാൻഡുകളെയും ഈ നീക്കം ബാധിച്ചേക്കില്ല. ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളുടെ പശ്ചാത്തലത്തിൽ 2020 മുതൽ തന്നെ ഇന്ത്യ, ചൈനീസ് കമ്പനികൾക്കെതിരെ നിയന്ത്രങ്ങളും നടപടികളും കടുപ്പിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ ഇന്ത്യയിൽ ലഭ്യമായിരുന്ന നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു.

കൊവിഡ് പിടിപെട്ട സമയങ്ങളിൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ റെക്കോഡ് വിൽപന നടന്നിട്ടുണ്ടായിരുന്നു. 2020 സെപ്റ്റംബറിൽ 50 ദശലക്ഷം സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യയിൽ വിറ്റത്. ഇതിന്റെ 76 ശതമാനവും ചൈനീസ് കമ്പനികളുടേതായിരുന്നു. ചൈനീസ് കമ്പനിയായ ഷവോമി തന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത് ഉണ്ടായിരുന്നത്. 13.1 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് 2020 ൽ ഷവോമി വിറ്റത്.

മൈക്രോമാക്‌സ്, ലാവ പോലുള്ള ഇന്ത്യൻ ബ്രാൻഡുകൾക്ക് ചൈനീസ് ഫോണുകളുടെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാൻ പ്രയാസമുള്ള സ്ഥിതിയാണ്. ചൈനീസ് കമ്പനികളുടെ ഈ ആധിപത്യം സ്വതന്ത്രവും മാന്യവുമായ വിപണി മത്സരത്തിന് നല്ലതല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇതോടൊപ്പം തന്നെ ഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നതിനും ഇന്ത്യൻ വിതരണ ശൃംഖല പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ വിദേശ കമ്പനികളെ നിർബന്ധിക്കുന്നുണ്ട്.

12000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഭീമന്മാരുടെ സ്മാർട്ടഫോണുകളോട് നോ പറയുമ്പോൾ ഇന്ത്യൻ കമ്പനികളുടെ സാധ്യത ഉയർന്നേക്കും. എന്നാൽ കുറഞ്ഞ ബജറ്റിൽ ഉപഭോകതാക്കളുടെ ഡിമാന്റുകൾക്ക് അനുസരിച്ച ഉത്പന്നങ്ങൾ രാജ്യത്ത് കൂടുതൽ ഉണ്ടാവേണ്ടിയിരിക്കുന്നു എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്.

12,000 രൂപയ്ക്കുതാഴെ വിലയുള്ള ഫോണുകളുടെ വില്പന തടഞ്ഞാൽ ചൈനീസ് കമ്പനികൾക്കത് വലിയ ആഘാതമാകും. ഷവോമിക്ക് ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 12,000 രൂപയ്ക്ക് താഴെയുള്ള ശ്രേണിയിൽ 25 ശതമാനം വിഹിതം കമ്പനിക്കുണ്ട്. കമ്പനിയുടെ ഫോണുകളിൽ 66 ശതമാനവും ഈ ശ്രേണിയിലാണുള്ളത്.

അതേസമയം, കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നേരിട്ടോ അനൗദ്യോഗിക ചാനൽ വഴിയോ നിരോധന നിർദേശം നൽകിയതായി അറിവില്ലെന്നാണു ചൈനീസ് കമ്പനികളുടെ പ്രതികരണം. കേന്ദ്ര സർക്കാരും വിഷയത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (3 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (14 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (26 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends