Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

നൂറ്റാണ്ടിന്റെ രാജപ്രതീകമായ എലിസബത്ത് രാജ്ഞിക്ക് വിട...... ലണ്ടനിലെ സെന്റ് ജോര്‍ജസ് ചാപ്പലിലെ രാജകീയ നിലവറയില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം രാജ്ഞിക്ക് അന്ത്യവിശ്രമം.... സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് രാജകുടുംബാംഗങ്ങള്‍, ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍, ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ തുടങ്ങിയവരടക്കം ലോകരാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍

20 SEPTEMBER 2022 05:15 AM IST
മലയാളി വാര്‍ത്ത

നൂറ്റാണ്ടിന്റെ രാജപ്രതീകമായ എലിസബത്ത് രാജ്ഞിക്ക് വിട...... ലണ്ടനിലെ സെന്റ് ജോര്‍ജസ് ചാപ്പലിലെ രാജകീയ നിലവറയില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം രാജ്ഞിക്ക് അന്ത്യവിശ്രമം....


ഏഴ് പതിറ്റാണ്ടോളം രാജസിംഹാസനത്തിലിരുന്ന രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍, ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍, ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ തുടങ്ങിയവരടക്കം ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.


ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് അനുശോചനപ്രസംഗം നടത്തി.സെന്റ് ജോര്‍ജ് ചാപ്പലിലെ ചടങ്ങുകളില്‍ 800 അതിഥികള്‍ക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്. രാജകീയ നിലവറയിലേക്ക് ഭൗതിക ശരീരം മാറ്റിയപ്പോള്‍ അടുത്ത കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ക്കുമാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്.

സെപ്തംബര്‍ 8ന് അന്തരിച്ച രാജ്ഞിയുടെ ഭൗതിക ശരീരം ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് വിലാപയാത്രയായി എത്തിച്ച് ഇന്നലെവരെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ നിന്ന് ലോകനേതാക്കളും മറ്റും സന്നിഹിതരായിരുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്ക് വിലാപയാത്രയായി എത്തിച്ചു. 142 റോയല്‍ നേവി അംഗങ്ങള്‍ ചേര്‍ന്ന് യാത്ര നിയന്ത്രിച്ചു.

8 കിലോമീറ്റര്‍ യാത്രയില്‍ 1600 സൈനികരും രാജകുമാരന്‍മാരായ വില്യവും ഹാരിയും അടക്കമുള്ള രാജകുടുംബാംഗങ്ങളും അനുഗമിച്ചു.ബ്രിട്ടീഷ് സമയം രാവിലെ പതിനൊന്നോടെ രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറില്‍ വിലാപഗാനം ആലപിച്ചുകൊണ്ടാണ് സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങിയത്. പ്രശസ്തമായ ബിഗ് ബെന്‍ ഓരോ മിനിട്ടിലും മുഴങ്ങിക്കൊണ്ടിരുന്നു.



രാജ്ഞിയുടെ വിവാഹത്തില്‍ ആലപിച്ച സ്തുതിഗീതങ്ങളും ചൊല്ലി. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ അന്ത്യശുശ്രൂഷകള്‍ക്കു ശേഷം വിലാപയാത്ര വെല്ലിംഗ്ടണ്‍ ആര്‍ച്ചിലെത്തി.ഭൗതിക ശരീരം അടങ്ങിയ പേടകം രാജകീയ നിലവറയിലേക്ക് മാറ്റുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ക്കും സമാപന ആശീര്‍വാദത്തിനും വെസ്റ്റ്മിന്‍സ്റ്റര്‍ ഡീന്‍, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഡോ. ജസ്റ്റിന്‍ വെല്‍ബി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പൊതുദര്‍ശനം അനുവദിച്ച കേന്ദ്രങ്ങളില്‍ ആയിരങ്ങളാണ് മണിക്കൂറുകളോളം കാത്തുനിന്ന് രാജ്ഞിക്ക് വിടചൊല്ലിയത്. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends