റഷ്യയിൽ വീണ്ടും മരണം; എണ്ണക്കമ്പനി തലവൻ കൂടി മരിച്ച നിലയിൽ; 6 മാസത്തിനിടെ പത്തോളം ദുരൂഹ മരണങ്ങൾ; സംഭവങ്ങൾ യുക്രെയ്നിൽ റഷ്യ സൈനികമായി ഇടപെട്ടതിനു പിന്നാലെ

റഷ്യയിലെ എണ്ണകമ്പനിയിൽ വീണ്ടും മരണം. റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ ചെയർമാനാണ് മരിച്ചത്. റവിൽ മഗനോവ് (67) ആശുപത്രി ജനാലയിൽ നിന്നു വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്.
എന്നാൽ മരണകാരണം വ്യക്തമല്ല. ഇത് ആത്മഹത്യയാണെന്നാണ് സൂചന. ഗുരുതരരോഗത്തെ തുടർന്നാണ് മരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു. 1993 ൽ ലുക്കോയിലിൽ സേവനം ആരംഭിച്ച മഗനോവ് 2020 ൽ ചെയർമാനായി. മാത്രമല്ല സഹോദരൻ നെയ്ൽ മറ്റൊരു എണ്ണക്കമ്പനിയായ ടാറ്റ്നെഫ്റ്റിന്റെ തലവനാണ്.
അതേസമയം യുക്രെയ്നിൽ റഷ്യ സൈനികമായി ഇടപെട്ടതിനു പിന്നാലെ രാജ്യത്തെ എണ്ണക്കമ്പനി ഉന്നതരുടെ ദുരൂഹ മരണങ്ങൾ വർധിക്കുകയാണ്. അതോടൊപ്പം ഏതാനും മാസങ്ങൾക്കിടെ പത്തോളം പേർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തു. യുക്രെയ്നിൽ നിന്ന് റഷ്യ പിന്മാറണമെന്ന് കഴിഞ്ഞ മാർച്ചിൽ ലുക്കോയിൽ ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല ഫെബ്രുവരിയിൽ റഷ്യൻ സൈന്യം യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിന്റെ പിറ്റേന്ന് ഗാസ്പ്രോം എക്സിക്യൂട്ടീവ് അലക്സാണ്ടർ ട്യുലക്കോവ് സെന്റ് പീറ്റേഴ്സ്ബർഗിലെ ഗാരിഷിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മാത്രമല്ല നൊവാടെക്കിന്റെ മുൻ ഉന്നതൻ സെർജി പ്രോട്ടോസെന്യയും ഭാര്യയും മകളും ഏപ്രിലിൽ സ്പെയിനിലെ വില്ലയിൽ മരിച്ചു. ഇതോടൊപ്പം തന്നെ ലുക്കോയിൽ മാനേജർ അലക്സാണ്ടർ സുബോട്ടിൻ മോസ്കോയിലെ വീടിന്റെ ബേസ്മെന്റിൽ മരിച്ചുകിടക്കുന്നതായി കണ്ടത് മേയിലാണ്. എന്നാൽ ആ മാസം തന്നെ ഗാസ്പ്രോംബാങ്ക് മുൻ വൈസ് പ്രസിഡന്റ് വ്ലഡിസ്ലാവ് അവയേവ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























