പാകിസ്ഥാന്‍ ജയിലില്‍ വെച്ച് കൊല്ലപ്പെട്ട ഇന്ത്യക്കാരനായ സരബ്ജിത് സിംഗിന്റെ ഭാര്യ വാഹനാപകടത്തില്‍ മരിച്ചു... പഞ്ചാബിലെ ഫത്തേപൂരിന് സമീപമാണ് അപകടമുണ്ടായത്

പാകിസ്ഥാന്‍ ജയിലില്‍ വെച്ച് 2013ല്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ സരബ്ജിത് സിംഗിന്റെ ഭാര്യ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ പഞ്ചാബിലെ ഫത്തേപൂരിന് സമീപമുണ്ടായ അപകടത്തിലാണ് സുഖ്പ്രീത് കൗര്‍ മരിച്ചത്.
ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന ഇവര്‍ അബദ്ധത്തില്‍ റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് . സംഭവത്തിന് പിന്നാലെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സുഖ്പ്രീത് കൗറിനെ രക്ഷിക്കാനായില്ല. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ജന്മസ്ഥലമായ തരണ്‍ തരണിലെ ഭിഖിവിന്ദില്‍ നടക്കും.
ഇവര്‍ക്ക് പൂനം, സ്വപന്ദീപ് കൗര്‍ എന്നീ രണ്ട് പെണ്‍മക്കളാണുള്ളത്. ജൂണില്‍, സരബ്ജിത്തിന്റെ സഹോദരി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചിരുന്നു. സരബ്ജിത്തിനെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിനായി വിവിധ ഇടങ്ങളില്‍ ശബ്ദം ഉയര്‍ത്തിയ ദല്‍ബീര്‍ കൗറാണ് മരിച്ചത്.
2013 ഏപ്രിലില്‍ ലാഹോര്‍ ജയിലില്‍ തടവുകാര്‍ നടത്തിയ ആക്രമണത്തിലാണ് 49കാരനായ സരബ്ജിത് സിംഗ് കൊല്ലപ്പെട്ടത്. 1991-ല്‍ പാകിസ്ഥാന്‍ കോടതി ഭീകരവാദത്തിനും ചാരവൃത്തിക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍ 2008-ല്‍ അദ്ദേഹത്തിന്റെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് സര്‍ക്കാര്‍ സ്റ്റേ ചെയ്തിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha



























