Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പാകിസ്ഥാനെ യുഎസ് ചതിച്ചു; കട്ടപ്പുറത്തായ പാക്ക് വിമാനങ്ങള്‍ക്ക് പുതിയ ടെക്‌നോളജിയില്ല നല്‍കുന്നത് നട്ടും ബോള്‍ട്ടും മാത്രം ഊറിച്ചിരിച്ച് ഇന്ത്യ

20 SEPTEMBER 2022 03:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വ്യോമസേനയുടെ പഴയ പടക്കുതിരയായ മിഗ് 21 യുദ്ധവിമാനങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്. ഇന്ത്യയുടെ അഭിമാന പോരാളിയായ അഭിനന്ദന്‍ വര്‍ത്തമാന്‍ ഈ പഴയ പടക്കുതിരയെ ഉപയോഗിച്ചാണ് പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ് 16നെ തുരത്തിയടിച്ചത്. ഇന്ത്യ ഈ പുലിക്കുട്ടികളുടെ വിരമിക്കല്‍ പ്രഖ്യാപിക്കുന്ന സമയത്തു തന്നെയാണ് ചൈന അവരുടെ കട്ടപ്പുറത്തായ ആയുധങ്ങള്‍ വീണ്ടും കളത്തിലേയ്ക്കിറക്കുന്നത്. അമേരിക്കയുടെ സാമ്പത്തീക ടെക്‌നിക്കല്‍ സഹായങ്ങളും ഇതിന്റെ ഭാഗമായി പാകിസ്ഥാന് ലഭിക്കും. ഇക്കാര്യത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പോരാട്ടത്തിന് ഇതു സഹായകമാണെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഇത് പാക്കിസ്ഥാന്റെ അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് ഇന്ത്യയുടെ വാദം. ഇക്കാര്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യുഎസ് പ്രതിരോധ സെക്രട്ടറി ലിയോഡ് ഓസ്റ്റിനെ ഫോണില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ പഴഞ്ചന്‍ സാങ്കേതിക വിദ്യകളും ഡിസൈനും പിന്തുടരുന്ന പാക്കിസ്ഥാന്റെ എഫ്16 നെ അത്യാധുനിക പോര്‍വിമാനങ്ങളും ടെക്‌നോളജിയും കൈവശമുള്ള ഇന്ത്യ ഭയക്കുന്നില്ലെന്നതാണ് വാസ്തവം? പാക്ക് പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചാല്‍ നിമിഷനേരത്തിനുള്ളില്‍ വെടിവച്ചിടാന്‍ ഇന്ത്യയ്ക്കും സാധിക്കും. അതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയുടെ കൈവശമുണ്ട്. അതാണ് എഷ്യയുടെ എസ് 400. ഇതിന് പുറമേ റഫേലുകളും ആ കരുത്ത് കൂട്ടുന്നു.

നിലവില്‍ കട്ടപ്പുറത്ത് കിടക്കുന്ന പാക്കിസ്ഥാന്റെ എഫ്16 പോര്‍വിമാനങ്ങള്‍ നവീകരിക്കാനാണ് 45 കോടി ഡോളറിന്റെ സഹായം നല്‍കാന്‍ അമേരിക്ക മുന്നോട്ടുവന്നിട്ടുള്ളത്. അതായത് പുതിയ പോര്‍വിമാനങ്ങള്‍ നല്‍കുകയോ നവ സാങ്കേതിക വിദ്യകള്‍ ചേര്‍ക്കുകയോ ചെയ്യുന്നില്ല. പ്രവര്‍ത്തിക്കാതെ കിടക്കുന്ന പോര്‍വിമാനങ്ങള്‍ പറന്നുയരാന്‍ വേണ്ട സഹായം മാത്രമാണ് അമേരിക്ക നല്‍കുന്നത്. പോര്‍വിമാനങ്ങള്‍ക്ക് ആവശ്യമായ നട്ടും ബോള്‍ട്ടും ഉള്‍പ്പെടെയുള്ള പാര്‍ട്‌സുകളാണ് ലഭിക്കുക. ഇതുകൊണ്ട് പാക്ക് വ്യോമസേനയ്ക്ക് കാര്യമായി നേട്ടമുണ്ടാകാനും പോകുന്നില്ലെന്നുള്ളയാണ് യാധാര്‍ത്ഥ്യം. സെപ്റ്റംബര്‍ 8 നാണ് ജോ ബൈഡന്‍ ഭരണകൂടം സഹായ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. നാല് വര്‍ഷത്തിനിടെ ഇസ്‌ലാമാബാദിന് വാഷിങ്ടന്‍ നല്‍കുന്ന പ്രതിരോധ മേഖലയ്ക്കുള്ള പ്രധാന സഹായം കൂടിയാണിത്.

അമേരിക്കയില്‍നിന്നു പാക്കിസ്ഥാന്‍ വാങ്ങിയ പോര്‍വിമാനങ്ങളുടെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികളും സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. പാക്കിസ്ഥാന്റെ കൈവശം ഇപ്പോള്‍ ശേഷിക്കുന്നത് 75 എഫ്16 പോര്‍വിമാനങ്ങളാണ്. ഈ വിമാനങ്ങളെല്ലാം 1983ല്‍ വാങ്ങിയതാണ്. ഇത്രയും പഴക്കം ചെന്ന വിമാനങ്ങളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നടന്നില്ലെങ്കില്‍ കാര്യമായ ഉപയോഗമില്ലാതാകും. പോര്‍വിമാന നിര്‍മാണ മേഖലയില്‍ ദിവസവും വന്‍ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് എന്നിരിക്കെ ഈ പഴയ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്താന്‍ പോലും ഭയക്കേണ്ടതുണ്ട്. പഴഞ്ചന്‍ എഫ്–16 പോര്‍വിമാനങ്ങള്‍ പറത്താന്‍ ശ്രമിച്ച പാക്ക് വ്യോമസേനയ്ക്ക് നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. 1980 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പത്തോളം എഫ്–16 പോര്‍വിമാനങ്ങളാണ് തകര്‍ന്നു വീണത്.

അമേരിക്കന്‍ കമ്പനികള്‍ നിര്‍മിക്കുന്ന പോര്‍വിമാനങ്ങളുടെ ടെക്‌നോളജി ഒരിക്കലും കൈമാറ്റം ചെയ്യാറില്ല. അമേരിക്ക കൈമാറിയ പോര്‍വിമാനങ്ങളുടെ സോഫ്റ്റ്‌വെയറിലും മറ്റു ടെക്‌നോളജിയിലും മാറ്റം വരുത്തി ഉപയോഗിച്ച രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും ഇസ്രയേലും മാത്രമാണ്. അമേരിക്കയില്‍നിന്നു വാങ്ങിയ ബോയിങ് പി8 പോസിഡോണ്‍ വിമാനത്തില്‍ ഇന്ത്യയുടെ സോഫ്റ്റ്‌വെയറും ടെക്‌നോളജിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, ഇസ്രയേല്‍ വാങ്ങിയ പുതിയ പോര്‍വിമാനങ്ങളിലെല്ലാം സ്വന്തം സോഫ്റ്റ്‌വെയറുകളും ടെക്‌നോളജിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയാണ് പാക്കിസ്ഥാന്‍ പ്രതിസന്ധിയിലാകുന്നത്. നിലവില്‍ പാക്കിസ്ഥാന്റെ കൈവശമുള്ള പോര്‍വിമാനങ്ങള്‍ പറന്നു പൊങ്ങണമെങ്കില്‍ പെന്റഗണില്‍നിന്ന് അനുമതി വേണ്ടതുണ്ട്. കാര്യങ്ങള്‍ അമേരിക്ക തീരുമാനിക്കും. പാര്‍ട്‌സുകള്‍ പോലും അമേരിക്ക നല്‍കിയില്ലെങ്കില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം കോടികള്‍ നല്‍കി പുതിയ പോര്‍വിമാനങ്ങള്‍ വാങ്ങുക എന്നത് അത്ര എളുപ്പവുമല്ല.

അമേരിക്കന്‍! നിര്‍മിത എഫ്–16 പോര്‍വിമാനങ്ങള്‍ വെടിവെച്ചിടാന്‍ ഇന്ത്യ വാങ്ങിയ റഷ്യന്‍ വ്യോമ പ്രതിരോധ ടെക്‌നോളജി എസ്–400 ന് സാധിക്കുമെന്നാണു റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ കൈവശമുള്ള പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചാല്‍ നിമിഷനേരത്തിനുള്ളില്‍ വെടിവച്ചിടാന്‍ ഇന്ത്യയ്ക്കും സാധിക്കും. തുര്‍ക്കിയും ചൈനയുമൊക്കെ വാങ്ങിയ എസ്–400 ഇന്ത്യയിലും വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്. 2019 നവംബറില്‍ത്തന്നെ എഫ് 16 യുദ്ധവിമാനങ്ങള്‍ക്കു നേരെ എസ് 400 പ്രതിരോധ സംവിധാനങ്ങള്‍ പരീക്ഷിച്ചതായി തുര്‍ക്കി വ്യോമസേന വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എസ് 400 പരീക്ഷിക്കുന്നതിനായി എഫ് 16 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ പോര്‍വിമാനങ്ങള്‍ അങ്കാറയ്ക്ക് സമീപം വിന്യസിച്ചിരുന്നതായി 2019 നവംബര്‍ 25 ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ന്മ പാക്ക് എഫ്16 ഇന്ത്യ തകര്‍ത്തിട്ടുണ്ട്: വ്യോമസേന

2019 ഫെബ്രുവരി 27ന് അതിര്‍ത്തിയിലെ ഡോഗ്‌ഫൈറ്റില്‍ പാക്കിസ്ഥാന്റെ എഫ്16 പോര്‍വിമാനം തകര്‍ത്തതിന് തെളിവുകളുമായി ഇന്ത്യന്‍ വ്യോമസേനയും രംഗത്തുവന്നിരുന്നു. വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ മിഗ്–21 ബൈസണ്‍ ഉപയോഗിച്ച് എഫ്16 തകര്‍ക്കുന്നതിന്റെ റഡാര്‍ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിടുകയും ചെയ്തു. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് എഫ് 16 തകര്‍ന്നു വീണത്. അന്നത്തെ ദൗത്യത്തിനിടെ ഇന്ത്യയുടെ മിഗ്21 വിമാനവും തകര്‍ന്നു വീണിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) നൗഷേര മേഖലയിലാണ് എഫ്16നെ വീഴ്ത്തിയതെന്നു വ്യേമസേന നേരത്തേ അറിയിച്ചിരുന്നു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക്ക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമായിരുന്നു. വിമാനങ്ങളില്‍ നിന്നുള്ള 'ഇജക്ഷന്‍' സംബന്ധിച്ച ഇലക്ട്രോണിക് സിഗ്‌നേച്ചറുകളിലും പാക്കിസ്ഥാന്റേത് എഫ്16 ആണെന്ന സൂചനയുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends