ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ 22 വയസ്സുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു; പോലീസിന്റെ മര്‍ദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു; തലയ്ക്ക് മര്‍ദനമേറ്റതാണ് മരണ കാരണമെന്ന് ആരോപണം; ശിരോവസ്ത്രം അഴിച്ചു മാറ്റി പ്രതിഷേധവുമായി സ്ത്രീകൾ

ഹിജാബ് നിയമം ലംഘിച്ചെന്ന പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചു. ഈ സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. മഹ്‌സ അമിനിയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകൾ ശിരോവസ്ത്രം അഴിച്ചു മാറ്റി പ്രതിഷേധിച്ചു. 'ഏകാധിപതിക്ക് മരണം' എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.
സെപ്തംബര്‍ 17നായിരുന്നു മഹ്‌സ് അമിനി എന്ന 22 വയസ്സുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ മഹ്‌സയെ ടെഹ്റാനില്‍ നിന്ന് ഇറാനിലെ 'സദാചാര പോലീസ്' ആയ 'ഗഷ്തെ ഇര്‍ഷാദ്' അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് കഴിഞ്ഞപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാകുകയും ചെയ്തു. മഹ്‌സ വെള്ളിയാഴ്ച മരണപ്പെട്ടു. പോലീസിന്റെ മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന ആരോപണം ശക്തമാകുകയാണ്. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റു. ഇതാണ് മരണത്തിന് കാരണമായതെന്നാണ് പരാതി.
https://www.facebook.com/Malayalivartha



























