Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

മെക്‌സിക്കോയെ ഞെട്ടിച്ച് ഭൂകമ്പം ഭയന്നുവിറച്ച് നാടുവിട്ടോടി ജനങ്ങള്‍ പടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പും  

20 SEPTEMBER 2022 03:13 PM IST
മലയാളി വാര്‍ത്ത

മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു. രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളായ മൈക്കോകാന്‍, കോളിമ എന്നിവിടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഇതിനിടെ തിങ്കളാഴ്ച രാത്രി യുഎസ് ഉദ്യോഗസ്ഥര്‍ മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി.

1985ല്‍ മെക്‌സിക്കോ നടന്ന ഭൂചലനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സെപ്തംബര്‍ 19നാണ് അന്ന് ഭൂകമ്പമുണ്ടയത്. 8.0 തീവ്രത അന്ന് രേഖപ്പെടുത്തി. 2017 ലും ഇതേ ദിവസം സെന്‍ട്രല്‍ മെക്‌സിക്കോയിലെ പ്യൂബ്ല നഗരത്തില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. 3702 പേരാണ് അന്ന് മരണപ്പെട്ടത്.

ഭൂകമ്പത്തെത്തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ആളുകളെ നിര്‍ബന്ധിതമായി മാറ്റി. ആയിരക്കണക്കിന് പേരുടെ മരണത്തിന് കാരണമായ രണ്ട് തീവ്ര ഭൂകമ്പങ്ങളുടെ വാര്‍ഷിക ഓര്‍മ്മപുതുക്കലിനിടെയാണ് മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ തീരത്ത് വീണ്ടും ശക്തമായ ഭൂകമ്പം രേഖപ്പെടുത്തുന്നത്.

സുനാമി മുന്നറിയിപ്പാണ് ജനങ്ങളെ ഏറെ ഭയപ്പെടുത്തുന്നത്. വേലിയേറ്റനിരപ്പില്‍ നിന്നും 3 മീറ്റര്‍ (9 അടി വരെ) വരെ ഉയരുന്ന തിരമാലകള്‍ ഒറ്റരാത്രികൊണ്ട് തീരപ്രദേശങ്ങളില്‍ അടിക്കുമെന്നായിരുന്നു യുഎസ് പസഫിക് സുനാമി കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. ലാ പ്ലാസിറ്റ ഡി മോറെലോസ് പട്ടണത്തിന് സമീപം 15 കിലോമീറ്റര്‍ (9.32 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ഒരു മണിക്കൂര്‍ മുമ്പ്, രാജ്യവ്യാപകമായി ഭൂകമ്പ അലാറങ്ങള്‍ മുഴങ്ങി. ഭൂകമ്പത്തെത്തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ആളുകളെ നിര്‍ബന്ധിതമായി ഒഴിപ്പിച്ചു. എന്നാല്‍, ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മേയര്‍ ക്ലോഡിയ ഷെയിന്‍ബോം അറിയിച്ചു. നഗരത്തില്‍ അടിയന്തര ദുരന്ത പരിശീലനങ്ങള്‍ നടത്തി ഒരു മണിക്കൂറിന് ശേഷമായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്.

ശക്തമായ കുലുക്കങ്ങളായിരുന്നു അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മൈക്കോകാന്‍ ഗവര്‍ണര്‍ ആല്‍ഫ്രെഡോ റാമിറെസ് ബെഡോല്ലയുമായി സംസാരിച്ചുവെന്നും പ്രദേശത്ത് 'വസ്തുക്കള്‍ക്ക് നാശം' സംഭവിച്ചതായി മാത്രമേ റിപ്പോര്‍ട്ടുകള്‍ ഉള്ളൂവെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ട്വീറ്റ് ചെയ്തു.

1985ല്‍ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അന്ന് ആയിരക്കണക്കിന് ആളുകളാണ് ഭൂകമ്പത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. നൂറുകണക്കിന് കെട്ടിടങ്ങളും തകര്‍ന്നിരുന്നു. രാജ്യത്ത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായ ഭൂചലനമായിരുന്നു അത്. 2017 ലും, സെന്‍ട്രല്‍ മെക്‌സിക്കോയിലെ പ്യൂബ്ല നഗരത്തില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു.

ഈ സംഭവത്തില്‍ 40 ലധികം കെട്ടിടങ്ങള്‍ തകരുകയും 370 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് ഭൂകമ്പങ്ങളുടെയും ഓര്‍മ്മ പുതുക്കല്‍ ചടങ്ങിന്റെ ഭാഗമായിട്ടാണ് നഗരത്തിലെ ജനങ്ങള്‍ക്ക് അടിയന്തര ദുരന്ത പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതിന് പുറകെയാണ് ഭൂകമ്പം അനുഭവപ്പെട്ടതും.

കഴിഞ്ഞ ഞായറാഴ്ച പ്യൂര്‍ട്ടോ റിക്കോ നഗരത്തില്‍ മാരകമായ ഫിയോണ ചുഴലിക്കാറ്റ് വീശിയടിച്ചതിന് പിന്നാലെയാണ് ഭുകമ്പം അനുഭവപ്പെട്ടത്. മണിക്കൂറില്‍ 80 മൈല്‍ വൈഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റിനെ തുടര്‍ന്ന് നഗരത്തില്‍ വൈദ്യുതി ബന്ധം തകര്‍ക്കപ്പെട്ടിരുന്നു. കൊടുങ്കാറ്റ് വടക്ക് പടിഞ്ഞാറോട്ട് പ്രദേശത്തേക്കാണ് വീശുന്നത്. ഫിയോണ ചുഴലിക്കാറ്റ് കടന്നുപോകുന്ന ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ പേമാരിക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends