Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ത്യയെ വെല്ലുവിളിച്ച് അമേരിക്ക പാകിസ്ഥാന് എഫ് 16 നല്‍കാന്‍ കാരണം ഒരു കുലുക്കവുമില്ലാതെ ഇന്ത്യ

17 SEPTEMBER 2022 04:09 PM IST
മലയാളി വാര്‍ത്ത

എഫ്16ന്റെ കരുത്ത് കൂട്ടാന്‍ യുഎസ് പാകിസ്ഥാന് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍ ഇന്ത്യ ഭയക്കേണ്ടതുണ്ടോ എന്നുള്ളൊരു ചോദ്യം വളരെ പ്രസക്തമാണ്. ഞങ്ങളാണ് ശക്തര്‍ എന്ന് വാദിക്കുന്ന പാകിസ്ഥാന്‍ അതിന് കാരണമായി പറയുന്നത് എഫ്16 ആക്രമണ പരിധിയാണ് 4220 കിലോമീറ്റാണ് എഫ് 16ന്റെ ആക്രമണ പരിധി. റഫാലിന്റെ പരിധി 3700 കി.മീറ്ററും. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യ പാകിസ്ഥാനെ ഭയപ്പെടേണ്ടതില്ല. മിഗ് 21 ഉപയോഗിച്ച് എഫ് 16നെ വെടിവച്ചിട്ട ഇന്ത്യയ്ക്ക്. ഇപ്പോള്‍ 3700 കിലോമീറ്റര്‍ പരിധിയുള്ള റഫാലുകള്‍ തന്നെ ധാരാളമാണ്.

മാത്രമല്ല റഷ്യന്‍ കരുത്തനായ സുഖോയ്30എംകെഐ, മിഗ് 29, മിറാഷ് 2000, ജാഗ്വറുകള്‍, തേജസ്, തുടങ്ങിയവയും ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു. അതേസമയം, പാക്കിസ്ഥാനില്‍ എഫ്16, ജെ10സി, ജെഎഫ്17,ഉം മിറാഷുകളും ഉണ്ട്.

ഇനി ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നും ഈ സംവിധാനം പാകിസ്ഥാന് അമേരിക്ക ഒരുക്കി നല്‍കിയതിന്റെ കാരണം പരിശോധിക്കാം.

ബൈഡന്‍ ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ മറ്റൊരു കാര്യം കൂടി ഈ മേഖലയിലെ തന്ത്രജ്ഞര്‍ വിലയിരുത്തുന്നു. ജൂലൈ 31ന് കാബൂളില്‍ അല്‍ ഖായിദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് പാക്കിസ്ഥാന്‍ ആണെന്നും അതിനു പ്രത്യുപകാരമാണ് ഈ ഇടപാടെന്നുമാണ് വിലയിരുത്തല്‍. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്) ഡയറക്ടര്‍ ജനറല്‍ നദീം അന്‍ജും മേയില്‍ യുഎസ് സന്ദര്‍ശിച്ചിരുന്നു. സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോയി എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സവാഹിരിയുടെ കൊലപാതകവും എഫ്–16 ഇടപാടും തമ്മില്‍ ബന്ധമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

സവാഹിരിയെ എങ്ങനെയാണ് യുഎസ് കണ്ടെത്തിയെന്നതിന്റെ വിശ്വസനീയമായ വിശദീകരണം പുറത്തുവന്നിട്ടില്ല. അതുകാരണം തന്നെ ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായി എന്നുവേണം കരുതാന്‍. ഔദ്യോഗികമായി പാക്കിസ്ഥാന്‍ ഇതു നിഷേധിക്കുന്നുണ്ടെങ്കിലും. ജൂലൈ 31ന് കാബൂളിലെ ഷെര്‍പുര്‍ മേഖലയിലെ വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കവെയാണ് സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചത്. കാബുളില്‍ സവാഹിരിയുണ്ടെന്ന് പ്രദേശിക സ്രോതസ്സുകളില്‍നിന്ന് മനസ്സിലാക്കിയ പാക്ക് ചാര സംഘടന ഐഎസ്എസ് ഇത് യുഎസിനു കൈമാറുകയായിരുന്നുവെന്നാണ് വിവരം. സവാഹിരി തന്നെയാണെന്ന് ഐഎസ്‌ഐ ഉറപ്പുവരുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ സിഐഎയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ല.

സവാഹിരി വധത്തിനുപിന്നാലെയുള്ള ഈ ഇടപാട് ഭാവിയിലും പാക്കിസ്ഥാന്റെ വ്യോമമേഖല ഉപയോഗിക്കാന്‍ യുഎസിന് അനുവാദം നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക പ്രയാസം നേരിടുന്ന പാക്കിസ്ഥാന് രാജ്യാന്തര നാണ്യനിധിയുടെ സഹായം ലഭ്യമാക്കാന്‍ യുഎസ് ഇടപെടണമെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സവാഹിരിയെ വധിച്ചത്.

അതേസമയം, ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കാനെന്ന യുഎസിന്റെ വാദം ശരിവച്ചാല്‍ത്തന്നെ എഫ്16 യുദ്ധവിമാനങ്ങളുടെ പ്രധാന സവിശേഷത വായുവില്‍ നേര്‍ക്കുനേര്‍ പോരാടാനുള്ള കഴിവും ആകാശത്തുനിന്നു ഭൂമിയിലെ ലക്ഷ്യം തകര്‍ക്കാനുള്ള കഴിവുമാണ്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വരികയും മലനിരകളില്‍നിന്ന് അല്‍ ഖായിദ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ നഗരങ്ങളിലേക്കു പ്രവര്‍ത്തനം മാറ്റുകയും ചെയ്ത പശ്ചാത്തലത്തില്‍ എങ്ങനെയാണ് എഫ്16 പാക്കിസ്ഥാനെ സഹായിക്കുക എന്നത് ചോദ്യചിഹ്നമാണ്.

2019 ഫെബ്രുവരില്‍ ബാലാക്കോട്ട് ആക്രമണത്തിനു പിറ്റേന്ന് ഇതേ എഫ്16 വിമാനമാണ് ഇന്ത്യയുടെ മിഗ്21നെ വെടിവച്ചിട്ടത്. ഇന്ത്യന്‍ വ്യോമമേഖലയില്‍ കടന്ന പാക്ക് യുദ്ധവിമാനങ്ങളെ തുരത്താന്‍ പോയ മിഗ്21നെയാണ് അന്ന് വെടിവച്ചിട്ടത്. ബലൂച് വിഘടനവാദികളെ ഇല്ലാതാക്കാന്‍ നിരായുധരായ സാധാരണക്കാരുടെ ഇടയിലേക്ക് എഫ്16 ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 450 മില്യന്‍ യുഎസ് ഡോളര്‍ ചെലവുവരുന്ന ഇടപാടില്‍ എത്ര എഫ്16 വിമാനങ്ങളാണ് നവീകരിക്കുക എന്നതും പുറത്തുവന്നിട്ടില്ല. എത്രനാളുകള്‍ക്കുള്ളില്‍ ഇവ പൂര്‍ത്തിയാക്കണമെന്നതിനെക്കുറിച്ചും പുറത്തുവന്നിട്ടില്ല. യുഎസിന്റെ സഖ്യകക്ഷിയായ ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഉപയോഗിക്കില്ല എന്ന ഉറപ്പും പാക്കിസ്ഥാനില്‍നിന്നു വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends