Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഷ്യയ്ക്ക് പിഴച്ചത് എവിടെ? യുദ്ധം പരാജയപ്പെടാനുള്ള കാരണങ്ങള്‍; യുക്രൈനിലെ പിഴവുകള്‍ അക്കമിട്ട് നിരത്തുന്നു

13 SEPTEMBER 2022 03:53 PM IST
മലയാളി വാര്‍ത്ത

ഒരു യുദ്ധത്തില്‍ വിജയിക്കുന്നതിന് ആയുധങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ ശത്രുരാജ്യത്തെക്കാള്‍ മികച്ച ആയുധങ്ങളുള്ളതുകൊണ്ട് മാത്രം ഒരു യുദ്ധം വിജയിക്കാനാകും എന്നും ഉറപ്പിച്ച് പറയാനാകില്ല. ചരിത്രത്തില്‍ അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റഷ്യ യുക്രൈന്‍ യുദ്ധം. പ്രത്യക്ഷത്തില്‍ യുക്രൈനെ ചിന്നഭിന്നമാക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞു എങ്കില്‍ കൂടി യുദ്ധവിജയം സ്വന്തമാക്കാന്‍ ഇതുവരെ റഷ്യയ്ക്ക് ആയിട്ടില്ല. വന്‍ ആക്രമണങ്ങള്‍ നടത്തി റഷ്യ പിടിച്ചടക്കിയ പല യുക്രൈന്‍ പ്രദേശങ്ങളും യുക്രൈന്‍ ഇപ്പോള്‍ തിരിച്ചു പിടിക്കുകയാണ്. മാത്രമല്ല റഷ്യയ്ക്ക് മാരകമായ നാശനഷ്ടങ്ങള്‍ വരുത്തി വയ്ക്കാനും യുക്രൈന് ആയിട്ടുണ്ട്. ആയുധ നഷ്ടം മാത്രമല്ല ആള്‍ നാശവും റഷ്യയ്ക്ക് സംഭവിച്ചിട്ടുണ്ട്. ഇത്രയും വലിയ ഇന്റലിജന്‍സ് സംവിധാനമും ആയുധ ബലവും സൈനീക ശക്തിയുമൊക്കെ ഉണ്ടായിരുന്നിട്ടു റഷ്യ എന്ന ലോക രണ്ടാം നമ്പരിന് പിഴച്ചത് എവിടെയാണ് എന്നുള്ളതാണ് നാം പരിശോധിക്കാന്‍ പോകുന്നത്. ഈ ചാനല്‍ ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്തവര്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഒപ്പം തൊട്ടടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ഇനൈബിള്‍ ചെയ്താല്‍ ഞങ്ങളപ്ലോഡ് ചെയ്യുന്ന വീയിയോ നിങ്ങള്‍ക്ക് ഉടന്‍ തന്നെ നോട്ടിഫിക്കേഷനായി ലഭിക്കും. എല്ലാ പ്രക്ഷകര്‍ക്കും മലയാളി വാര്‍ത്താ പ്ലസ്സിലേയ്ക്ക് സ്വാഗതം.

അമേരിക്കയുടെ ഇന്റലിജന്‍സ് കണക്ക് പ്രകാരം 25,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. ഇതിന്റെ മൂന്ന് മടങ്ങ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 1979-1989 കാലഘട്ടത്തില്‍ അഫ്ഗാനില്‍ ഉണ്ടായിതിനെക്കാളും ഉയര്‍ന്ന മരണ കണക്കാണിത്. കൊല്ലപ്പെട്ട യുക്രൈന്‍ സൈനികരുടെ എണ്ണം റഷ്യന്‍ സൈനികരേക്കാള്‍ കുറവാണെന്നുള്ളതാണ് യുക്രൈന് ഈ യുദ്ധത്തില്‍ മേല്‍കൈ നല്‍കുന്ന ഘടകം. അമേരിക്കന്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആയിരത്തോളം ടാങ്കുകളും 40 വിമാനങ്ങളും 34 ഹെലിക്കോപ്റ്ററുകളും യുക്രൈന്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. എഴ് സൈനിക ജനറല്‍മാര്‍ അടക്കം 15 ഓളം ഉന്നത ഉദ്യോഗസ്ഥരും യുക്രൈന്റെ അടിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതായത് 30 ശതമാനം റഷ്യന്‍ സൈനീകരും ഇതിനോടകം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. ബ്രിട്ടന്‍ പുറത്തുവിട്ട കണക്കനുസരിച്ച്. 50,000 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തു എന്നാണ്. പുടിന്റെ സൈന്യത്തിന്റെ ഭാഗമായിരുന്ന 1,700 ടാങ്കുകളും 4,000 കവചിത യുദ്ധ വാഹനങ്ങളും നശിച്ചെന്നാണ് യുകെയുടെ ചീഫ് ഓഫ് ദി ഡിഫന്‍സ് സ്റ്റാഫ് പറയുയുന്നത്. എന്നാല്‍ ഈ കണക്കുകളൊന്നും തന്നെ റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നുള്ളതാണ് വിചിത്രമായ കാര്യം.

ഏറ്റവും ഒടുവില്‍ റഷ്യയ്ക്ക് പിഴച്ചത് ഖാര്‍ഖീവിലാണ്. ആയുധങ്ങളുപേക്ഷിച്ച് ഓടേണ്ടി വന്നു. പിടിച്ചടക്കിയ പ്രദേശങ്ങളും കൈവിട്ടുപോയതോടെയാണ് റഷ്യ തോല്‍വി മുന്നില്‍ കണ്ടു തുടങ്ങിയ്ത്. പിടിച്ചടക്കുന്നതിനേക്കാള്‍ പ്രയാസമാണ് അത് നിലനിര്‍ത്തുക എന്നുള്ളത്. അതുകൊണ്ടുതന്നെ റഷ്യ തോല്‍വി സമ്മതിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

അപ്രതീക്ഷിതമായ യുക്രൈന്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍ റഷ്യ. കഴിയുന്നത്ര ആള്‍നാശമൊഴിവാക്കാന്‍ കൂടി പുടിന്‍ മുന്നറിയിപ്പ് നല്‍കിയതോടെ കാര്‍ഖീവിലെ ബാലാക്ലിയ, ഇസിയം എന്നിവിടങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയല്ലാതെ വേറെ നിവര്‍ത്തിയില്ലാതെയായി. എന്നാല്‍ റീഗ്രൂപ്പ് ചെയ്ത് പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കാനാണ് ഈ പിന്മടക്കം എന്ന് റഷ്യ പറയുമ്പോഴും. സ്വന്തം പ്രദേശം തിരിച്ചുപിടിക്കാനുള്ള യുക്രൈന്‍ സൈന്യത്തിന്റെ വാശിക്കുമുന്നില്‍ റീ ഗ്രൂപ്പ് തന്ത്രം പാളുമെന്നാണ് വിലയിരുത്തല്‍. 190,000 സൈനികരേയാണ് യുക്രൈനില്‍ റഷ്യ നിലവില്‍ വിന്യസിച്ചിട്ടുള്ളത്. ഇത് കൂടാതെ ചെചെന്‍, സിറിയന്‍ സൈനികരും റഷ്യയെ സഹായിക്കുന്നുണ്ട്. എന്നിട്ടും ഇങ്ങനെ കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്.

അതുപോലെ തന്നെ ലോകത്തിന് മുന്നില്‍ റഷ്യയെ നാണംകെടുത്തിയ സംഭവമാണ് ഒരു യുക്രൈന്‍ വൃദ്ധന്‍ സുഖോയ് വിമാനം വെടിവെച്ചിട്ട സംഭവം. റഷ്യയുടെ അഭിമാനമായാണ് സുഖോയ് വിമാനത്തെ അറിയപ്പെടുന്നത്. കൊലകൊല്ലിയായ റഷ്യയുടെ സുഖോയ് 34നെ വെടിവെച്ച് വീഴ്ത്തിയതോ വലേറി ഫെഡോറോവിച്ച് എന്ന പെന്‍ഷന്‍പറ്റി വാര്‍ധക്യ ജീവിതം നയിക്കുന്ന യുക്രൈന്‍ പൗരനും. തന്റെ തലക്കുമുകളില്‍ പറന്ന വിമാനത്തെ ഇയാള്‍ ഒളിച്ചിരുന്ന് വെടിവെക്കുകയാണ് ഉണ്ടായത്. 74 മില്യന്‍ പൗണ്ട് വിലമതിക്കുന്ന വിമാനമാണ് തകര്‍ന്നത്. ഒറ്റ ബുള്ളറ്റില്‍ തവിടുപൊടിയായത്. ഈ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ ചിലത് അദ്ദേഹം തന്നെ തന്റെ ഗ്യാരേജില്‍ സൂക്ഷിച്ചിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ ദേശീയ ഹീറോ ആയി മാറിയ ഇദ്ദേഹത്തെ രാജ്യം മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തു. അതായത് വന്നുവന്ന് റഷ്യന്‍ സേനയെ യുക്രൈനിലെ ആര്‍ക്കും നേരിടാന്‍ കഴിയും എന്ന അവസ്ഥയുണ്ടായി. അല്ലെങ്കില്‍ അതുനുള്ള അവസരം സെലന്‍സ്‌കി ഉണ്ടാക്കി എന്നു വേണം പറയാന്‍..

