നശിച്ച് നാറാണക്കല്ലെടുക്കുന്ന പാക്കിനെ രക്ഷിക്കാൻ മോദി! അതിർത്തി പ്രശനങ്ങൾ തീരുന്നോ?

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ സൗഹൃദ രാജ്യങ്ങളുടെ സഹായം തേടി പാകിസ്താൻ. ഭക്ഷണമടക്കം അവശ്യവസ്തുക്കളുടെ ദൗർലഭ്യമാണ് പാകിസ്താനെ അലട്ടുന്നത്. ഇന്ത്യയിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് സഖ്യരാജ്യങ്ങളുടെയും മറ്റ് തല്പരകക്ഷികളുടെയും സഹായം തേടുമെന്ന് പാക് ധനമന്ത്രി മിഫ്താഹ് ഇസ്മയിൽ പറഞ്ഞു.
കശ്മീർ വിഷയത്തെ ചൊല്ലി ഇന്ത്യയുമായി ഉള്ള കരാറുകളിൽ വിള്ളൽ വീഴ്ചത്തിയത് ഈ സമയത്ത് പാകിസ്താനിലെ പ്രതിപക്ഷ കക്ഷികൾ ആയുധമാക്കുകയാണ്. എന്നാൽ ഇതിനെ മറികടക്കാൻ അനുനയ ശ്രമങ്ങൾ സംഭവിക്കാൻ സാധ്യത ഏറെയാണ്. പാക്കിസ്ഥാനിലെ പ്രളയ ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതും ഇതിനെ ഊട്ടി ഉറപ്പിക്കുന്നുണ്ട്.
ഒപ്പം തന്നെ പ്രാദേശികവാദം എന്ന ആശയം മുന്നോട്ട് കൊണ്ടു പോകുന്നതിൽ ഇന്ത്യ കൂടുതൽ ഉദാരമാകണമെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവനയും ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമവും ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം കൂടുതൽ ദൃഢമാകുന്നുവെന്ന ചർച്ചകൾക്ക് ആക്കം കൂട്ടിയിരക്കുകയാണ്.
താൻ പ്രാദേശിക വാദത്തിന്റെ ശക്തനായ വക്താവാണെന്നും പ്രാദേശികവാദം എന്ന ആശയം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ കൂടുതൽ ഉദാരമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മിഷണർ മിലിന്ദ മൊറഗോഡയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയ്ശങ്കർ.
മുപ്പതു വർഷത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന മഴയിൽ പാക്കിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലായി. രാജ്യത്തെ 33 ദശലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നാണ് റിപ്പോർട്ട്. മരണസംഖ്യ 1,100 കവിഞ്ഞു. 498,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
ലക്ഷക്കണക്കിന് ആളുകളാണ് അഭയാർത്ഥി ക്യാംമ്പുകളിൽ കഴിയുന്നത്. ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമിയിലെ വിളകൾ നശിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്. രാജ്യം വലിയ ദുരന്തത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് രാജ്യാന്തര ഏജൻസികളുടെ സഹായത്തോടെ ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുന്നത്.
ഇറാനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രളയത്തിൽ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും മുങ്ങി. കാർഷിക വിളകളിൽ ഏറെയും നശിച്ചു. ഈ സാഹചര്യത്തിൽ അടുത്ത മൂന്നു മാസത്തേക്ക് ഉള്ളിയ്ക്കും തക്കാളിക്കും ഇറക്കുമതിക്കുള്ള നികുതി വേണ്ടെന്ന് വയ്ക്കണമെന്ന് ഫെഡറൽ റവന്യൂ ബോർഡിനോട് ദേശീയ ഭക്ഷ്യ സുരക്ഷ വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്.
2016ലെ പഠാൻകോട്ട് ആക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ മരവിച്ചിട്ട് ആറ് വർഷമായി. 2019ലെ ബാലാകോട്ട് ആക്രമണവും ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കി. പിന്നാലെ, അന്നത്തെ ഇമ്രാൻ ഖാൻ സർക്കാർ അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവച്ചു. ഇതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധം മുറിഞ്ഞു.
എന്നാൽ, 2021 ഫെബ്രുവരിയിൽ കശ്മീരിലെ നിയന്ത്രണ രേഖയിലെ വെടി നിർത്തൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായമാകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. നിയന്ത്രണ രേഖയിലെ വെടി നിർത്തലിനുശേഷം, ഇന്ത്യയുമായി പരുത്തി, പഞ്ചസാര വ്യാപാരം പുനരാരംഭിക്കാനുള്ള പാക്ക് വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം ഇമ്രാൻ ഖാൻ അസാധുവാക്കിയതോടെ ആ പ്രതീക്ഷ ഏറെക്കുറെ തെറ്റി. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് ഇന്ത്യ ആദ്യം എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞായിരുന്നു ഇമ്രാന്റെ നീക്കം.
എന്നിരുന്നാലും, കശ്മീർ വിഷയത്തിൽ ഇപ്പോഴത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഫെഹ്ബാസ് ഷെരീഫ് എന്തെങ്കിലും രാഷ്ട്രീയ വിട്ടുവീഴ്ച കാണിച്ചാൽ അത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകും. കാരണം, പാക്കിസ്ഥാനിൽ ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, ഇമ്രാൻ ഖാൻ തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് ഷെരീഫിന് നന്നായി അറിയാം.
https://www.facebook.com/Malayalivartha