ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് 86ാം പിറന്നാള്‍... സേവന പ്രവര്‍ത്തനങ്ങളില്‍ വഴികാട്ടികളായ മൂന്നു പേര്‍ക്ക് മദര്‍തെരേസയുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് മാര്‍പാപ്പ

സമൂഹത്തില്‍ സഹാനുഭൂതിയുടെ കിരണങ്ങള്‍ പടര്‍ത്തിയ മൂന്ന്് വ്യക്തികളെ ആദരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ 86ാം പിറന്നാള്‍ ആഘോഷിച്ചു. സേവന പ്രവര്‍ത്തനങ്ങളില്‍ വഴികാട്ടികളായ മൂവര്‍ക്കും മദര്‍തെരേസയുടെ പേരിലുള്ള പുരസ്‌കാരങ്ങളും മാര്‍പാപ്പ സമ്മാനിച്ചു.
വീടില്ലാതെ വത്തിക്കാന്‍ തെരുവില്‍ തന്നെ കഴിയുന്ന ജിയാന്‍ പിയറോ തെരുവിന്റെ മക്കള്‍ക്ക് പരിചിതനായത് വൂ എന്ന വിളിപ്പേരിലാണ്. തനിക്ക് ലഭിക്കുന്നത് സഹജീവികള്‍ക്കു കൂടി പങ്കുവച്ചാണ് വൂ പാപ്പയില്‍ നിന്ന് പുരസ്‌കാരം വാങ്ങാനായി അര്‍ഹത നേടിയത്. അഗതികളുടെ അമ്മ മദര്‍തെരേസയുടെ പേരിലുള്ള പുരസ്‌കാരം സമ്മാനിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ജിയാന്‍ പിയറോയുടെ കൈകളില്‍ മുത്തം നല്‍കി.
ഫ്രാന്‍സിസ്‌കന്‍ വൈദികനും സിറിയയില്‍ അശരണര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഹന്നജലൗഫ്, ഇറ്റാലിയന്‍ വ്യവസായി സില്‍വാനോ പെഡ്രാളോ എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു 2 പേര്‍. സ്‌കൂളുകള്‍ നിര്‍മിച്ചും സ്‌കൂളുകളില്‍ ശുദ്ധജലം വിതരണം ചെയ്തും പ്രശസ്തനാണ് സില്‍വാനോ. ചടങ്ങില്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ പ്രതിനിധികളും പങ്കെടുക്കുകയുണ്ടായി.
അതേസമയം വത്തിക്കാന്‍ മ്യൂസിയത്തിലുണ്ടായിരുന്ന 2500 വര്‍ഷത്തിലേറെ പഴക്കമുള്ള 3 പാര്‍ഥിനോണ്‍ ശില്‍പങ്ങള്‍ ഗ്രീസിനു കൈമാറാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചു.
ഗ്രീസില്‍ അഥീന ദേവിയുടെ പേരിലുണ്ടായിരുന്ന പൗരാണിക ക്ഷേത്രമായ പാര്‍ഥിനോണിന്റെ ഭാഗമായിരുന്ന മാര്‍ബിള്‍ ശില്‍പങ്ങളാണിവ. അഥീന ദേവിയുടെ രഥം വലിക്കുന്ന കുതിരയുടെ തല, ഒരു കുട്ടിയുടെ ശിരസ്സ്, താടിയുള്ള പുരുഷമുഖം എന്നിവയാണവ. ഒരു നൂറ്റാണ്ടിലേറെയായി ഇവ വത്തിക്കാന്‍ മ്യൂസിയത്തിലുള്ളതാണ്.
"
https://www.facebook.com/Malayalivartha
