റഷ്യ ആക്രമിച്ചപ്പോള്‍, ഒട്ടും പതറാതെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കി എടുത്ത ചില തീരുമാനങ്ങള്‍ളാണ് ഇവിടെ നിര്‍ണ്ണയാകമായത്. ഹിറ്റലറുടെ ആക്രമണത്തിന് തടയിടാന്‍ സ്റ്റാലിന്‍ സോവിയറ്റ് ചെമ്പടക്ക് ഒപ്പം ജനങ്ങളെ അണിനിരത്തിയതുപോലെ, നാട്ടുകാരാേട് ആയുധം എടുക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. വലിയ പ്രതികരണമാണ് ഇതിനുണ്ടായത്. 18 വയസ്സു കഴിഞ്ഞ ഒരാളും രാജ്യം വിട്ട് പോകരുതെന്നും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ്, പോരാടാന്‍ സന്നദ്ധരായ സാധാരണക്കാര്‍ക്ക് ആദ്യ ദിവസം തന്നെ നല്‍കിയത്. മൊത്തം രണ്ടുലക്ഷത്തിലേറെ ആളുകള്‍ രാജ്യം കാക്കാന്‍ തോക്കുമായി രംഗത്ത് എത്തിയതോടെ റഷ്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി.

രണ്ടാം ലോകമഹായുദ്ധത്തിലെ പങ്കെടുത്ത 98 വയസ്സുള്ള ഒല്‍ഹ ത്വെര്‍ഡോഖ്‌ലിബോവ താന്‍ വീണ്ടും യുദ്ധത്തിന് തയ്യാറാണെന്ന് ട്വീറ്റ് ചെത്തത് ലോക മാധ്യമങ്ങളുടെ തലക്കെട്ടായി മാറി. യുക്രൈന്‍ വനിതാ എംപിയായ കിറ റുദിക് കലാഷ്‌നികോവിന്റെ തോക്കുമായി പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇതിനിടെ പുറത്തുവന്നു. പുരുഷന്മാരെ പോലെതന്നെ വനിതകളും നമ്മുടെ മണ്ണിനെ സംരക്ഷിക്കും. ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി കിറ റുദികും കുറിച്ചതോടെ. സ്വന്തം മണ്ണ് കാക്കാനായി ഓരോ പൗരനും തോക്കേന്തി.

ഒരു തരം ജനകീയ ഗറില്ലാ ഗറില്ലാ യുദ്ധമായിയിരുന്നു യുക്രൈന്‍ ആസുത്രണം ചെയതത്. പതിയിരുന്ന് തക്ക സമയത്ത് ആക്രമിക്കുന്ന ഈ രീതിയ്ക്കു മുന്നില്‍ റഷ്യ പിന്തിരിഞ്ഞോടി. കീവില്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യയ്ക്ക് പിഴച്ചത് സെലന്‍സ്‌കിയുടെ ഈ തന്ത്രത്തിലാണ്. പിന്തിരിഞ്ഞോടിയ റഷ്യന്‍ സേന സംഘടിച്ച് സര്‍വ്വ ശക്തിയും ഉപയോഗിച്ച് പല പ്രദേശങ്ങളും പിടിച്ചടക്കിയെങ്കിലും പല പ്രദേശങ്ങളും ഇപ്പോള്‍ കൈവിട്ടു പോകുന്നത് വന്‍ തിരിച്ചടിയാകുന്നുണ്ട്.

യുക്രൈന്റെ ഒറ്റപ്പെടുത്തല്‍ തന്ത്രവും ഇലിടെ ഫലം കണ്ടു. ഹഴ്‌സനിലെ സാധനസാമഗ്രികള്‍ എത്തിച്ചിരുന്ന റെയില്‍ പാതയിലെ ഡിനിപ്രോ നദിക്കു കുറുകെയുള്ള പാലം തകര്‍ത്തതോടെ റഷ്യന്‍ സേന ഒറ്റപ്പെട്ടിരുന്നു. തുടര്‍ന്ന് മിസൈല്‍ ആക്രമണത്തില്‍ ആയുധപ്പുര തകര്‍ത്തതിനൊപ്പം അവിടെയുണ്ടായിരുന്ന നൂറിലറെ പേരെ വധിച്ചു. ഏഴ് ടാങ്കുകളും തകര്‍ത്തു. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ ഇവിടെ യുക്രൈന്‍ സൈന്യത്തിന് മുതല്‍കൂട്ടായി.

പുടിന്റെ മാരകായുധങ്ങളെ നേരിടാന്‍ അവിടുത്തെ ജനങ്ങള്‍ തദ്ദേശീയമായി നിര്‍മിച്ച നാടന്‍ ബോംബുകളും റഷ്യ ടാങ്കുകളെ നഗര മധ്യത്തില്‍ പ്രവര്‍ത്തന രഹിതമാക്കി. ഇതിനായി മൊളാട്ടോവ് കോക്ടെയില്‍ എന്ന നാടന്‍ ബോംബാണ് അവര്‍ ഉപയോഗിച്ചത്. പേരുകേട്ടാല്‍ ഒന്നാന്തരം മദ്യമാണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും നമ്മുടെ പെട്രോള്‍ ബോംബ് തന്നെയാണ് സാധനം. ഒഴിഞ്ഞ മദ്യക്കുപ്പിയില്‍ പെട്രോളോ മറ്റ് എളുപ്പം തീപിടിക്കുന്ന വസ്തുവോ നിറച്ച് കോര്‍ക്കിന്റെ സ്ഥാനത്ത് തുണി തിരുകിയാണ് നിര്‍മ്മാണം. തുണിക്ക് തീകൊളുത്തി ശത്രുവിന് നേരെ എറിയും. ആയിരിക്കണക്കിന് ജനങ്ങള്‍ ഇങ്ങനെ ചെയ്യുമ്പോള്‍ വന്‍ ഇംപാക്ടാണ് ഉണ്ടാവുന്നത്. റഷ്യന്‍ സേനക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി.

റഷ്യന്‍ സേന ടാങ്കുകള്‍ തുറക്കുന്നതും കാത്ത് പതിയിരിക്കുന്ന യുക്രൈന്‍ ജനത റഷ്യന്‍ സൈന്യം ടാങ്ക് തുറക്കുന്നത് ശ്രദ്ധയില്‍ പെട്ടാലുടന്‍ അതിനുള്ളിലേയ്ക്ക് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു തുടങ്ങും ടാങ്കുകള്‍ക്കുള്ളില്‍ പെട്രോള്‍ ബോംബ് വീണാല്‍ പിന്നെ ആ ടാങ്ക് കത്തിയമരും. ഇത്തരത്തില്‍ നിരവധി ടാങ്കുകളെ യുക്രൈന്‍ ജനത നഗര മധ്യത്തില്‍ തന്നെ കത്തിച്ചിരുന്നു.

ഈ നീക്കം വിജയിച്ചതോടെ നഗരത്തിലെത്തുന്ന റഷ്യന്‍ സൈന്യത്തെ നേരിടാനായി യുക്രൈന്‍ പ്രതിരോധ വകുപ്പ് മോളോട്ടോവ് കോക്ടെയില്‍ ഉണ്ടാക്കി അവര്‍ക്കു നേരെ പ്രയോഗിക്കാന്‍ ഔദ്യോഗികമായി തന്നെ ആഹ്വാനം ചെയ്തിരുന്നു. മാത്രമല്ല അതിനെക്കുറിച്ച് അറിയാത്തവര്‍ക്ക് അത് എങ്ങനെയുണ്ടാക്കാമെന്നതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി. എളുപ്പം നിര്‍മ്മിക്കാവുന്ന ഈ ആയുധം ഉപയോഗിച്ച് ജനം റഷ്യന്‍ സൈന്യത്തെ ആക്രമിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. റേഡിയോ നിലയങ്ങളും ടി.വി ചാനലുകളും ഇത് നിര്‍മ്മിക്കാന്‍ ജനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

