Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ത്യയുടെ വളര്‍ച്ച ഞെട്ടിക്കുന്നു; ഞങ്ങള്‍ പട്ടിണിയിലും; അസൂയയോടെ പാക്ക് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ

17 SEPTEMBER 2022 04:07 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ വളര്‍ച്ചയില്‍ ലോകം അത്ഭുതപ്പെടുമ്പോള്‍ ഏറെ അസൂയയോടെയാണ് നമ്മുടെ അയല്‍ രാജ്യമായ പാകിസ്ഥാന്‍ അതിനെ നോക്കിക്കാണുന്നത്. അവരുടെ പരാമര്‍ശങ്ങളിലെല്ലാം ആ അസൂയാവഹമായ മനോഭാവം നിഴലിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് മുന്നേറാനാകുന്നില്ലെന്നുള്ള കാര്യവും ലോക രാജ്യങ്ങള്‍ തങ്ങളെ തഴഞ്ഞിട്ടിരിക്കുകയാണ് എന്ന കാര്യവും പാകിസ്ഥാന്‍ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ആശങ്കയായി അറിയിക്കുന്നുമുണ്ട്.

അയല്‍ രാജ്യങ്ങള്‍ ലോകശക്തിയായി കുതിക്കുമ്പോള്‍ പാക്കിസ്ഥാന്‍ പട്ടിണിയില്‍ മുങ്ങിത്താഴുകയാണെന്ന് പറഞ്ഞു കൊണ്ട് രംഗത്തു വന്നത് പാക്ക് പ്രധാനമന്ത്രിയായ ഷഹ്ബാസ് ശരീഫ് തന്നെയാണ്. എപ്പോഴും കടമായി പണം ചോദിക്കുന്ന രാജ്യമായാണ് പാകിസ്താനെ സൗഹൃദ രാജ്യങ്ങള്‍ പോലും കാണുന്നത്. അയല്‍ രാജ്യങ്ങള്‍ വളരെ വലിയ മുന്നേറ്റങ്ങള്‍ കാഴ്ച്ച വെയ്ക്കുമ്പോള്‍ കണ്ടു നില്‍ക്കാനെ പാക്കിസ്ഥാന് ആകുന്നുള്ളൂവെന്ന് ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ അദേഹം പറഞ്ഞു.

ഇന്ന് എതെങ്കിലും സൗഹൃദ രാജ്യത്തിലേക്ക് പാക്കിസ്ഥാന്‍ പ്രതിനിധികള്‍ പോവുകയോ ഫോണ്‍കോള്‍ ചെയ്യുകയോ ചെയ്താല്‍ പണത്തിനായി യാചിക്കാന്‍ എത്തിയവരെന്നാണ് അവര്‍ പറയുന്നത്. 75 വര്‍ഷങ്ങള്‍ക്കിപ്പുറം പാകിസ്താന്‍ എവിടെയാണ് നില്‍ക്കുന്നത്. ചെറുകിട രാജ്യങ്ങള്‍ വരെ പാകിസ്താനെ മറികടന്നുവെന്നും അദ്ദേഹം ലോയേഴ്‌സ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. ഒരു പ്രധാനമന്ത്രി തന്റെ രാജ്യത്തെ ഇത്രയും ഇകഴ്ത്തി പറയുന്നത് ഇത് ആദ്യമായിട്ടാണ്. എന്നാല്‍ അതിനായി മുന്ഡ സര്‍ക്കാരിനെയാണ് ഷെഹബാസ് ഷെരീഫ് കുറ്റപ്പെടുത്തുന്നത്. പാകിസ്താനില്‍ അതിവേഗത്തില്‍ കുതിക്കുന്ന പണപ്പെരുപ്പത്തിന് ഇംറാന്‍ ഖാന്‍ സര്‍ക്കാറാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എഫുമായുള്ള കരാര്‍ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുതല്‍ ഇന്ത്യയുമായി ചങ്ങാത്തം സ്ഥാപിക്കണമെന്ന നിലപാടുള്ള വ്യക്തിയാണ് ഷഹ്ബാസ് ശരീഫ്. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള താത്പര്യം പരസ്യമായി അദേഹം തുറന്നു പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ് മാര്‍ഗമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ഉസ്ബക്കിസ്ഥാന്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പരിഭാഷയ്ക്കായി ഉപയോഗിക്കുന്ന ഹെഡ്‌സെറ്റ് കൃത്യമായി ഉപയോഗിക്കാന്‍ കഴിയാതെ വന്നതാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി, ഷെഹബാസ് ഷെരീഫിന് വിനയായി മാറിയത്. ഇരു രാഷ്ട്രതലവന്‍മാരും തമ്മിലുള്ള മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ച ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഹെഡ്‌സെറ്റ് അനുസരണക്കേട് കാണിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളടക്കം ട്വീറ്റ് ചെയ്ത വീഡിയോയില്‍ കാണാം. ഹെഡ്‌സെറ്റ് ശരിയായി ചെവിയിലുറപ്പിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഒടുവിലെത്തുന്ന സഹായിയാണ് ഷെഹബാസ് ഷെരീഫിന് രക്ഷകനായി മാറുന്നത്. പ്രശ്‌നങ്ങളെല്ലാം മാറി ചര്‍ച്ച പുനരാരംഭിക്കാന്‍ സമയം ഹെഡ്‌സെറ്റ് വീണ്ടും അദ്ദേഹത്തിന്റെ ചെവിയില്‍ നിന്ന് ഊര്‍ന്ന് താഴെ പോകുന്നതോടെ ഇതെല്ലാം തൊട്ടടുത്തുള്ള കസേരയില്‍ ഇരുന്ന് വീക്ഷിക്കുന്ന പുടിന്‍ ചിരി അടക്കാന്‍ പാടുപെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിനിടയിലും പാക് പ്രധാനമന്ത്രിയ്ക്ക് പുടിനെ ചിരിപ്പിക്കാനായെങ്കിലും, സംഭവം അത്ര രസകരമായല്ല പാകിസ്ഥാനില്‍ പ്രചരിക്കുന്നത്. ഷെഹബാസ് ഷെരീഫ് പാകിസ്ഥാനെയാകെ നാണംകെടുത്തി എന്ന അടിക്കുറിപ്പോടെയാണ് മുന്‍ മന്ത്രിയും പ്രതിപക്ഷ പാര്‍ട്ടി നേതാവുമായ ഷിറീന്‍ മസാരി ചര്‍ച്ചയിലെ ദൃശ്യങ്ങള്‍ ട്വിറ്റര്‍ വഴി ഷെയര്‍ ചെയ്തത്. കൂടാതെ പാകിസ്ഥാന്‍ പ്രതിനിധി സംഘം ഉച്ചകോടിയില്‍ ഔപചാരിക മര്യാദയില്ലാതെയാണ് പങ്കെടുത്തത് എന്ന് ആരോപിച്ച് കൊണ്ടുള്ള ചിത്രങ്ങളും പ്രതിപക്ഷ അംഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കാണ് ഉസ്ബക്കിസ്ഥാന്‍ ആതിഥോയത്വം വഹിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള 8 രാഷ്ട്രത്തലവന്‍മാര്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends