Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ത്യക്കാർക്ക് നല്ല കാലം.... ഞെട്ടിച്ച നടപടിയുമായി ഋഷി സുനക്... വീണ്ടും നരേന്ദ്ര മോദി എഫ്ഫക്റ്റ്?

17 NOVEMBER 2022 10:01 PM IST
മലയാളി വാര്‍ത്ത

ജി 20 ഉച്ച കോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തി വെറും മണിക്കൂറുകൾക്കകം ഇന്ത്യൻ വിദ്യാർത്ഥികളുടെ മനം കുളിർപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യുകെയിൽ ജോലി ചെയ്യുന്നതിനായി 3,000 വിസകൾക്ക് അനുമതി നൽകിയിരിക്കുകയാണ് യുകെ പ്രധാനമന്ത്രി

 

ഋഷി സുനക് ബ്രിടീഷ് പ്രധാനമന്ത്രി ആയപ്പോൾ ഒരു ഇന്ത്യക്കാരൻ ആ സ്ഥാനത്തെത്തി എന്ന നിലയിൽ പലരും സന്തോഷിച്ചിരുന്നു. എന്നാൽ ചിലർ ഇതിനെ അപഹസിച്ചു കൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. അടി മുതൽ മുടി വരെ ബ്രിടീഷുകാരൻ ആണ് ഋഷി സുനക് എന്നും ഇന്ത്യക്ക് അദ്ദേഹത്തെ കൊണ്ട് പ്രേത്യേകിച്ച് യാതൊരു പ്രയോജനവും ഇല്ലെന്ന് ആയിരിന്നു ഇത്തരത്തിൽ അപഹസിച്ചിരുന്നവരുടെ വാദം.

 

പദവി ഏറ്റെടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തിയ സുവെല്ല ബ്രവർമാനെ വീണ്ടും മന്ത്രി സഭയിൽ എടുത്തതോടെ ഈ വാദങ്ങൾക്ക് സാധുത കിട്ടി എന്ന് എല്ലാവരും കരുതി. എന്നാൽ അങ്ങനെയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ ഋഷി സുനക്.

 

ബ്രിട്ടനിലെ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും സന്തോഷകരമായ വാർത്തയാണ് ബ്രിടീഷ് ഭരണ കൂടം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് കീഴിൽ 18-30 വയസ് പ്രായമുള്ള ബിരുദ ധാരികളായ ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷം വരെ യു കെ യിൽ ജീവിക്കാനും ജോലി ചെയ്യാനും വേണ്ടി പ്രതിവർഷം 3,000 വിസകൾ വാഗ്ദാനം ചെയ്യും എന്ന പ്രഖ്യാപനം ആണ് ബ്രിടീഷ് ഭരണ കൂടം നടത്തിയിരിക്കുന്നത്

 

ജി 20 ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചർച്ചകൾ നടന്ന് മണിക്കൂറുകൾക്കകം ആണ് ബ്രിടീഷ് ഭരണകൂടം നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഇന്ത്യയുമായി ഞങ്ങൾക്കുള്ള ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിന്റെ അവിശ്വസനീയമായ മൂല്യം എനിക്ക് നേരിട്ട് അറിയാം,".

"ഇന്ത്യയിലെ കൂടുതൽ മിടുക്കരായ യുവാക്കൾക്ക് ഇപ്പോൾ യുകെയിലെ ജീവിതം വാഗ്ദാനം ചെയ്യുന്നതെല്ലാം അനുഭവിക്കാനുള്ള അവസരം ലഭിക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട് - സുനക് പറഞ്ഞു. ദേശീയ മാധ്യമങ്ങൾ ഒക്കെ വലിയ പ്രാധാന്യത്തോടെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്

 

ഋഷി സുനക് പ്രധാനമന്ത്രിയെ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം ഇന്ത്യക്കാർക്കുള്ള ബിഗ് വിസ പദ്ധതി യുകെ ക്ലിയർ ചെയ്തു എന്നാണ് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തത്. “ഇന്ത്യയുമായുള്ള നമ്മുടെ ഉഭയകക്ഷി ബന്ധത്തിനും ഞങ്ങളുടെ രണ്ട് സമ്പദ്‌വ്യവസ്ഥകളെയും ശക്തിപ്പെടുത്തുന്നതിനും ഇന്തോ-പസഫിക് മേഖലയുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള യുകെയുടെ വിശാലമായ പ്രതിബദ്ധതയ്ക്കും ഈ പദ്ധതിയുടെ സമാരംഭം ഒരു സുപ്രധാന നിമിഷമാണ്,” ബ്രിട്ടീഷ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ അവർ വ്യക്തമാക്കി.

 

കഴിഞ്ഞ വർഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തത്തിന്റെ കരുത്ത് എടുത്തുകാണിച്ചുകൊണ്ട് ഇത്തരമൊരു പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്ന ആദ്യത്തെ വിദേശ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സർക്കാർ പറഞ്ഞു. യുകെ നിലവിൽ ഇന്ത്യയുമായി വ്യാപാര കരാറിൽ ചർച്ച നടത്തുകയാണ് - നടക്കുകയാണെങ്കിൽ ഒരു യൂറോപ്യൻ രാജ്യവുമായി ഇന്ത്യ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഇടപാടായിരിക്കും ഇത്. ഇതിനകം 24 ബില്യൺ പൗണ്ടിന്റെ മൂല്യമുള്ള യുകെ-ഇന്ത്യ വ്യാപാര ബന്ധത്തിൽ ഈ വ്യാപാര കരാർ കെട്ടിപ്പടുക്കുകയും ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥ അവതരിപ്പിക്കുന്ന അവസരങ്ങൾ മുതലെടുക്കാൻ ഇത് യുകെയെ അനുവദിക്കുകയും ചെയ്യും.


എന്നാൽ ഈ ഡീൽ, യു കെ ഇന്ത്യക്കാർക്ക് വേണ്ടി ചെയ്യുന്നതാണ് എന്ന് ആരും വിചാരിക്കേണ്ടതില്ല. യഥാർത്ഥത്തിൽ ഇന്ത്യക്ക് ബ്രിട്ടനെ എത്ര മാത്രം ആവശ്യമുണ്ടോ അത്ര തന്നെയോ അതിൽ കൂടുതലോ ബ്രിട്ടന് ഇന്ത്യയെ ആവശ്യമുണ്ട്. ഇന്തോ-പസഫിക് മേഖലയിലെ മിക്കവാറും ഏതു രാജ്യത്തേക്കാളും അധികം യുകെയ്ക്ക് ഇന്ത്യയുമായി കൂടുതൽ ബന്ധമുണ്ടെന്ന് ആണ് യു കെയുടെ ആഭ്യന്തര നിലപാട് . യുകെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്, യുകെയിലേക്കുള്ള ഇന്ത്യൻ നിക്ഷേപം യുകെയിലുടനീളം ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്


ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ആയ ബോറിസ് ജോൺസൻ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി ആയി കൊണ്ട് വന്നതാണ് ഇന്ത്യ ഇംഗ്ലണ്ട് ഫ്രീ ട്രേഡ്. യൂറോപ്പ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തു വന്നതിനു ശേഷം ബ്രിട്ടന്റെ സാമ്പത്തിക നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതം ആയി കരുത്തപ്പെടുന്നവയിൽ പ്രഥമ സ്ഥാനം തന്നെയാണ് ഈ വ്യാപാര കരാറിന് ബ്രിട്ടീഷ് ഭരണ കൂടം കൊടുക്കുന്നത്. ഇത് ഇംഗ്ലണ്ടിന് എത്ര മാത്രം ആവശ്യമാണ് എന്ന് ഇന്ത്യക്ക് നന്നായി അറിയാം, അത് കൊണ്ട് തന്നെ നമ്മുടെ ആവശ്യങ്ങൾ പരമാവധി നേടിയെടുക്കാൻ തന്നെയാണ് ഇന്ത്യൻ നയതന്ത്രജ്ഞർ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (51 minutes ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (4 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (5 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (6 hours ago)

Malayali Vartha Recommends