പിന്നെ നിര്‍ണായകമായത് യുദ്ധമുഖത്തെ സ്‌നൈപ്പറുകളുടെ സാനിധ്യമാണ്. കിഴക്കന്‍ മേഖലയില്‍ ഒളിയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സ്‌നൈപ്പര്‍മാരാണ് ശരിക്കും യുക്രൈനിന്റെ കരുത്ത്. സ്വന്തം രാജ്യത്ത് ശ്വാസം അടക്കി പിടിച്ച് ശത്രുവിനെ ലക്ഷ്യം വച്ച് അവര്‍ മണിക്കൂറുകളോളം ഇരിക്കുന്നു. ഒത്ത ഒരു നിമിഷത്തിനായി. റഷ്യന്‍ സൈന്യത്തിന്റെ മനോവീര്യം നശിപ്പിക്കുന്നതിലും വിവരങ്ങള്‍ ശേഖരിക്കുന്നതിലും അവരുടെ മുന്നേറ്റ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിലും അവര്‍ പ്രധാന പങ്ക് വഹിക്കുന്നു. സോവിയറ്റ് സൈനിക ചരിത്രത്തില്‍ സ്‌നൈപ്പര്‍മാര്‍ നാസികള്‍ക്കെതിരായ പോരാട്ടത്തില്‍ ധീരതയുടെ പ്രതീകങ്ങളായി വിഗ്രഹവല്‍ക്കരിക്കപ്പെട്ടിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ റഷ്യന്‍ സൈന്യത്തിന്റെ തുടര്‍ച്ച തന്നെയാണ് യുക്രൈന്‍ സൈന്യത്തിലെ ഈ സ്‌നൈപ്പര്‍മാര്‍

യുക്രൈന്‍ സ്‌നൈപ്പര്‍മാരുടെ പ്രധാന ലക്ഷ്യം വെടിവെപ്പ് മാത്രമല്ല. വിവരങ്ങള്‍ നിരീക്ഷിക്കുകയും ശേഖരിക്കുകയും ചെയ്യുക എന്നത് കൂടിയായിരുന്നു. നല്ല സ്‌നൈപ്പര്‍ ഒരാളെ കൊല്ലുന്ന സൈനികന്‍ മാത്രമല്ല, ശത്രുവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ യൂണിറ്റിലേക്ക് കൈമാറുന്ന ആള്‍ കൂടിയാണെന്നാണ് പറയുക. ഈ വിവര കൈമാറ്റത്തിലൂടെ റഷ്യയുടെ സായുധ ട്രൂപ്പുകളെ ചിന്നഭിന്നമാക്കാന്‍ യുക്രൈനെ സഹായിച്ചു

യുദ്ധമുഖത്ത് റഷ്യന്‍ സൈനീകര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത് ഭക്ഷണ ക്ഷാമവും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുടെ അപര്യാപ്തതയുമാണ്. യുക്രൈനില്‍ നിന്ന് ഇത്രയധികം പ്രതിരോധം റഷ്യന്‍ പ്രതീക്ഷിച്ചിട്ടില്ലെന്നാണ് വാസ്തവം. വെറും നാലുദിവസംകൊണ്ട് യുക്രൈനെ അടിച്ചിടാം എന്നായിരുന്നു യുദ്ധം തുടങ്ങുമ്പോള്‍ അവര്‍ കരുതിയത്. അതിനാല്‍ മതിയായ ഭക്ഷണം പോലും അവര്‍ കരുതിയിരുന്നില്ല. റഷ്യന്‍ സൈനികര്‍ ഒരു ചെറിയകാലത്തേക്കുള്ള തയ്യാറെടുപ്പുകള്‍ മാത്രമാണ് നടത്തിയിട്ടുള്ളതെന്നാണ് അവരുടെ വേഷങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. യുക്രൈനിലെ കനത്ത മഞ്ഞുവീഴ്ചയില്‍ സംരക്ഷണത്തിനുള്ള വസ്ത്രങ്ങളായിരുന്നില്ല അവരുടേതെന്നാണ് മരിച്ചുവീണ റഷ്യന്‍ സൈനികരെ കൊണ്ടുപോകുമ്പോള്‍ യുക്രൈന്‍ അധികൃതര്‍ പറഞ്ഞത് മാത്രമല്ല. മോശം റേഷനാണ് അവര്‍ക്ക് ലഭിച്ചതെന്നും പിടിയിലായ റഷ്യന്‍ സൈനീകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സൈനികര്‍ക്ക് ടെന്റുകളും ബോഡി കവചങ്ങളും പോലുള്ള അടിസ്ഥാനകാര്യങ്ങള്‍ ഇല്ലായിരുന്നു. കൂടാതെ തണുത്തുറഞ്ഞ നിലങ്ങളില്‍ കിടങ്ങുകള്‍ കുഴിച്ചാണ് റഷ്യന്‍ സൈനികര്‍ ഉറങ്ങുന്നതെന്നും ബിബിസി റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തുന്നു. റെഡി ടു ഈറ്റ് ഭക്ഷണ പൊതികളാണ് അവരുടെ പക്കല്‍ ഏറെയുമുള്ളത്. അതും കൃത്യമായി ലഭിക്കുന്നില്ലെന്നാണ് യുക്രൈന്‍ പിടികൂടിയ റഷ്യന്‍ സൈനികള്‍ പറയുന്നത്. യുക്രൈനിന്റെ ഗറില്ലാ യുദ്ധ തന്ത്രത്തില്‍പെട്ട്, ഫുഡ് സപ്ലൈ ചെയിനുകള്‍ മുറഞ്ഞതാണ്, അവര്‍ക്ക് ഏറെ വിനയായി മാറിയത്.

മാത്രമല്ല യുക്രൈന്റെ പ്രതിരോധ ശേഷിയെ മനസ്സിലാക്കുന്നതില്‍ റഷ്യയും പുടിനും പരാജയപ്പെട്ടുവെന്നാണ് യുഎസ് ഇന്റലിജന്‍സ് അധികൃതര്‍ ആദ്യം മുതലേ പറയുന്നത്. ക്രീമിയ പിടിച്ചെടുക്കുന്നത് പ്രതിരോധിച്ച് പരാജയപ്പെട്ട് യുക്രൈന്‍ സൈന്യം 2014ല്‍ ആകെ തളര്‍ന്നുപോയിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ അഴിമതികളും കൂടി വന്നതോടെ യുക്രൈന്‍ സൈന്യം കൂടുതല്‍ തളര്‍ന്നു. പരിശീലനവും മറ്റു മുടങ്ങി. ഉപകരണങ്ങള്‍ക്ക് ക്ഷാമമായി. ഇവിടെ നിന്നാണ് റഷ്യയുമായി അടുത്ത യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ട് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടായത്. വിഘടനവാദ പ്രദേശങ്ങളില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി യുക്രൈന്‍ സൈന്യം യുദ്ധപരിശീലനം നടത്തി വരികയായിരുന്നു. മിസൈലുകളും, തോക്കുകളുമായി കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് നാറ്റോ രാജ്യങ്ങള്‍ യുക്രൈനിന് നല്‍കിയത്. 5.4 ലക്ഷം പൗണ്ട് സഹായമാണ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാരിക്കെ നല്‍കിയത്. ഇപ്പോള്‍ പുടിന്റെ കടുത്ത എതിരാളിയായ ലിസ് ട്രസ് ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇതോടെ യുക്രൈയിന് കുടുതല്‍ സഹായം കിട്ടുമെന്ന് ഉറപ്പാണ്. ബ്രിട്ടന്‍ നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് റഷ്യന്‍ അധിനിവേശത്തെ യുക്രൈന്‍ പ്രതിരോധിച്ചതെന്ന് യുകെ വിദേശകാര്യ സെക്രട്ടറിയായിരിക്കേ ലിസ് ട്രസ് തന്നെ വെളിപ്പെടുത്തിയിരുന്നു

അതേസമയം 500 ദശലക്ഷം യൂറോയിലധികം സഹായമാണ് ജര്‍മ്മനി നല്‍കയിയത്. റോക്കറ്റ് ലോഞ്ചറുകള്‍, ആന്റി ഡ്രോണ്‍ ഉപകരണങ്ങള്‍, കവചിത വീണ്ടെടുക്കല്‍ വാഹനങ്ങള്‍, കൂടാതെ മൂന്ന് അധിക ലോംഗ് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍ എന്നിവയും ജര്‍മ്മനി നല്‍കി. പീസ് ആന്‍ഡ് സ്റ്റബിലൈസേഷന്‍ ഓപ്പറേഷന്‍സ് പ്രോഗ്രാമിലൂടെ രണ്ട് ഉക്രെയ്ന്‍ പദ്ധതികള്‍ക്കായി 3.85 മില്യണ്‍ ഡോളര്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രഖ്യാപിച്ചു. ദേശീയ പൊലീസ് സേനയുടെയും മറ്റ് അടിയന്തര സേവനങ്ങളുടെയും വികസനത്തിനായി ഏകദേശം 2.9 ദശലക്ഷം യുഎസ് ഡോളറും പ്രതിരോധ മന്ത്രാലയത്തിനായി ഏകദേശം 950,000 യുഎസ് ഡോളറും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്ക 7.6 ബില്യണ്‍ ഡോളര്‍ സഹായമാണ് യുക്രൈന് ഇതുവരെ നല്‍കിയത്. കൂടാതെ അത്യാധുനിക യുദ്ധസംവിധാനങ്ങളും എത്തിച്ചുനല്‍കി.

നാറ്റോസഖ്യത്തില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് റഷ്യ യുക്രൈനെ ആക്രമിച്ചത്. അന്ന് നാറ്റോ കൈയും കെട്ടി നോക്കി നിന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ നോക്കിയാല്‍ മനസ്സിലാവും, യുക്രൈനിന്റെ വിജയത്തിന് പിന്നില്‍ ആളും അര്‍ത്ഥവും കൊടുക്കുന്നത് അമേരിക്ക അടക്കമുള്ള നാറ്റോ ശക്തികള്‍ തന്നെയാണെന്ന്.

അതേസമയം പുറമേനിന്ന് വാഴ്ത്തുന്നപോലെ അല്ല, റഷ്യന്‍ കരസേനയുടെ കാര്യക്ഷമതയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും, അത് ഒരു വൃദ്ധസേനയായി മാറുന്നുവെന്നും വിമര്‍ശനം വരുന്നുണ്ട്. അതിനാല്‍ സൈന്യത്തിലേക്ക് അടക്കം കൂടുതല്‍ ചെറുപ്പക്കാര്‍ കടുന്നുവരണം എന്ന് ലക്ഷ്യമിട്ട്, സോവിയറ്റ് കാലഘട്ടത്തിലെ മദര്‍ ഹീറോ പദ്ധതി പൊടിത്തട്ടിയെടുത്തിരിക്കയാണ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ ജനസംഖ്യാ കുറവ് നികത്താനായിട്ടാണ് 1944ല്‍ സ്ത്രീകള്‍ക്ക് ഓണററി പദവി ആദ്യമായി പ്രഖ്യാപിച്ചത്. 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഈ പദവി നല്‍കുന്നത് നിര്‍ത്തി. പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീകള്‍ക്കാണ് സോവിയറ്റ് കാലഘട്ടത്തിലെ സ്ഥാനപ്പേരിന് സമാനമായ 'മദര്‍ ഹീറോയിന്‍' പദവി നല്‍കുക.

ഈ യുദ്ധം കൊണ്ട് പുടിന്‍ എന്ത് നേടിയെന്ന് ചോദിച്ചാല്‍, കുറേ ദുഷ്‌പേരും ചോരക്കറയും എന്ന് മാത്രമാവും മറുപടി. നാറ്റോ ശക്തികളുടെ സാമ്പത്തിക ഉപരോധത്തില്‍ റഷ്യ പിറകോട്ട് അടിച്ചു. നാറ്റോ വികസനം തടയാനും പുടിന് കഴിഞ്ഞില്ല. ഇപ്പോള്‍ സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയിലേക്ക് നീങ്ങുകയാണ്. റൂബിളിന്റെ വില കുത്തനെ ഇടിഞ്ഞു. വന്‍ വിലക്കയറ്റത്തിലാണ് റഷ്യ ഇപ്പോള്‍. അതുപോലെ ലോക വ്യാപകമായി സാമ്പത്തിക മാന്ദ്യത്തിന് യുക്രൈന്‍ യുദ്ധം ഇടയാക്കി. റഷ്യയില്‍നിന്നുള്ള ഗ്യാസ് കിട്ടായതതോടെ യൂറോപ്പ് ദുരിതത്തിലാണ്. കേരളത്തില്‍ വരെ മാന്ദ്യത്തിന്റെ അലകള്‍ എത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends