Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പോരാടി തളര്‍ന്ന് റഷ്യ; തോറ്റെന്ന് പ്രഖ്യാപിച്ച് ബൈഡന്‍; ഇനി ആണവ യുദ്ധം റിയാക്ടറില്‍ മിസൈലിട്ടു

20 SEPTEMBER 2022 03:10 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് യുക്രെയ്‌നെതിരെ പോരാടി റഷ്യ തളരുകയാണെന്നുള്ളൊരു പ്രസ്ഥാവന നാറ്റോയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിന് പല കാരണങ്ങളും നാറ്റോ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ റഷ്യയ്ക്കുള്ളില്‍ നിന്നു തന്നെ പുറത്തുവരുന്നൊരു റിപ്പോര്‍ട്ട് നാറ്റോയുടെ വാദം സത്യമാണെന്ന കൃത്യമായ നന്ദേശം നല്‍കുകയാണ്,

റഷ്യയിലെ അദ്ധ്യാപകരുടെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.. യുദ്ധ മുഖത്തുള്ള സൈനികര്‍ എല്ലാ അര്‍ത്ഥത്തിലും ദുരിതമനുഭവിക്കുന്നുവെന്ന തുറന്നുപറച്ചിലാണ് റഷ്യയില്‍ വ്യാപകമായ ചര്‍ച്ചാ വിഷയമാകുന്നത്. വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരാണ് സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. യുക്രെയ്ന്‍ മണ്ണില്‍ പോരാടുന്ന സൈനികര്‍ കനത്ത പ്രതിസന്ധിയിലാണ്. മാറി ധരിക്കാന്‍ പാന്റോ സോക്‌സോ പോലുമില്ലെന്നും എല്ലാ വിദ്യാര്‍ത്ഥികളും പിരിവെ ടുത്ത് സൈനികര്‍ക്ക് നല്‍കണമെന്നാണ് അദ്ധ്യാപകര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളോട് 50 ഡോളറിന് തുല്യമായ 3000 റൂബിളുകള്‍ വീതം നല്‍കണമെന്നും അതുപയോഗിച്ച് ശൈത്യകാലത്തെ നേരിടാന്‍ സൈനികര്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അദ്ധ്യാപകര്‍ വിദ്യാലയങ്ങളിലൂടെ നല്‍കുന്ന നിര്‍ദ്ദേശം. ഇതിനിടെ പിരിച്ചു നല്‍കുന്ന പണം എത്തേണ്ടിടത്ത് എത്തുമോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് നെവാല്‍നിയുടെ അനുകൂലികള്‍ രംഗത്തെത്തി.

അദ്ധ്യാപകര്‍ വളരെ വികാരാധീനരായിട്ടാണ് തങ്ങളോട് സൈനികര്‍ക്ക് വേണ്ടി യാചിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാജ്യത്തെ സൈനികര്‍ പ്രതിസന്ധിയിലാണ്. യുക്രെയ്‌നില്‍ നമ്മുടെ ജനതയും ഒപ്പം സൈനികരുമുണ്ട്. യുദ്ധം അവസാനിക്കാത്തിട ത്തോളം അവരെ സഹായിക്കാന്‍ നമുക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ധ്യാപകര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. യൂത്ത് ഓഫ് പൊഡോള്‍സ്‌ക് എന്ന പേരിലെ ചാരിറ്റി സംഘടന വഴിയാണ് സൈനികര്‍ക്ക് സഹായം നല്‍കുന്നത്.

അതേസമയം യുക്രെയ്‌നില്‍ ആണവാക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് റഷ്യ. ഇതിന്റെ ഭാഗമായി ആണവ നിലയത്തിനു നേരെ റഷ്യ മിസൈല്‍ ആക്രമണവും നടത്തി. ആണവ റിയാക്ടറുകള്‍ക്ക് നാശമില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. ആണവ ഭീകരപ്രവര്‍ത്തനം ആണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ന്‍ ആരോപിച്ചു. മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രെയ്ന്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ 300 മീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചത്. സ്‌ഫോടനത്തിന്റെയും തുടര്‍ന്ന് 2 തീഗോളങ്ങള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കരയുദ്ധത്തില്‍ തിരിച്ചടിയേറ്റതിനു പിന്നാലെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് റഷ്യന്‍ വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞിരുന്നു. ജനവാസ കേന്ദ്രങ്ങളിലെ ഷെല്ലാക്രമണവും റഷ്യ ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ 8 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. വടക്കന്‍ ഹര്‍കിവിലെ ഒരു ഗ്രാമത്തിലുണ്ടായ ഷെല്ലാക്രമണത്തില്‍ 4 ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. യുദ്ധത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞു. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ ഓസ്‌കി നദി കടന്ന യുക്രെയ്ന്‍ സേന റഷ്യയെ തുരത്തുന്നതിന്റെ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധം ജയിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈ!ഡന്‍ പറഞ്ഞു. റഷ്യയെ തുരത്തുന്നതിന് എത്രകാലമെടുത്താലും അമേരിക്ക കൂടെ നില്‍ക്കുമെന്നും പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം യുഎസ് പ്രസിഡന്റ് നടത്തിയ ഏറ്റവും ശക്തമായ പ്രസ്താവനയാണിതെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends