Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പുടിനെ വേദിയിലിരുത്തി ശാസിച്ച് നരേന്ദ്ര മേദി യുദ്ധം നിര്‍ത്താമെന്ന് പുടിന്‍; വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ഇങ്ങനെ

17 SEPTEMBER 2022 04:03 PM IST
മലയാളി വാര്‍ത്ത

ജന്മദിനത്തില്‍ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തിപ്പാടുകയാണ് ലോക മാധ്യമങ്ങള്‍ ഉസ്ബക്കിസ്ഥാനിലെ മോദിയുടെ നിലപാട് തന്നെയാണ് അതിന് കാരണ്. ഏറ്റവും കര്‍ക്കശക്കാരനായ ഒരു ലോക നേതാവാണ് പുടിന്‍. ആ പുടിനെ വിറപ്പിക്കാന്‍ അല്ലെങ്കില്‍ ശാസിക്കാന്‍ ആര്‍ക്കാണ് അധികാരമുള്ളത്. അല്ലെങ്കില്‍ ആര് അതിന് ധൈര്യപ്പെടും. എതിര്‍ ചേരിയിലെ വമ്പന്മാര്‍ പോലും അങ്ങനെ ഒരു സാഹസം ചെയ്യില്ല പക്ഷേ മോദിയുടെ ഉച്ചകോടിയിലെ പെരുമാറ്റം എല്ലാ ലോക നേതാക്കളെയും ഞെട്ടിച്ചു. അമേരിക്കയിലെ മുഖ്യധാരാ മാദ്ധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കൊവിഡ് അവസാനിക്കും മുമ്പ് എത്തിയ റഷ്യ യുക്രൈന്‍ യുദ്ധം ഇന്ത്യന്‍ വിപണിയെയും സാരമായി ബാധിച്ചിരുന്നു. യുകെയെ വെട്ടി മുന്നോട്ട് കുതിക്കുന്ന ഇന്ത്യയെ ഈ യുദ്ധം വലിയ രീതിയില്‍ ബാധിച്ചു. ഇന്ത്യയെ മാത്രമല്ല എല്ലാ രാജ്യങ്ങളെയും യുദ്ധം ബാധിച്ചു. ഈ സാഹചര്യത്തിലാണ് യുദ്ധം ഉടന്‍ നിര്‍ത്തണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടത് യുക്രെയിന്‍ യുദ്ധത്തില്‍ മോദി പുടിനെ ശാസിച്ചു എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട് ചെയ്തത്.

യുക്രെയിന്‍ ആക്രമണ വിഷയത്തില്‍ പുടിന്‍ എല്ലാത്തരത്തിലും സമ്മര്‍ദ്ദത്തിലാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളെക്കുറിച്ചും അറിയാമെന്ന് പ്രതികരിച്ച പുടിന്‍ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ യുക്രെയിന്‍ ഇത് അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നുമുള്ള മറുപടിയാണ് നല്‍കിയത്.

മോദിയ്ക്കു മുന്നില്‍ അനുസരണയുള്ള കുട്ടിയായി ഇരിക്കുന്ന പുടിനെയും ഉച്ചകോടിയില്‍ കാണമായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 'ഇപ്പോള്‍ യുദ്ധത്തിന്റെ യുഗമല്ലെന്ന് പുടിനോട് മോദി വ്യക്തമാക്കി' എന്നാല്‍ കൂടിക്കാഴ്ച സൗഹൃദപരമാണെന്നും ഇരുവരും പൂര്‍വകാല ചരിത്രത്തെ ചര്‍ച്ചയ്ക്കിടെ സൂചിപ്പിച്ചു എന്നും ന്യൂയോര്‍ക്ക് ടൈംസില്‍ പറയുന്നു.

'യുക്രെയിന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയെടുത്ത നിലപാടും ആശങ്കകളും തനിക്കറിയാമെന്ന് പുട്ടിന്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി പരമാവധി ശ്രമിക്കും. എണ്ണ, വാതകം, ആണവ മേഖലകളില്‍ സ്ഥിരമായി പദ്ധതികള്‍ നടപ്പാക്കുമെന്നും പുട്ടിന്‍ മോദിയ്ക്ക് ഉറപ്പു നല്‍കി.

മാത്രമല്ല സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് പുട്ടിന്‍ ആശംസയറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വേഗത്തില്‍ വളരുകയാണെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. മോദിയുടെ ജന്മദിനമാണെന്ന കാര്യം റഷ്യയ്ക്ക് ഓര്‍മ്മയുണ്ടെന്നും പുട്ടിന്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. റഷ്യന്‍ പാരമ്പര്യമനുസരിച്ച് മുന്‍കൂട്ടി ആശംസയറിയിക്കില്ലെങ്കിലും ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് മോദിക്കും ആശംസകള്‍ നേരുന്നതായും പുട്ടിന്‍ പറഞ്ഞു. അതേസമയം യുദ്ധത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പാക്കാന്‍ സഹായിച്ചതിന് പുട്ടിനോടും യുക്രെയിനോടും മോദി നന്ദി രേഖപ്പെടുത്തി.


അതേസമയം മോദി നിലപാടുകൊണ്ടും ശൈലികൊണ്ടും കയ്യടി നേടുമ്പോള്‍ മറ്റുചിലര്‍ കോമഡിയാവുകയാണ്. പൊതുവേ ഗൗരവക്കാരനായി കണക്കാക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ പോലും ചിരിപ്പിക്കുന്ന സംഭവമരങ്ങേറിയത്. ഉച്ചകോടിയുടെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പരിഭാഷയ്ക്കായി ഉപയോഗിക്കുന്ന ഹെഡ്‌സെറ്റ് കൃത്യമായി ഉപയോഗിക്കാന്‍ കഴിയാതെ വന്നതാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി, ഷെഹബാസ് ഷെരീഫിന് വിനയായി മാറിയത്. ഇരു രാഷ്ട്രതലവന്‍മാരും തമ്മിലുള്ള മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ച ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഹെഡ്‌സെറ്റ് അനുസരണക്കേട് കാണിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളടക്കം ട്വീറ്റ് ചെയ്ത വീഡിയോയില്‍ കാണാം. ഹെഡ്‌സെറ്റ് ശരിയായി ചെവിയിലുറപ്പിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഒടുവിലെത്തുന്ന സഹായിയാണ് ഷെഹബാസ് ഷെരീഫിന് രക്ഷകനായി മാറുന്നത്. പ്രശ്‌നങ്ങളെല്ലാം മാറി ചര്‍ച്ച പുനരാരംഭിക്കാന്‍ സമയം ഹെഡ്‌സെറ്റ് വീണ്ടും അദ്ദേഹത്തിന്റെ ചെവിയില്‍ നിന്ന് ഊര്‍ന്ന് താഴെ പോകുന്നതോടെ ഇതെല്ലാം തൊട്ടടുത്തുള്ള കസേരയില്‍ ഇരുന്ന് വീക്ഷിക്കുന്ന പുടിന്‍ ചിരി അടക്കാന്‍ പാടുപെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിനിടയിലും പാക് പ്രധാനമന്ത്രിയ്ക്ക് പുടിനെ ചിരിപ്പിക്കാനായെങ്കിലും, സംഭവം അത്ര രസകരമായല്ല പാകിസ്ഥാനില്‍ പ്രചരിക്കുന്നത്. ഷെഹബാസ് ഷെരീഫ് പാകിസ്ഥാനെയാകെ നാണംകെടുത്തി എന്ന അടിക്കുറിപ്പോടെയാണ് മുന്‍ മന്ത്രിയും പ്രതിപക്ഷ പാര്‍ട്ടി നേതാവുമായ ഷിറീന്‍ മസാരി ചര്‍ച്ചയിലെ ദൃശ്യങ്ങള്‍ ട്വിറ്റര്‍ വഴി ഷെയര്‍ ചെയ്തത്. കൂടാതെ പാകിസ്ഥാന്‍ പ്രതിനിധി സംഘം ഉച്ചകോടിയില്‍ ഔപചാരിക മര്യാദയില്ലാതെയാണ് പങ്കെടുത്തത് എന്ന് ആരോപിച്ച് കൊണ്ടുള്ള ചിത്രങ്ങളും പ്രതിപക്ഷ അംഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോവിഡ് മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കാണ് ഉസ്ബക്കിസ്ഥാന്‍ ആതിഥോയത്വം വഹിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള 8 രാഷ്ട്രത്തലവന്‍മാര്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends