ലണ്ടനിലെ ബക്കിങാം കൊട്ടാരത്തോട് വിട പറഞ്ഞ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം പൊതുദര്‍ശനത്തിന്.....സംസ്‌കാരം തിങ്കളാഴ്ച, വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും

ലണ്ടനിലെ ബക്കിങാം കൊട്ടാരത്തോട് വിട പറഞ്ഞ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം പൊതുദര്‍ശനത്തിന്.....സംസ്‌കാരം തിങ്കളാഴ്ച, വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും
സ്‌കോട്ലന്‍ഡില്‍നിന്ന് ചൊവ്വാഴ്ച ബക്കിങാം കൊട്ടാരത്തിലെത്തിച്ച മൃതദേഹം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.22-ന് (ഇന്ത്യന്‍ സമയം വൈകീട്ട് 6.52) വിലാപയാത്രയായി വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലേക്കു കൊണ്ടുപോയി. രാജപതാക പുതപ്പിച്ച്, രാജത്വത്തിന്റെ പ്രതീകമായ കിരീടംവെച്ച പെട്ടിയില്‍ കുതിരവണ്ടിയില്‍ രാജ്ഞിയുടെ മൃതദേഹം ബക്കിങാം കൊട്ടാരത്തിന്റെ കവാടം കടന്നപ്പോള്‍ ബിഗ് ബെന്‍ മുഴങ്ങി.
ഹൈഡ് പാര്‍ക്കില്‍ നിന്ന് ഓരോ മിനിറ്റ് ഇടവിട്ട് ആചാരവെടിയും. സേനാ വാദ്യസംഘം ബീഥോവന്റെയും മെന്‍ഡല്‍സോണിന്റെയും ചോപ്പിനിന്റെയും സിംഫണികള്‍ വായിച്ച് വിലാപയാത്രയെ അനുഗമിച്ചു. രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാനായി ആയിരങ്ങള്‍ വഴിക്കിരുവശവും തിങ്ങി നിറഞ്ഞു.
രാജ്ഞിയുടെ മൂത്തമകന്‍ ചാള്‍സ് മൂന്നാമന്‍ രാജാവും മക്കളായ വില്യമും ഹാരിയും രാജ്ഞിയുടെ മകള്‍ ആനും വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലേക്കുള്ള 1.6 കിലോമീറ്റര്‍ദൂരം കാല്‍നടയായി മൃതദേഹത്തെ അനുഗമിക്കുകയുണ്ടായി. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലെത്തിച്ച മൃതദേഹം സംസ്‌കാരദിനമായ തിങ്കളാഴ്ച വരെ അവിടെ പൊതുദര്‍ശനത്തിനുവെക്കും. ഈസമയം, പൊതുജനത്തിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ കഴിയും.
തിങ്കളാഴ്ച പ്രാദേശികസമയം പകല്‍ പതിനൊന്നിനാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നര) സംസ്‌കാരം. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന സംസ്‌കാരപ്രാര്‍ഥനകളില്‍ വിവിധ രാജ്യത്തലവന്മാരുള്‍പ്പെടെ 2,200 പേര്‍ പങ്കെടുക്കും.
വിന്‍സര്‍ കൊട്ടാരത്തിലെ ജോര്‍ജ് ആറാമന്‍ സ്മാരകചാപ്പലില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും മാതാപിതാക്കള്‍ക്കും സഹോദരി മാര്‍ഗരറ്റ് റോസിനുമടുത്താകും രാജ്ഞിയുടെ അന്ത്യവിശ്രമം. രാജ്ഞി മരിച്ചശേഷം സമീപത്തു സംസ്‌കരിക്കണമെന്ന ആഗ്രഹപ്രകാരം ഫിലിപ്പ് രാജകുമാരന്റെ മൃതദേഹം ഇവിടെ പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഫിലിപ്പ് അന്തരിച്ചത്. അതേസമയം തിങ്കളാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. മുര്‍മുവുള്‍പ്പെടെ 500 ലോകനേതാക്കള്‍ക്കാണ് സംസ്‌കാരച്ചടങ്ങിലേക്ക് ക്ഷണം.
ഞായറാഴ്ച രാവിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തി മുര്‍മു മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കും. ഇന്ത്യാ സര്‍ക്കാരിനുവേണ്ടിയുള്ള അനുശോചനസന്ദേശവുമറിയിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha



























