Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ പ്രതിസന്ധിയിലായത് അഫ്ഗാനിസ്ഥാൻ; പ്രതിസന്ധിയിലായ അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യ വിതരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ, ഭക്ഷണ സഹായത്തിന്റെ ഭൂരിഭാഗവും കൈമാറ്റം ചെയ്യുന്നത് പാകിസ്ഥാനിലൂടെ റോഡ് മാർഗം...

03 SEPTEMBER 2022 10:48 AM IST
മലയാളി വാര്‍ത്ത

പ്രതിസന്ധിയിൽ കഴിയുന്ന അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യ വിതരണത്തിന് പാകിസ്ഥാനിലെ വെള്ളപ്പൊക്കം ഭീഷണിയാകുമെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പാകിസ്ഥാനിലെ വെള്ളപ്പൊക്കം വഷളാക്കുന്നതിൽ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. പാകിസ്ഥാനിലെ വിനാശകരമായ വെള്ളപ്പൊക്കം അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമാകുന്നുവെന്ന് യു.എൻ ചൂണ്ടിക്കാണിച്ചു. ഭക്ഷണ സഹായത്തിന്റെ ഭൂരിഭാഗവും പാകിസ്ഥാനിലൂടെ റോഡ് മാർഗമാണ് കൈമാറ്റം ചെയ്തുപോരുന്നത്. പാകിസ്ഥാനിലെ നിലവിലെ സാഹചര്യം അഫ്‌ഗാനെ കൂടി കടുത്ത ദുരിതത്തിലാഴ്ത്തുകയാണ്.

‘മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഞങ്ങൾ വളരെ ശ്രദ്ധാലുക്കളാ. പാകിസ്ഥാനിൽ മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളിലും ഞങ്ങളുടെ കണ്ണെത്തുന്നുണ്ട്. കറാച്ചി തുറമുഖം വഴിയാണ് അഫ്‌ഗാനിസ്ഥാനിലേക്ക് വലിയ അളവിലുള്ള ഭക്ഷണം എത്തുന്നത്. വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകൾ ഒലിച്ചു പോയി. അത് ഞങ്ങൾക്ക് ഒരു വലിയ വെല്ലുവിളിയാണ്’, എന്ന് ഡബ്ല്യുഎഫ്‌പിയുടെ പാകിസ്ഥാൻ കൺട്രി ഡയറക്ടർ ക്രിസ് കെയ് പറഞ്ഞു.

‘അഫ്ഗാനിസ്ഥാനിലെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി WFP കഴിഞ്ഞ വർഷം 320,000 മെട്രിക് ടൺ സംഭരിച്ചു. പാകിസ്ഥാനിലെ വെള്ളപ്പൊക്കം ആ ശ്രമങ്ങളെ ഇല്ലാതാക്കുന്നു. പാകിസ്ഥാനിലെ കാർഷികോൽപ്പാദനം ഇനി പുനഃസ്ഥാപിക്കുന്നതിൽ വലിയ പ്രശ്നമുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് തുടരാനാണ് തീരുമാനം. പാകിസ്ഥാനിലെ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ ഗോതമ്പ് വിളവെടുപ്പ് സംഭരിക്കപ്പെടുകയായിരുന്നു. ഗോതമ്പിന്റെ വലിയൊരു ഭാഗം ഒഴുകിപ്പോയി. വെള്ളപ്പൊക്കത്തിന് മുമ്പുതന്നെ പാകിസ്ഥാനിലെ ഭക്ഷ്യസുരക്ഷാ സ്ഥിതി വളരെ ഗുരുതരമായിരുന്നു. ഇപ്പോൾ അത് ഉയർന്നിരിക്കുകയാണ്. 43 ശതമാനം ആളുകൾക്ക് ഭക്ഷ്യസുരക്ഷയില്ല. ആഗോള പട്ടിണി സൂചികയിൽ രാജ്യം 116-ൽ 92-ാം സ്ഥാനത്താണുള്ളത്’, എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മൺസൂൺ മഴ പാകിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലാക്കി. ജൂൺ മുതൽ ആരംഭിച്ച മഴ ഇതിനോടകം തന്നെ ആയിരത്തിലധികം പേരുടെ ജീവൻ അപഹരിക്കുകയും കോടികളുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള തീവ്ര കാലാവസ്ഥയുടെ ആവൃത്തിയും തീവ്രതയും വർദ്ധിപ്പിക്കുന്നതായി അധികൃതർ കുറ്റപ്പെടുത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (14 hours ago)

Malayali Vartha Recommends