Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഉടുതുണി എടുക്കാതെ തിരിഞ്ഞോടി റഷ്യന്‍ സേന പുടിനെതിരെ പടയൊരുക്കി റഷ്യന്‍ ജനത

15 SEPTEMBER 2022 06:14 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന റഷ്യന്‍ സൈനീകരുടെ കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുകയാണ്. സൈനീക വസ്ത്രം ഉപേക്ഷിച്ച് സിവില്‍ ഡ്രസ്സിലാണ് ഇവര്‍ യുദ്ധക്കളം വിടുന്നത്. ജീവന്‍ പണയം വച്ച് യുക്രൈന്‍സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഒന്നു സ്വസ്ഥമായി വ്യവഹരിക്കുമ്പോഴാണ് യുക്രൈന്‍ സൈന്യം വീണ്ടും ഇരച്ചെത്തുന്നതും. എല്ലാം ഉപേക്ഷിച്ച് തിരികെ അതിര്‍ത്തിയിലേയ്ക്ക് മടങ്ങാനുള്ള നിര്‍ദേശം അധികൃതരില്‍ നിന്ന് ലഭിക്കുന്നതും. എന്നാല്‍ അതിര്‍ത്തിയിലേയ്ക്ക് മടങ്ങാതെ റഷ്യന്‍ സൈനീകര്‍ സിവില്‍ ഡ്രസില്‍ രക്ഷപെടുകയാണ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയുടെയും യുഎസിന്റെയും അത്യാധുനീകായുധങ്ങളുമായി യുദ്ധരംഗത്ത് യുക്രൈന്‍ പട്ടാളം അതി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. റഷ്യന്‍ സൈന്യം കഴിഞ്ഞ ആറ് മാസത്തിലുള്ളില്‍ കീഴടക്കിയ പല നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് യുക്രൈന്‍ പതാകയാണ് പാറുന്നത്. യുക്രൈന്‍ സൈനികര്‍ റഷ്യന്‍ പതാകകള്‍ വലിച്ചു കീറി നിലത്തിട്ട് ചവിട്ടുന്ന നിരവധി വീഡിയോകളും യുക്രൈനില്‍ നിന്നുള്ള സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നു. ആറ് മാസം കൊണ്ട് റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്നും 6000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ച് പിടിച്ചതായി കഴിഞ്ഞ ദിവസം യുക്രൈന്‍ ഔദ്യോഗികമായി അറിയിച്ചു

കാര്‍ഖീവ്/ഡോണെറ്റ്‌സ്‌ക് പ്രവിശ്യകളിലെ ഇരുപതിലധികം പട്ടണങ്ങളില്‍ നിന്നും റഷ്യന്‍ സൈന്യത്തെ യുക്രൈന്‍ തുരത്തിക്കഴിഞ്ഞു. ഇത് റഷ്യയ്ക്ക് പുറത്ത് പുടിനുള്ള തിരിച്ചടിയാണെങ്കില്‍ റഷ്യയ്ക്കുള്ളിലും പുടിന്‍ യുദ്ധത്തെ കൈകാര്യം ചെയ്ത രീതിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ യുക്രൈനിലെ തോല്‍വിയെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ 16 ദിവസങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന റാങ്കില്‍ നിയമിച്ച ഒരു ജനറലിനെ പുറത്താക്കിയിരുന്നു. ഖാര്‍കീവ് അടക്കുമുള്ള കിഴക്കന്‍ പ്രദേശങ്ങള്‍ കൈവശം വയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റഷ്യന്‍ ജനറല്‍ റോമന്‍ ബെര്‍ഡ്‌നിക്കോവിനെയാണ് ചുമതലകളില്‍ നിന്ന് പുടിന്‍ ഒഴിവാക്കിയത്. പുടിന്‍ ആകെ അസ്വസ്ഥനാണ് എന്നത് ഈ നടപടികള്‍ തെളിയിക്കുന്നു.

പുടിന്‍ യുക്രൈനെതിരെ യുദ്ധം തുടങ്ങിയപ്പോള്‍ അതിനെ യുദ്ധമെന്ന് വിളിക്കാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല. പകരം യുക്രൈനിലെത് ഒരു പ്രത്യേക സൈനിക നടപടി എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍, അത് യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധം തന്നെയാണെന്ന് റഷ്യയ്ക്കും സമ്മതിക്കേണ്ടി വരികയാണ്. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി ഇക്കാര്യത്തില്‍ റഷ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. 'പുടിന്‍, അവിടെ എന്താണ് ചെയ്യുന്നത് ? എന്തിനാണ് ഇത് ചെയ്യുന്നത് ? എന്നതിനെക്കുറിച്ച് ഒന്നും അയാള്‍ സ്വന്തം ജനതയോട് സത്യസന്ധത പുലര്‍ത്തിയിട്ടില്ല.' പുടിന്‍ ജനങ്ങളോട് കള്ളം പറയുകയാണെന്നും ജോണ്‍ കിര്‍ബി ആരോപിച്ചു. ഇത് മൂലം പതിനായിരക്കണക്കിന് മരണവും ഉപകരണങ്ങളുടെയും ആയുധ സംവിധാനങ്ങളുടെയും ഭീമമായ നാശനഷ്ടവുമാണ് റഷ്യയ്ക്ക് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'പുടിന്‍ ഇപ്പോള്‍ സ്വന്തം രാജ്യത്ത് കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന കാര്യവും ജോണ്‍ കിര്‍ബി ചൂണ്ടിക്കാട്ടുന്നുണ്ട്. പുടിനെതിരെയുള്ള,നീക്കങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് റഷ്യന്‍ ജനതയാണെന്നും' ജോണ്‍ കിര്‍ബി പറഞ്ഞു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, കഴിഞ്ഞ വാരാന്ത്യത്തിലെ 24 മണിക്കൂറിനുള്ളില്‍ 20ലധികം സെറ്റില്‍മെന്റുകള്‍ തിരിച്ചു പിടിക്കുകയും ഏതാണ്ട് ലണ്ടന്‍ നഗരത്തിന്റെ ഇരട്ടിയെങ്കിലും വലിപ്പമുള്ള പ്രദേശങ്ങള്‍ യുക്രൈന്‍ സേന തിരിച്ച് പിടിക്കുകയും ചെയ്തു.

മാത്രമല്ല യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈനികര്‍ കൂട്ടത്തോടെ പലായനം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ റഷ്യയിലെ തീവ്ര ദേശീയ വാദികള്‍ പുടിനെ വിമര്‍ശിച്ചും രംഗത്തെത്തെത്തി. പുടിന്റെ സൈനിക തന്ത്രങ്ങള്‍ പരാജയപ്പെട്ടതായും യുക്രൈന് ശക്തമായ തിരിച്ചടി നല്‍ക്കണമെന്നുമാണ് റഷ്യയിലെ തീവ്രദേശീയ വാദികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ 'യുക്രൈനെ പരാജയപ്പെടുത്തുക എന്നത് തികച്ചും അസാധ്യമാണ്,' എന്നായിരുന്നു മുന്‍ സ്റ്റേറ്റ് ഡുമ ഡെപ്യൂട്ടി ബോറിസ് നഡെഷ്ഡിന്‍ സ്റ്റേറ്റ് ടിവിയില്‍ നടത്തിയ ഒരു പാനല്‍ ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞത്. എന്നാല്‍, പുടിനെ വെള്ളപൂശാനായി അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ജനറലുകളും പുടിനെ തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും ബോറിസ് നഡെഷ്ഡിന്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ റഷ്യയുടെ സ്റ്റേറ്റ് മീഡിയയുടെ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്ന അലക്‌സാണ്ടര്‍ സ്ലാഡ്‌കോവ്, റഷ്യന്‍ സേനയ്ക്ക് വലിയ നഷ്ടം സംഭവിച്ചതായി തുറന്നു സമ്മതിച്ചു.

സൈനികമായി വളരെ പ്രതികൂലമായ ഒരു സ്ഥാനത്താണ് യുക്രൈന്‍ സേന റഷ്യയെ കുടിക്കിയിരിക്കുന്നതെന്നാണ് മിസ്റ്റര്‍ ബ്രോങ്ക് അഭിപ്രായപ്പെട്ടത്, ശൈത്യകാലത്തിന് മുമ്പ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ റഷ്യ കഷ്ടപ്പെടേണ്ടി വരുമെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ യുക്രൈന്‍ സേനയുടെ പ്രത്യാക്രമണത്തിന് മുന്നില്‍ നിന്നും രക്ഷതേടി റഷ്യന്‍ സേന നടത്തിയ പിന്മാറ്റത്തെക്കുറിച്ച് റഷ്യ പറഞ്ഞത്, 'യോജിച്ച സമയത്ത് ശക്തമായ തിരിച്ചടിക്കായുള്ള തന്ത്രപരമായ പിന്മാറ്റമെന്നാണ്' എന്നാല്‍, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേക്രമണമാണിതെന്ന് യുക്രൈന്‍ സേനാ വൃത്തങ്ങള്‍ വ്യക്തമാക്കിയതോടെ. ഇനിയൊരു അംഗത്തിനുള്ള ശേഷിയില്ലെന്ന് മനസ്സിലാക്കിയ റഷ്യന്‍ സൈനീകര്‍ രക്ഷപെട്ടോടുകയായിരുന്നു.

യുക്രൈനിലെ റഷ്യയുടെ മുഴുവന്‍ സൈനീകരും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശമായതരത്തില്‍ കൊല്ലപ്പെടുമെന്നാണ് ലണ്ടനിലെ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ജസ്റ്റിന്‍ ബ്രോങ്ക് പറയുന്നത്. വ്‌ളാഡിമിര്‍ പുടിന് മുന്നില്‍ നല്ല ഓപ്ഷനുകളൊന്നുമില്ലെന്നും ആധുനിക കാലത്ത് പ്രത്യാക്രമണത്തിലൂടെ തിരിച്ച് പിടിച്ച പ്രദേശത്തിന്റെ വലിപ്പം വച്ച് നോക്കിയാല്‍ യുക്രൈന്റെ ഇപ്പോഴത്തെ മുന്നേറ്റം വലിയ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends