Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അമേരിക്കയെ വെട്ടാന്‍ ചൈന റഷ്യ ഇറാന്‍ സഖ്യം ഗ്യാലറിയിലിരുന്ന് കളി കാണാന്‍ ഇന്ത്യ..

17 SEPTEMBER 2022 04:05 PM IST
മലയാളി വാര്‍ത്ത

ചൈനയെയും റഷ്യയെയും തങ്ങളുടെ തലയ്ക്കു മുകളില്‍ വളരാന്‍ അമേരിക്ക ഒരിക്കലും അനുവദിക്കില്ല. അതിനു വേണ്ടി ആരുമായും അമേരിക്ക കൈ കോര്‍ക്കും. ചൈനയെ വെട്ടാന്‍ ഇന്ത്യയുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമാണ് അതുകൊണ്ടു തന്നെ അമേരിക്ക ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്. ഇതേ സമയം തന്നെ നമ്മുടെ ശത്രു രാജ്യമായ പാകിസ്ഥാനുമായും അമേരിക്ക പല കൊടുക്കല്‍ വാങ്ങലുകളും നടത്തുന്നുണ്ട്. സ്വന്തം സുരക്ഷയ്ക്കായി മറ്റേത് രാജ്യത്തെ വേണമെങ്കിലും ബലികൊടുക്കാന്‍ അമേരിക്ക തയ്യാറാകും. യുക്രൈന്‍ അതിനൊരുദാഹരണം മാത്രം. ഇതിനായി അമേരിക്കയ്‌ക്കൊപ്പമുള്ളത് ബ്രിട്ടനും.

തങ്ങളെ തകര്‍ക്കാന്‍ അമേരിക്ക ഒരു ഭാഗത്ത് സഖ്യം ചേരുമ്പോള്‍ മറു ഭാഗത്തും അതിനെ പ്രതിരോധിക്കാന്‍ സഖ്യമുണ്ടാവുക സ്വാഭാവികമായ കാര്യമാണ്. ഇവിടെ അമേിക്കയെയും ബ്രിട്ടനെയും പ്രതിരോധിക്കാനായി റഷ്യചൈനഇറാന്‍ അച്ചുതണ്ടാണ് ഉയര്‍ന്നുവരുന്നത്. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന യോഗത്തില്‍ ഈ അച്യുതണ്ടിന് കൂടുതല്‍ കരുത്ത് രൂപപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പുതിയ പ്രതിരോധ അച്ചുതണ്ട് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ് മുന്നോട്ട് വയ്ക്കുന്നത്. ഇവിടെ ഇന്ത്യയെ അടക്കം രംഗത്തിറക്കാനുള്ള യുഎസിന്റെ സാധ്യത അടയുകയാണ്. റഷ്യയ്‌ക്കെതിരെ കൂടുതല്‍ പ്രകോപനകരമായ നിലപാടുകള്‍ ഇന്ത്യ എടുക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം അമേരിക്കയെക്കാളും വിശ്വസിക്കാവുന്നൊരു സുഹൃത്തായിട്ടാണ് റഷ്യയെ ഇന്ത്യ കണക്കാക്കുന്നത്. എന്നാല്‍ സ്വന്തം സുരക്ഷയ്ക്കായി ചൈനയെ ഇന്ത്യ പ്രതിരോധിക്കുക തന്നെ ചെയ്യും. ഈ ഉച്ചകോടിയില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമുണ്ടാകും എന്ന് പ്രതീക്ഷിച്ചു എങ്കിലും അങ്ങനെയൊന്നും സംഭവിക്കാത്തുകൊണ്ടു തന്നെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ നീണ്ടുപോകാന്‍ തന്നെയാണ് സാധ്യത.

അതേസമയം എസ്‌സിഒ യില്‍ ഇറാനെ കൂടി പൂര്‍ണ്ണ അംഗമായി ചേര്‍ത്തതോടെ ആകെ അംഗബലം ഒമ്പതായി. ഇതുവരെ ചൈന, റഷ്യ, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളായിരുന്നു സ്ഥിരാംഗങ്ങള്‍. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ് സി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇത് അമേരിക്കയെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു എസ് സിഒയില്‍ പൂര്‍ണ്ണ അംഗമായതോടെ സാമ്പത്തിക, വാണിജ്യ, ഗതാഗത, ഊര്‍ജ്ജ സഹകരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതായി ഇറാന്‍ പറഞ്ഞു.

യുഎസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കടുത്ത ഉപരോധം മറികടക്കാന്‍ കൂടിയാണ് ഇറാന്‍ എസ് സിഒയില്‍ സ്ഥിരാംഗത്വം നേടിയത്. യുഎസ് ഉപരോധിച്ച ഇറാന്‍, റഷ്യ, ചൈന എന്നിവര്‍ ഒന്നിച്ച് നിന്നാല്‍ ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ് സി പുടിനോട് പറഞ്ഞു. എസ് സിഒ സമ്മേളനത്തില്‍ ഇതാദ്യമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രത്യേകത കൂടിയുണ്ട്. ഇറാന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends