Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുദ്ധം തോറ്റു പുടിന്‍ രാജിവയ്ക്കാന്‍ റഷ്യയില്‍ നിവേദനം മോസ്‌കോയില്‍ അട്ടിമറി? 18 നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്ത്

14 SEPTEMBER 2022 03:43 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് യുക്രൈനില്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്നുപോലും റഷ്യന്‍ സേനയ്ക്ക് പിന്മാറേണ്ടി വന്നത്. തായ്വാന്റെ അപ്രതീക്ഷിത തിരിച്ചടിയില്‍ ആള്‍നാശം കുറയ്ക്കാന്‍ പുടിന്‍ നേരിട്ട് നിര്‍ദേശം നല്‍കിയതോടെയായിരുന്നു പിന്മാറ്റം ഉണ്ടായത്. എന്നാല്‍ പിന്മാറുന്നത് ശക്തമായി തിരിച്ചടിക്കാനാണ് എന്നായിരുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. പക്ഷേ പിടിച്ചടക്കുന്നതിനേക്കാള്‍ പ്രയാസമാണ് ആ പ്രദേശങ്ങള്‍ നിലനിര്‍ത്തുക എന്നുള്ളത് മനസ്സിലാക്കിയ റഷ്യ ഖര്‍കീവില്‍ ഇനിയൊരു സായുധ നീക്കത്തിനില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനായിരിക്കും റഷ്യ കൂടുതല്‍ ശ്രമിക്കുക. എന്നാല്‍ ഇത് പരാജിതരുടെ മനോഭാവമാണെന്നാണ് യുദ്ധ വിദഗ്ദരുടെ വിലയിരുന്നത്. താരതമ്യേനെ ദുര്‍ബലര്‍ക്കെതിരെ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പരാജയം മുന്നില്‍ കാണുമ്പോഴാണെന്നാണ് വിദഗ്ദ വിലയിരുത്തല്‍.

മാത്രമല്ല യുദ്ധക്കണക്കുകളിലും റഷ്യ ക്ഷീതരാണെന്ന കാര്യം അടിവരയിടുന്നു. ഈ കഴിഞ്ഞ 200 ദിവസത്തെ കണക്കെടുത്താല്‍ യുദ്ധത്തില്‍ റഷ്യക്ക് കാര്യമായ നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാനായില്ല. അതുമാത്രമല്ല, പിടിച്ചെടുത്ത ചെറിയ പ്രദേശങ്ങള്‍ പോലും കൈവിട്ടുപോകുന്ന അവസ്ഥയുമുണ്ട്. ഇതോടെ റഷ്യന്‍ സൈനിക ശക്തിയെ കുറിച്ച് റഷ്യന്‍ അനുകൂല രാജ്യങ്ങളില്‍ വരെ സംശയങ്ങള്‍ പൊട്ടിമുളക്കുകയാണ്. റഷ്യന്‍ ആയുധങ്ങള്‍ വാരിക്കൂട്ടിയ ഇന്ത്യയ്ക്കും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്.

സാധാരണ ഗതിയില്‍ ഏന്തെങ്കിലും അവകാശ വാദങ്ങള്‍ യുക്രൈന്‍ ഉന്നയിച്ചാല്‍ അതിനെ എതിര്‍ത്തുകൊണ്ടോ അതിനെതിരെയോ റഷ്യ പ്രസ്ഥാവനയിറക്കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 20 പട്ടണങ്ങളും ഗ്രാമങ്ങളും റഷ്യയുടെ പക്കല്‍ നിന്നും തിരിച്ചു പിടിച്ചതായി യുക്രെയിന്‍ അവകാശവാദം ഉന്നയിച്ചിട്ടും. റഷ്യ ഒരക്ഷരം മിണ്ടിയിട്ടില്ല. അതിനൊപ്പം തെക്കന്‍ മേഖലയായ ഖേര്‍സണില്‍ 200 ചതുരശ്രമൈല്‍ സ്ഥലം തിരികെ പിടിച്ചതായും യുക്രെയിന്‍ അവകാശപ്പെടുന്നു. ഇതോടെ നിപ്രോ നദിയുടെ പടിഞ്ഞാറെ തീരത്ത് തമ്പടിച്ച റഷ്യന്‍ സൈനികര്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണെന്നും. അവരെ തങ്ങള്‍ക്ക് നിഷ്പ്രയാസം വകവരുത്താവുന്നതേ ഉള്ളൂ എന്നും യുക്രൈന്‍ പറയുന്നു.

അതേസമയം ഇപ്പോഴും യുക്രെയിനിന്റെ തെക്കന്‍ മേഖലയിലേയും കിഴക്കന്‍ മേഖലയിലേയും ഭൂരിഭാഗം പ്രദേശങ്ങളും റഷ്യയുടെ കൈവശം തന്നെയാണ്. ഇനിയുള്ള യുദ്ധത്തിലുടനീളം റഷ്യയ്ക്ക് ഇതേ മനോഭാവമാണെങ്കില്‍. യുക്രൈന് അമേരിക്കയുടെയും നാറ്റോയുടെയും ആയുധ സഹായത്തോടെ ഇവ തിരികെ പിടിക്കാവുന്നതേ ഉള്ളൂ. എന്നാല്‍ തിരിച്ചു പിടിക്കാനായി യുക്രെയിന്‍ പോര് മുറുക്കുമ്പോള്‍, ഇപ്പോഴത്തെ തങ്ങളുടെ പിന്മാറ്റം തന്ത്രപരമായ ഒന്നാണെന്നാണ് റഷ്യ സൈനിക മേധാവികള്‍ പറയുന്നത്.

എന്നാല്‍ മണിക്കൂറുകള്‍ക്കു മുമ്പ് യുക്രൈന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത് യുക്രെയ്‌നിലേക്ക് കൂടുതല്‍ സേനയെ അയയ്ക്കാന്‍ നീക്കമില്ലെന്നാണ്. അതുകൊണ്ടുതന്നെ യുക്രെയിന്റെ ഈ വിജയത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് പാശ്ചാത്യ സഖ്യം തന്നെയാണ്. ശൈത്യകാലം അടുത്തുവരുന്ന സമയത്ത് മറ്റൊരു ഊര്‍ജ്ജ പ്രതിസന്ധി പടിഞ്ഞാറന്‍ യുറോപ്പിന് ആലോചിക്കാന്‍ കൂടി കഴിയില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ ആധുനിക ആയുധങ്ങള്‍ യുക്രെയിന് നല്‍കി യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനായിരിക്കും അവര്‍ ശ്രമിക്കുക. മാത്രമല്ല, ഇപ്പോള്‍ നടത്തിയ മുന്നേറ്റം എത്രനാള്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ താരതമ്യേന ദുര്‍ബലമായ യുക്രെയിന്‍ സൈന്യത്തിനു കഴിയും എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതിനിടയില്‍ റഷ്യയില്‍ രാഷ്ട്രീയ രംഗവും ചൂടു പിടിക്കുകയാണ് യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ സഖ്യങ്ങള്‍ നടത്തിയ ഉപരോധം റഷ്യയുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പണപ്പെരുപ്പവും വിലക്കയറ്റവും കൊണ്ട് ജനത ബുദ്ധിമുട്ടുമ്പോള്‍ ഈ യുദ്ധത്തിനു കാരണക്കാരനായ പ്രസിഡണ്ട് പുടിന്‍ രാജിവയ്ക്കണമെന്ന് മോസ്‌കോയിലെ 18 കൗണ്‍സിലുകളില്‍ നിന്നുള്ള മുന്‍സിപ്പല്‍ ഡെപ്യുട്ടിമാര്‍ ആവശ്യപ്പെട്ടു. 18 പേര്‍ ഒപ്പിട്ട ഒരു നിവേദനത്തിലൂടെയായിരുന്നു ഇത്. നേരത്തേ യുക്രെയിന്‍ യുദ്ധത്തില്‍ പുടിന്റെ പങ്കിനെ കുറിച്ച് അന്വേഷണം വേണമെന്ന് സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഒരു കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം ഉന്നയിച്ച ഡെപ്യുട്ടിമാര്‍ക്കെതിരെ സൈന്യത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി നിയമനടപടികള്‍ എടുത്തെങ്കിലും, റഷ്യയുടെ ഉള്ളില്‍ വലിയൊരു അസ്വാരസ്യം ഉരുണ്ടു കൂടുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ ഏല്‍ക്കുന്നതിന്റെ നാണക്കേടിനു പുറമേ, ഇത് അങ്ങോട്ട് ആവശ്യമില്ലാതെ കയറി വാങ്ങിയ അടിയാണെന്ന അഭിപ്രായത്തിന് റഷ്യയിലെ സാധാരണക്കാര്‍ക്കിടയില്‍ ശക്തി വര്‍ദ്ധിച്ചു വരികയാണ്. ഏതായാലും, നിശബ്ദമായി പടരുന്ന അശാന്തി മറ്റൊരു വിപ്ലവമായി പരിണമിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends