Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുദ്ധ ഭീതിയിക്കിടെ തായ്വാനെ നടുക്കി മറ്റൊരു ദുരന്തം കൂടി 7 കടന്നാല്‍ സുനാമിയും

18 SEPTEMBER 2022 04:06 PM IST
മലയാളി വാര്‍ത്ത

യുദ്ധ ഭീതിക്കിടെ തായ്വാനെ തകര്‍ത്ത് മറ്റൊരു ദുരന്തം. തായ്വാന്റെ കിഴക്കന്‍ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് ഇക്കാര്യം അറിയിച്ചത്. രാത്രി 9:30 ന് ശേഷം തീരദേശ നഗരമായ ടൈറ്റുങ്ങില്‍ നിന്ന് 50 കിലോമീറ്റര്‍ വടക്ക് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് പറയുന്നത്. ഇത് ജനവാസ മേഘലയിലല്ലെന്നുള്ളത് ആശ്വാസം നല്‍കുന്നു എങ്കിലും. മറ്റൊരു ദുരന്തം എപ്പോള്‍ വേണെങ്കിലും സംഭവിക്കാം എന്ന ഭയത്തിലാണ് ജനങ്ങള്‍. ചൈനയിലെ ഭൂകമ്പത്തിന്റെ കെട്ടടങ്ങും മുമ്പാണ് തായ്വാനെയും ഭൂകമ്പം വിറപ്പിക്കുന്നത്

രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകളുടെ ജംഗ്ഷനോട് ചേര്‍ന്ന് ദ്വീപ് സ്ഥിതി ചെയ്യുന്നതിനാല്‍ തായ്വാന്‍ പതിവായി ഭൂകമ്പങ്ങളാല്‍ ബാധിക്കപ്പെടുന്ന പ്രദേശമാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രതയേക്കാള്‍ ശക്തമായ ഭൂകമ്പം ഉണ്ടായാല്‍ ദ്വീപില്‍ സുനാമി മുന്നറിയിപ്പും നല്‍കും. വളരെ അധികം ഭീതിയിയാണ് തായ്വാന്‍ ജനത ഇപ്പോള്‍. ഒരു ഭാഗത്ത് ചൈനയുടെ യുദ്ധ ഭീഷണി മറു ഭാഗത്ത് പ്രകൃതി ദുരന്തവും.

അതേസമയം പടിഞ്ഞാറന്‍ ചൈനയിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 93 എന്നാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാ തരത്തിലും യുദ്ധത്തിനൊരുങ്ങി നിന്ന ചൈനയെ പിന്നോട്ട് വലിച്ചത് ഈ ദുരന്തമായിരുന്നു എന്ന റിപ്പോര്‍ട്ടും ഉണ്ട്. ശക്തമായ ചുഴലിക്കാറ്റും ചൈനയെ ഇപ്പോള്‍ വിടാതെ വേട്ടയാടുന്നുണ്ട്. എന്തായാലും ഭൂകമ്പമുണ്ടായാല്‍ എടുക്കേണ്ട മുന്‍ കരുതലുകളെ കുറിച്ച് കൃത്യമായ അവലോകനം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് അതുപോലെ തന്നെ. യുദ്ധമുണ്ടായാല്‍ വേണ്ട മുന്‍ കരുതലുകളും അമേരിക്കയുടെ സഹായത്തോടെ തായ്വാന്‍ നടത്തി വരുന്നുണ്ട്.

യുദ്ധത്തിന്റെ പശ്ചാത്തലച്ചില്‍ ബില്യണ്‍ കണക്കിന് ഡോളര്‍ സൈനിക സഹായം തായ്വാന് നേരിട്ട് നല്‍കാന്‍ അമേരിക്കയും തീരുമാനിച്ചു കഴിഞ്ഞു. നേരിട്ട് സൈനിക സഹായം നല്‍കാന്‍ യുഎസ് സെനറ്റ് കമ്മറ്റി ആദ്യ നടപടി എടുത്തു കഴിഞ്ഞു. പതിറ്റാണ്ടുകളായി യുഎസ് തായ്‌വാന് ആയുധങ്ങള്‍ വിറ്റിട്ടുണ്ട്. എന്നാല്‍ പുതിയ നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തിനുള്ളില്‍ തായ്വാന് 4.5 ബില്യണ്‍ ഡോളര്‍ സുരക്ഷാ സഹായം നല്‍കികൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടു പോകുമെന്ന് യുഎസ് വ്യക്തമാക്കി. തായ്വാന് സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന അമേരിക്കയുടെ നിലപാട് ചൈനയെ വലിയ രീതിയില്‍ പ്രകോപിപ്പിക്കും.

ദ്വീപ് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ചൈനയ്‌ക്കെതിരെ ശക്തമായ ഉപരോധം തീര്‍ക്കാന്‍ തായ്വാന് അമേരിക്ക പിന്തുണ നല്‍കുന്നു. റഷ്യയുക്രെയ്ന്‍ സംഘര്‍ഷത്തിന് പിന്നാലെ യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചിരുന്നു. ചൈനയുടെ പ്രകോപനവും ഭീഷണിയും തുടരുന്നതിനിടെയാണ് നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം നടന്നത്. യുഎസ് സ്പീക്കറുടെ സന്ദര്‍ശനവും അമേരിക്കയുടെ പിന്തുണയും ചൈനയെ വളരെയധികം പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ, തായ്വാന്‍ കടലിടുക്കില്‍ യുദ്ധവിമാനങ്ങള്‍ പറത്തി ചൈന ഭീഷണി മുഴക്കുന്നത് തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും സുരക്ഷാ സഹായം നല്‍കാനുള്ള യുഎസ് തീരുമാനം.

തായ്വാന് സഹായം നല്‍കുന്നതിനുള്ള കമ്മറ്റിയെ നയിക്കുന്നത് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ സെനറ്റര്‍ ബോബ് മെനെന്‍ഡസ് ആണ്. ചൈനയുമായി യുദ്ധത്തിനോ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കാനോ തങ്ങള്‍ ശ്രമിക്കുന്നില്ല, എന്നാല്‍ ചൈനയുടെ കടന്നു കയറ്റങ്ങള്‍ നിരീക്ഷിക്കാന്‍ വ്യക്തമായ കണ്ണുകള്‍ ആവശ്യമാണെന്ന് സെനറ്റര്‍ ബോബ് പറഞ്ഞു. തായ്‌വാന്‍ നേരിടുന്ന ഭീഷണികളെ ശ്രദ്ധയോടെ വീക്ഷിക്കുകയും തന്ത്രപരമായി അതില്‍ ഇടപെടുകയും ചെയ്യും. ചൈനയ്ക്ക് ദ്വീപ് പിടിച്ചെടുക്കാന്‍ കഴിയാത്ത വിധം സുരക്ഷാം സംവിധാനങ്ങള്‍ തങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends