Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഡാറുകള്‍ വെട്ടിച്ച് ഇസ്രയേല്‍ നഗരങ്ങളെ ചാരമാക്കാന്‍ ഇറാന്‍; ഇസ്രയേല്‍ ഭയക്കേണ്ടതുണ്ടോ; ആ ബ്രഹ്മാസ്ത്രം പുറത്തെടുക്കുമോ

14 SEPTEMBER 2022 03:48 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്ത് രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. ഭീകരതയ്‌ക്കെതിരെയുള്ള രണ്ടു രാജ്യങ്ങളുടെയും പോരാട്ടം ലോകം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഭൂ പ്രകൃതിയില്‍ നിന്ന് വ്യത്യസ്ഥമായി ശത്രുക്കളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് ആ രാജ്യം അതുകൊണ്ടുതന്നെ ശത്രു രാജ്യങ്ങളുടെ ഓരോ ആയുധ വിന്യാസവും അവരില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ ആശങ്കകളില്‍ നിന്നാണ് ലോകത്തെ മികച്ച പ്രതിരോധ ഉപകരണങ്ങള്‍ അവര്‍ക്ക് നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇസ്രയേലിനെ ചുട്ടെരിക്കാന്‍ അത്യാധുനീക സാങ്കേതിക വിദ്യയോടുകൂടിയ റഡാറുകളെ വെട്ടിച്ച് കനത്ത ആക്രമണം നടത്താന്‍ സാധിക്കുന്ന ആക്രമണ ഡ്രോണുകള്‍ വികസിപ്പിച്ചതായി ലോകത്തെ അറിയിക്കുകയാണ് ഇറാന്‍. ഇസ്രായേലി നഗരങ്ങളായ ടെല്‍ അവീവ്, ഹൈഫ എന്നിവയെ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണുകളെന്നാണ് ഇറാന്റെ ഭീഷണി. എന്നാല്‍ ഇസ്രയേലിന് ഇതൊരു ഭീഷണിയാണോ. ലോകത്തെ തന്നെ ഞെട്ടിച്ച ഇസ്രയേലിന്റെ ലേസര്‍ ആയുധങ്ങള്‍ക്ക് ഇവവിടെ എന്തു പ്രസക്തിയാണ് എന്നീ കാര്യങ്ങളാണ് നമ്മള്‍ ഈ വീഡിയോയിലൂടെ നോക്കാന്‍പോകുന്നത്.

ഇസ്രായേലിലെ തീരേദശ നഗരങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ പര്യാപ്തമായ അത്യാധുനിക കില്ലര്‍ഡ്രോണുകളെക്കുറിച്ച് ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡറാണ് ആദ്യമായി വെളിപ്പെടുത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന ഡ്രോണില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സൈനിക ഗവേഷണ വിഭാഗം വികസിപ്പിച്ചതായാണ് ഈ ആയുധങ്ങള്‍ എന്നാണ് ഇറാന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറാഷ് രണ്ട് എന്നാണ് പുതിയ ഡ്രോണിന്റെ പേര്. അടുത്തു തന്നെ ഇത് വ്യോമാഭ്യാസ പ്രകടനത്തില്‍ പുറത്തിറക്കുമെന്ന് ഇറാന്‍ കരസേനാ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ കിരോമാര്‍സ് ഹൈദരിയാണ് അറിയിച്ചത്. ഇറാന്‍ ഔദ്യോഗിക ചാനലായ ഐരിബ് ടി വണ്ണിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായി സംഘര്‍ഷമുണ്ടായാല്‍ ഈ ആയുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും കമാന്‍ഡര്‍ പറഞ്ഞു.

ഇസ്രായേലി നഗരങ്ങളായ ടെല്‍ അവീവ്, ഹൈഫ എന്നിവയെ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഡ്രോണ്‍ എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അറാഷ് ഒന്ന് എന്ന ഡ്രോണ്‍ ഇറാന്‍ പുറത്തിറക്കിയിരുന്നു. ഇതിന് വകഭേദങ്ങള്‍ വരുത്തിയാണ് പുതിയ ഡ്രോണ്‍ പുറത്തിറക്കിയത്. റഡാറുകളെ വെട്ടിച്ച് നിശ്ചിത ലക്ഷ്യ സ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് പുതിയ ഡ്രോണ്‍. ആളില്ലാതെ, ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചെത്തി ആക്രമണം നടത്തി മടങ്ങാന്‍ ശേഷിയുള്ളതാണ് ഇത്. ലക്ഷ്യ സ്ഥാനത്ത് ആക്രമണം നടത്താന്‍ കൃത്യതയേറിയതാണ് ഇതെന്നാണ് ഇറാന്‍ വൃത്തങ്ങള്‍ പറയുന്നത്.

2019 ജനുവരിയില്‍ നടന്ന വ്യോമാഭ്യാസ പ്രദര്‍ശനത്തിലാണ് ഈ ഡ്രോണിന്റെ മുന്‍ഗാമിയായ അറാഷ് ഒന്ന് പുറത്തിറക്കിയിരുന്നത്. തെക്കുകിഴക്കന്‍ ഇറാനിലെ മക്‌റാന്‍ തീരത്തു സ്ഥാപിച്ച പോര്‍ട്ടബിള്‍ ലോഞ്ചറില്‍നിന്ന് വിക്ഷേപിച്ച ആ ഡ്രോണ്‍ അന്ന് 1400 കിലോ മീറ്റര്‍ അതുവേഗത്തില്‍ താണ്ടിയ ശേഷം മധ്യ ഇറാനിയന്‍ പ്രവിശ്യയായ സെംനാനിലെ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുകയായയിരുന്നു. നാലര മീറ്റര്‍ നീളമുള്ള ഈ േഡ്രാണിന്റെ ചിറകുകള്‍ അതിവേഗത ലക്ഷ്യമിട്ടുള്ള ഡെല്‍റ്റ ഡിസൈനിലുള്ളതാണ്. ദീര്‍ഘദൂര ആക്രമണങ്ങള്‍ക്ക് ഉചിതമായ വിധത്തിലാണ് ഈ ഡ്രോണ്‍ തയ്യാറാക്കിയിരുന്നത്. ഇതില്‍നിന്നും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഡ്രോണ്‍ തയ്യാറാക്കിയത് എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പുതിയ ആയുധം ഇതുവരെ പുറത്തിറക്കിയിട്ടില്ല. വൈകാതെ വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ ഇവ പുറത്തിറക്കുമെന്നാണ് കരസേനാ മേധാവി അറിയിക്കുന്നത്.

അതേസമയം അമേരിക്കയ്ക്കു പോലും ഇല്ലാത്ത ലേസര്‍ ഡിഫന്‍സ് സാങ്കേതിക വിദ്യ വിജയിച്ചതിന്റെ ആത്മവിശ്വാസം ഇസ്രയേലിനുണ്ട്. ഈ സാങ്കേതിക വിദ്യയിലൂടെ ആയുധം നിര്‍മ്മിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇസ്രയേല്‍. ലോക വമ്പന്മാരായ അമേരിക്കയും ചൈനയും എത്ര കിണഞ്ഞ് പരിശ്രമിച്ചിട്ടും ഈ മേഘലയില്‍ സമ്പൂര്‍ണ വിജയം കൈവരിക്കാനായിട്ടില്ല. 2021ല്‍ തന്നെ ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ ഇസ്രയേല്‍ വിജയം കൈവരിച്ചിരുന്നു. വിമാനത്തില്‍ ഘടിപ്പിച്ച ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഡ്രോണുകളെ തകര്‍ക്കുന്ന പരീക്ഷണമായിരുന്നു അത്. അതുകൊണ്ടുതന്നെ ഇറാന്റെ ഈ അത്യാധുനീക ആയുധത്തിന്റെ കളിയൊന്നും ഇസ്രയേലിനോട് നടക്കില്ലെന്ന് ചുരുക്കം.

ഇസ്രയേലിന്റെ മിസൈല്‍ വേധ സംവിധാനമായ അയണ്‍ ഡോമിനൊപ്പം ഈ ലേസര്‍ ആയുധങ്ങളും അവരുടെ പ്രധാന പ്രതിരോധ ആയുധമായി ചൈര്‍ക്കുന്ന നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്. 2020 ആണ് മൂന്ന് മാരകശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന വിവരം ഇസ്രയേല്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്. ഒറ്റ വര്‍ഷത്തിനുള്ളില്‍ അതില്‍ വിജയം നേടാന്‍ അവര്‍ക്കായി. 2021ല്‍ ഇസ്രയേലി പ്രതിരോധ മന്ത്രാലയം തന്നെ പുറത്തുവിട്ട വിഡിയോയിലാണ് വിമാനത്തില്‍ ഘടിപ്പിച്ച ലേസര്‍ ആയുധം വായുവില്‍ പറക്കുന്ന ഡ്രോണുകളെ ചാമ്പലാക്കുന്ന ദൃശ്യങ്ങളുള്ളത്. സമുദ്രത്തിന് മുകളില്‍ വെച്ചായിരുന്നു പരീക്ഷണം നടത്തിയത്. തങ്ങളുടെ പുതിയ ആയുധത്തിന്റെ ശേഷിയെക്കുറിച്ച് ഇസ്രയേലി പ്രതിരോധ വിദഗ്ധര്‍ വിഡിയോയില്‍ വിശദീകരിക്കുന്നുമുണ്ട്.

ഇസ്രയേലി വ്യോമയാന പ്രതിരോധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസിന്റെ സഹകരണത്തിലാണ് ഇസ്രയേലി വ്യോമ സേനയും പ്രതിരോധ മന്ത്രാലയ ഗവേഷണ വിഭാഗവും ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. ഒരു കിലോമീറ്റര്‍ പരിധിയിലെ ലക്ഷ്യങ്ങള്‍ 100 ശതമാനം കൃത്യതയോടെ തകര്‍ക്കാന്‍ ഈ ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് ഇസ്രയേലി മിലിറ്ററി റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗം തലവന്‍ യാനിവ് റോട്ടം അറിയിച്ചു.

ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധങ്ങളിലേക്കുള്ള ഇസ്രയേലിന്റെ വിജയകരമായ ആദ്യ പടിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതേസമയം, തങ്ങളുടെ തന്ത്രപരമായ ആയുധത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിട്ടുമില്ല. ഏത് കാലാവസ്ഥയിലും ലക്ഷ്യം ഭേദിക്കാന്‍ ഈ ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് യാനിവ് റോട്ടത്തെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷ്യം നിലംപതിച്ചുവെന്ന് ഉറപ്പാകും വരെ കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ ഈ ലേസര്‍ ആയുധത്തിനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഇനി ഏതാനും വര്‍ഷങ്ങള്‍ക്കകം ലേസര്‍ ആയുധത്തിന് 20 കിലോമീറ്റര്‍ പരിധിയും 100 കിലോവാട്ട് ശേഷിയും കൈവരുത്തുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അത് സംഭവിച്ചാല്‍ ഇസ്രയേലിന്റെ ആവനാഴിയിലെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളിലൊന്നായി ഈ ലേസര്‍ ആയുധം മാറുകയും ചെയ്യും. കൂടുതല്‍ വലിയ വിമാനങ്ങളിലായിരിക്കും ഈ ലേസര്‍ ആയുധങ്ങള്‍ ഘടിപ്പിക്കുക. പത്ത് വര്‍ഷത്തിനകം നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാനും ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് റോട്ടം പറഞ്ഞു.

ഇസ്രയേലിന്റെ പ്രതിരോധരംഗത്തെ പുതിയ നാഴികക്കല്ലെന്നാണ് ഈ ലേസര്‍ ആയുധത്തെപ്പറ്റി അന്നത്തെ പ്രതിരോധമന്ത്രി ബന്നി ഗാന്റ്‌സ് വിശേഷിപ്പിച്ചത്. ഗാസയില്‍ നിന്നുള്ള ബലൂണ്‍ ബോംബുകളെ തകര്‍ക്കാന്‍ ഈ ലേസര്‍ ആയുധം ഉപയോഗിക്കില്ലെന്നും ഇത് ഇസ്രയേലിന്റെ ദീര്‍ഘകാല പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണെന്നും ഇസ്രയേല്‍ അന്ന് പ്രതികരിച്ചിരുന്നു. അത് ഇറാന്റെ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ളരു നീക്കമായിരുന്നു ഇത് എന്നത് ഇപ്പോഴാണ് വെളിവാകുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends