കാനഡയിൽ വെടിവെപ്പിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു, വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്ന് ആയി

കാനഡയിൽ സെപ്തംബർ 12ന് നടന്ന വെടിവെപ്പിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു.ഒന്റാറിയോ പ്രവിശ്യയിൽ സെപ്തംബർ 12നാണ് വെടിവെയ്പ്പ് ഉണ്ടായത്. പഞ്ചാബ് സ്വദേശിയായ സത്‌വീന്ദര്‍ സിങ് (28) ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.
കൊനെസ്റ്റോഗ കോളജിലെ വിദ്യാർത്ഥിയും ഓട്ടമൊബീൽ വർക്ക് ഷോപ്പിൽ താൽക്കാലിക ജീവനക്കാരനുമായിരുന്നു സത്‌വീന്ദര്‍ സിങ്.ഇതോടെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. വെടിവെപ്പിൽ പൊലീസ് കോൺസ്റ്റബിൾ ആൻഡ്രൂ ഹോങ്, വർക്ക് ഷോപ്പിലെ മെക്കാനിക് ഷക്കീൽ അഷ്റഫ് എന്നിവർ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
സത്‌വീന്ദര്‍ സിങ് ജോലി ചെയ്തിരുന്ന വർക്ക്ഷോപ്പിൽ മുമ്പ് ജോലി ചെയ്തിരുന്ന സീൻ പെട്രിയെ (40) എന്നയാളാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തിന് പിന്നാലെ പിടികൂടിയ പ്രതിയെ ബലപ്രയോഗത്തിനിടെ പൊലീസ് വെടിവച്ചു കൊന്നു. ദുബായിൽ ട്രക്ക് ഡ്രൈവറാണ് സത്‌വീന്ദറിന്റെ പിതാവ്. സത്‌വീന്ദര്‍ സിങിനായി ഗോഫണ്ട്മീ എന്ന കൂട്ടായ്മ 35,000 ഡോളർ സമാഹരിച്ചു നൽകി.
https://www.facebook.com/Malayalivartha



























