സഹോദരിമാരെ പ്രണയത്തിൽ വീഴ്ത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് യുവാവ്; ഇരുവരും സ്നേഹിക്കുന്നത് ഒരാളെ ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ കൊലപാതകം: ബാറിൽ വിളിച്ച് വരുത്തി സഹോദരിമാർ കാമുകനെ കുത്തിക്കൊന്നു...

കെനിയയിലെ കിരിൻയാഗ കൗണ്ടിയിലെ മുഗംബസിയുറയിൽ സഹോദരിമാർ ചേർന്ന് കാമുകനെ കുത്തിക്കൊന്നു. ഒരേസമയം സഹോദരിമാരെ സ്നേഹിക്കുകയും ഇരുവരുമായും ശാരീരിക ബന്ധം പുലർത്തിയതിന്റെ പ്രതികാരമെന്നോണമാണ് യുവാവിനെ കൊലപ്പെടുത്തിയത്. ബാറിനുള്ളിൽ വച്ച് മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയാണ് ഇയാളെ കൊലപ്പെടുത്തിയത്. പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ബോണിഫേസ് വാംബുഗു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവതികളുടെ ആക്രമണത്തിൽ നിന്ന് ഇയാൾ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾക്ക് രക്ഷപ്പെടാൻ ആയില്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കുത്തേറ്റ ഇയാൾ രക്തം വാർന്ന് മരിക്കുകയായിരുന്നു. കാമുകിമാരെ ഒരുമിച്ച് കാണുമ്പോൾ ഇയാൾ സൗഹൃദ ഭാവത്തിലും ഒറ്റയ്ക്ക് കാണുമ്പോൾ പ്രണയിനികളോട് എന്ന പോലെയുമാണ് പെരുമാറിയിരുന്നത്.
എന്നാൽ, ഒരേ സമയം തങ്ങൾ രണ്ടുപേരും വഞ്ചിക്കപ്പെടുകയാണെന്ന് സഹോദരിമാർ വൈകിയാണ് തിരിച്ചറിഞ്ഞത്. ഒടുവിൽ കാമുകന്റെ വഞ്ചന മനസ്സിലാക്കിയ യുവതികൾ ഇയാളെ കൊലപ്പെടുത്താനായി ബാറിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെവച്ച് മദ്യ സൽക്കാരം നടത്തിയതിനുശേഷം ആണ് യുവതികൾ ഇയാളെ മദ്യക്കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം യുവതികൾ ബാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിടികൂടി. ഇവർ പൊലീസിനോട് കുറ്റം സമ്മതിച്ചതായും ചെയ്ത തെറ്റില്‍ തങ്ങൾക്ക് കുറ്റബോധം ഇല്ല എന്ന് പറഞ്ഞതായും പൊലീസ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകക്കേസായിട്ടാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും അന്വേഷണം പൂർത്തിയാക്കിയ ശേഷം ഇരുവർക്കുമെതിരെ കുറ്റം ചുമത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























