Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

ആകാശ യുദ്ധം തുടങ്ങി അമേരിക്കയെ ചൈന തകര്‍ക്കും; അടിയുടെ ആഘാതം കുറയ്ക്കാന്‍ പാടുപെട്ട് യുഎസ് 2032 ല്‍ അത് സംഭവിച്ചേക്കും?

01 SEPTEMBER 2022 03:41 PM IST
മലയാളി വാര്‍ത്ത

ബഹിരാകാശ ശാസ്ത്ര രംഗത്ത് അവഗണിക്കാനാവാത്ത ശക്തിയായി മാറിയ ചൈന 2032 ആകുമ്പോഴേക്കും അമേരിക്കയേയും മറികടക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ ബഹിരാകാശ സേനയും എയര്‍ഫോഴ്‌സ് റിസര്‍ച്ച് ലബോറട്ടറിയും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അമേരിക്കയെ വൈകാതെ ചൈന മറികടക്കുമെന്നുള്ളത്. അമേരിക്കയുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റം ജനാധിപത്യത്തിന്റെ ചുവപ്പുനാടകളില്‍ കുരുങ്ങി കിടക്കുമ്പോള്‍ ചൈന അതിവേഗത്തിലാണ് മുന്നേറുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടുത്ത അര നൂറ്റാണ്ട് കാലത്തും തുടര്‍ന്നും സാങ്കേതികവും, സാമ്പത്തികവും, പാരിസ്ഥിതികവും, സാമൂഹ്യവും, പ്രതിരോധവും അടക്കമുള്ള മേഖലകളിലെ അമേരിക്കയുടെ മുന്നേറ്റം തുടരുന്നതിന് വേണ്ട മാര്‍ഗങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ തന്നെ അമേരിക്കയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി വേഗത്തിലാണ് ബഹിരാകാശ രംഗത്ത് ചൈന കുതിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശ ശാസ്ത്രരംഗത്ത് പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്തുന്നതിലും പ്രായോഗികമാക്കുന്നതിലും ചൈന മറ്റു രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണ്. കൃത്രിമോപഗ്രഹങ്ങളെ ആവശ്യമെങ്കില്‍ നിരായുധമാക്കാനും സ്തംഭിപ്പിക്കാനും വേണ്ടിവന്നാല്‍ തകര്‍ക്കാനുമൊക്കെയുള്ള ശേഷി ചൈന പലതവണ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുമുണ്ട്.

'ബഹിരാകാശ രംഗത്തെ മേല്‍ക്കോയ്മ നിലനിര്‍ത്തണമെങ്കില്‍ അമേരിക്ക വലിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. അത് ഒരിക്കലും അഞ്ചോ പത്തോ വര്‍ഷത്തേക്കുള്ളതാവരുത്. 21ാം നൂറ്റാണ്ടിലേക്കു മുഴുവനായുള്ളതാവണം. അങ്ങനെയെങ്കില്‍ മാത്രമേ നമ്മുടെ ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ചും അവയിലേക്കെത്തിപ്പെടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും നമുക്ക് അറിയാനാവൂ എന്ന് ഡിഫന്‍സ് ഇന്നവേഷന്‍ യൂണിറ്റ് ഡയറക്ടര്‍ സ്റ്റീവ് ബട്ടൗ പറയുന്നു.

അമേരിക്കയെ അപേക്ഷിച്ച് ചൈനയുടെ ഏറ്റവും വലിയ നേട്ടം അവര്‍ക്ക് ബഹിരാകാശ ശാസ്ത്രത്തെ തങ്ങളുടെ ദേശീയതയുമായി ചേര്‍ത്തു നിര്‍ത്താനായി എന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ജോണ്‍ എഫ് കെന്നഡി 1961ല്‍ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചതിനു ശേഷം അമേരിക്കയില്‍ ബഹിരാകാശ ശാസ്ത്രത്തിന് ദേശീയതയുടെ മാനം കൈവന്നിരുന്നു. പിന്നീട് ഇത് കുറഞ്ഞു വരികയായിരുന്നു. നാസയും പ്രതിരോധ മന്ത്രാലയവുമെല്ലാം അമേരിക്കയുടെ ബഹിരാകാശ രംഗത്തെ ഒന്നാം സ്ഥാനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നവരാണ്. എന്നാല്‍ ബ്യൂറോക്രസിയാണ് പ്രധാന പ്രശ്‌നമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കയുമായി സഹകരിക്കുന്ന ബഹിരാകാശ കമ്പനികള്‍ക്കും നാസക്കുമെല്ലാം പുതിയ പദ്ധതികളുടെ നയപരമായ തീരുമാനത്തിനും പാരിസ്ഥിതിക പ്രത്യാഖാത പഠനങ്ങള്‍ക്കുമെല്ലാം വലിയ തോതില്‍ സമയം ചെലവാവുന്നുണ്ട്. എന്നാല്‍ ചൈനയെ സംബന്ധിച്ച് ഇങ്ങനെയൊരു വൈകിപ്പിക്കല്‍ ഇല്ലെന്നതും മുന്നേറ്റത്തെ വേഗത്തിലാക്കുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ അമിതമാവുന്നത് ബഹിരാകാശ സാങ്കേതിക രംഗത്തെ മുന്നേറ്റത്തെ ബാധിക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേഡ്‌സ് ആന്‍ഡ് ടെക്‌നോളജി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള ബഹിരാകാശ മത്സരം കൂടുതല്‍ മുറുകുമെന്നു തന്നെയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (5 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (16 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (28 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends