Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ലഡാക്കില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

17 SEPTEMBER 2022 08:08 PM IST
മലയാളി വാര്‍ത്ത

ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ചൈനീസ് സൈന്യം അവരുടെ സ്ഥാനങ്ങളില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ പിന്നോട്ട് പോയതായി മാക്‌സര്‍ ടെക്‌നോളജീസിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 2020 മെയ് മാസത്തില്‍, ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചപ്പോള്‍, ഇന്ത്യയും ചൈനയും തങ്ങളുടെ സൈനികരെ പട്രോളിംഗ് പോയിന്റ് 15 ന് സമീപം വിന്യസിച്ചിരുന്നു.

ഈ വര്‍ഷം ജൂലൈ 17 ന് ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചകളില്‍ മേഖലയില്‍ നിന്ന് ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സെപ്റ്റംബര്‍ 8 മുതല്‍ സൈന്യത്തെ പിന്‍വലിക്കല്‍ പ്രക്രിയ ആരംഭിച്ചു. സെപ്തംബര്‍ 13 ഓടെ അത് പൂര്‍ത്തിയായി. ഇനി ഇരു സൈന്യങ്ങളും ഈ പ്രദേശത്ത് പട്രോളിംഗ് നടത്തില്ല. 2020 ലെ ചൈനീസ് കടന്നുകയറ്റത്തിന് മുമ്ബ് ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തിയിരുന്ന പ്രദേശമാണിത്.

2021 ഓഗസ്റ്റ് 12ന് ഗോഗ്രഹോട്ട് സ്പ്രിംഗ്‌സ് ഏരിയയില്‍ ഒരു ചൈനീസ് പോസ്റ്റ് ഉണ്ടായിരുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. എന്നാല്‍ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രത്തില്‍ ഈ പോസ്റ്റ് പൊളിച്ച് നീക്കിയത് വ്യക്തമാണ്. കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് നീക്കം ചെയ്തതായി ചിത്രങ്ങളില്‍ കാണാം. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളിലായി ചൈനയുടെ പോസ്റ്റ് കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കരാറിന്റെ ഭാഗമായി പട്രോള്‍ പോയിന്റ് 15ല്‍ നിന്നും 16ല്‍ നിന്നും ഇന്ത്യന്‍ സൈന്യം തങ്ങളുടെ പോസ്റ്റുകള്‍ നീക്കം ചെയ്തതായി ലഡാക്കിലെ പ്രാദേശിക കൗണ്‍സിലര്‍മാര്‍ പറയുന്നു. എന്നാല്‍ ഡല്‍ഹിയിലെ സൈനിക ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2020 ഏപ്രില്‍മെയ് മാസങ്ങളില്‍ കിഴക്കന്‍ ലഡാക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ അഭ്യാസത്തിന്റെ പേരില്‍ ചൈന സൈന്യത്തെ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെ പലയിടത്തും നുഴഞ്ഞുകയറ്റ സംഭവങ്ങളുണ്ടായി. ഇന്ത്യയും ചൈനയ്ക്ക് തുല്യമായ സൈനികരെ ഈ മേഖലയില്‍ വിന്യസിച്ചു. ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends