Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

കോവിഡ് ഉയർത്തിയ ഭീഷണിമായും മുൻപേ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ, വളർച്ച നിരക്കുകൾ കുത്തനെ ഇടിയും, ഏറ്റവും വഷളായ സാഹചര്യം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ഐഎംഎഫ്

18 DECEMBER 2022 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

കാര്യങ്ങളുടെ പോക്ക് അത്ര ശോഭനമല്ല. കോവിഡ് ഉയർത്തിയ ഭീഷണി മായും മുൻപേ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമരുന്നു. ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വില കുതിച്ചു കയറുന്നു, ഇതോടൊപ്പം നാണ്യപ്പെരുപ്പ നിരക്കിലെ വർധനവും..അതിനിടെ റഷ്യ–യുക്രെയ്ൻ യുദ്ധം കൂടി ആയതോടെ ലോകം മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനുള്ള എല്ലാ വഴികളും തുറന്നിരിക്കുകയാണ്

ലോകത്തെ ധന കമ്പോളങ്ങളിൽ ഒരു ‘നിശ്ശബ്ദ‌ സുനാമി’ രൂപപ്പെട്ടു വരികയാനിന്നു നമ്മൾ മനസ്സിലാക്കണം . ഏതു നിമിഷവും അത് ഉയർന്നുപൊങ്ങി ആഞ്ഞടിക്കും. സമ്പദ്‌വ്യവസ്ഥകളുടെ സകല മേഖലയിലും സുനാമിയുടെ സൂചനകൾ കണ്ടുതുടങ്ങിയതായി സാമ്പത്തിക വിദഗ്‌ധർ മാസങ്ങൾക്ക് മുന്നേതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എണ്ണയുടെയും ഊർജത്തിന്റെയും വില കുതിച്ചുയരുന്നത് ലോകത്തെ മിക്കവാറും എല്ലാ സമ്പദ്‌വ്യവസ്ഥകളെയും പ്രതികൂലമായി ബാധിച്ചു. ഇത് മൂലം എല്ലാ രാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിച്ചു. മഹാമാരിക്ക് ശേഷം ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുണ്ടായ പണപ്പെരുപ്പവും, കുറഞ്ഞ ഡിമാൻഡും വീണ്ടും മാന്ദ്യ ഭയം കൂട്ടുകയാണ്. ആഗോളതലത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യതകളില്ലെന്ന് ബ്ലൂംബെർഗ് സാമ്പത്തിക വിദഗ്ധർ നടത്തിയ സർവേയും വ്യക്തമാക്കുന്നുണ്ട്

സാമ്പത്തികമാന്ദ്യം രൂക്ഷമാകുമെന്നും വളർച്ച നിരക്കുകൾ കുത്തനെ ഇടിയുമെന്നും ഐ എം എഫ് , ലോകബാങ്ക്, ലോകവ്യാപാര സംഘടന എന്നിവയും വിവിധ റേറ്റിങ് ഏജൻസികളും തുടർച്ചയായി പറയുന്നുണ്ട്‌. ഏറ്റവും വഷളായ സാഹചര്യം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഐഎംഎഫ് അടുത്തിടെ വ്യക്തമാക്കിയത്.

ഇന്ത്യയെ മാന്ദ്യം അത്രകണ്ട് ബാധിക്കില്ലെങ്കിലും ആഗോളതലത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ചെറിയ ശതമാനം നമ്മെയും ബാധിക്കും. സാമ്പത്തിക മാന്ദ്യകാലത്ത് നാം വരുത്തുന്ന ചെറിയ പിഴവുകൾ പോലും പിൽക്കാലത്ത് വലിയ തിരിച്ചടിയായി മാറും. 

അതിൽ ഒന്ന് ലോൺ എടുക്കുക എന്നതാണ്. കാർ ലോൺ, ഹോം ലോൺ, വിദ്യാഭ്യാസ വായ്പ എന്നിവ സമ്പത് ഘടന നല്ല രീതിയിൽ പോകുമ്പോൾ മാത്രമേ എടുക്കാവൂ . സാമ്പത്തിക മാന്ദ്യ കാലത്ത് വായ്പകളിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഉത്തമം. മാന്ദ്യം സംഭവിക്കുമ്പോൾ എന്താണ് വരാനിരിക്കുകയെന്ന് ആർക്കും പറയാൻ സാധിക്കില്ല. ചിലപ്പോൾ ജോലി തന്നെ നഷ്ടപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ പുതിയ ബാധ്യതകളൊന്നും തലയിലെടുത്ത് വയ്ക്കാതിരിക്കലാണ് ഉത്തമം. വായ്പകൾ എടുക്കേണ്ടി വന്നാൽ തന്നെ, ജോയിന്റ് വായ്പകൾ എടുക്കാതിരിക്കാനും പ്രത്യേക ശ്രദ്ധിക്കണം.

മറ്റൊന്ന് ക്രെഡിറ്റ് സ്‌കോറിന് വേണ്ട പരിഗണന നൽകാത്തതാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്തും, ബില്ലുകൾ കൃത്യമായി അടച്ചും പുതിയ ക്രെഡിറ്റ് അക്കൗണ്ടുകൾ തുറക്കാതെ ഇരുന്നും പ്രതിസന്ധി ഘട്ടത്തെ വിവേകപൂർവം മറികടക്കണം. സാമ്പത്തിക മാന്ദ്യം വരും നടത്തേണ്ട ചില തയാറെടുപ്പുകൾ പറയാം

അടിയന്തര ഫണ്ട് കരുതി വയ്ക്കുകയെന്നതാണ് ആദ്യം. സാമ്പത്തിക മാന്ദ്യകാലത്ത് എന്താണ് സംഭവിക്കുകയെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ശമ്പളത്തിന്റെ പത്ത് ശതമാനം കൈയിൽ ഉറപ്പായും പണമായി തന്നെ സൂക്ഷിക്കണം.രണ്ട്, തിരിച്ചടവുകൾ എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കാൻ ശ്രദ്ധിക്കണം.

മൂന്ന്, നിക്ഷേപം. ഈ സമയത്ത് മ്യൂച്വൽ ഫണ്ട് വഴിയുള്ള സ്റ്റോക്ക് മാർക്കറ്റുകളിൽ നിക്ഷേപിക്കാം. ബാങ്കുകളിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നത് സുരക്ഷിതമാണ് . ഒപ്പം കമ്പനികളുടെ കടപ്പത്രങ്ങൾ വാങ്ങുന്നതും നേട്ടമുണ്ടാകും

നാല്, നിർബന്ധമായും ഇൻഷുറൻസ് എടുക്കുക. ആരോഗ്യ ഇൻഷുറൻസ്, കാർ, വീട് എന്നിവയ്ക്കുള്ള ഇൻഷുറൻസ് എന്നിവ കരുതണം. അപകടം, മോഷണം പോലുള്ള അത്യാഹിതങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ തക്ക ഇൻഷുറൻസുകളാണ് എടുക്കേണ്ടത്.

അഞ്ച്, മറ്റൊരു വരുമാന മാർഗം കണ്ടെത്തണം. സാമ്പത്തിക മാന്ദ്യകാലത്ത് തൊഴിൽ സുരക്ഷയും തുലാസിൽ വയ്ക്കപ്പെടും. അതുകൊണ്ട് തന്നെ ചെറിയ ഫ്രീലാൻസ് ജോലികളിലൂടെ മറ്റൊരു വരുമാന സ്രോതസ് കൂടി കണ്ടെത്തിവയ്ക്കണം.

ഇന്ത്യയെ മാന്ദ്യം തൊടില്ലെന്നാണ് നിർമല സീതാരാമൻ ഉറപ്പു നൽകിയിട്ടുള്ളത് . അമേരിക്കയിൽ മാന്ദ്യമുണ്ടാകാനുള്ള സാധ്യത 40 ശതമാനവും, യൂറോപ്പിൽ 55 ശതമാനവുമാണ്. ഏഷ്യൻ സമ്പദ് വ്യവസ്ഥകളാണ് പൊതുവെ കുറച്ചെങ്കിലും മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ കാഴ്ചവെക്കുന്നത്.

ഡിജിറ്റല്‍ മേഖലയ്ക്ക് നല്‍കുന്ന ഊന്നല്‍, നികുതി രംഗത്തും മറ്റ് മേഖലകളിലുമാണ്ടായ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഇന്ത്യയിൽ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടാൻ കാരണമായിട്ടുണ്ടെന്നാണ് ബഹുരാഷ്ട്ര കമ്പനികളും (MNCs). കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും(CII) കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈയും (EY) ചേര്‍ന്ന് നടത്തിയ സര്‍വെയിൽ പറഞ്ഞത്

2008–- -09 ൽ അമേരിക്കയിൽ ആരംഭിച്ച് ലോകത്താകെ പടർന്ന സാമ്പത്തിക ധന പ്രതിസന്ധിയെ തുടർന്ന് ഫെഡറൽ റിസർവ് പലിശ നിരക്ക് പൂജ്യംവരെയായി കുറച്ചു. ഇഷ്ടം പോലെ ഡോളർ അടിച്ച്, തകർന്ന ധന ബാങ്കിങ്ങ് മേഖലയ്‌ക്ക് വാരിക്കോരി നൽകി. ആ ഡോളറൊക്കെ ലാഭം തേടി മറ്റു രാജ്യങ്ങളിലേക്കും ഒഴുകി.

അമേരിക്കയിൽ വിലക്കയറ്റം രൂക്ഷമായതോടെ അത് തടയാനെന്ന പേരിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് തുടർച്ചയായി വർധിപ്പിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ ഡോളർ നിക്ഷേപങ്ങൾ തിരിച്ചൊഴു തുടങ്ങും . ഈ ഡോളർ നിക്ഷേപങ്ങളുടെ തിരിച്ചുപോക്കും ഡോളറിന്റെ വിനിമയമൂല്യം ഉയരുന്നതും രാജ്യാന്തര കറൻസി എന്ന ഡോളറിന്റെ പദവിയും മറ്റു രാജ്യങ്ങളിൽ പ്രതിസന്ധിയായി മാറുന്നു. വാസ്തവത്തിൽ, 2008 ലെ സാമ്പത്തിക ത്തകർച്ചയിൽ നിന്ന് ആഗോള സമ്പദ് വ്യവസ്ഥ കരകയറിയിട്ടില്ല.

ഇപ്പോൾ വീണ്ടും അത് രൂക്ഷമായിരിക്കുന്നു. അപ്പോൾ, പലിശ കൂട്ടുന്നത് മാന്ദ്യം കൂടുതൽ വഷളാക്കാനേ വഴിവയ്‌ക്കൂ. എന്നിട്ടും ഫെഡറൽ റിസർവ് പലിശ കൂട്ടിക്കൊണ്ടിരിക്കുന്നു. അതിന്റെ ചുവടു പിടിച്ച് ഇന്ത്യയുടെ റിസർവ് ബാങ്കടക്കം ലോകത്തെ കേന്ദ്ര ബാങ്കുകളൊക്കെ പലിശനിരക്കുകൾ കൂട്ടുകയാണ്. വിലക്കയറ്റത്തിന്റെ പേര്‌ പറഞ്ഞാണ്‌ ഇന്ത്യയിലും പലിശ വർധിപ്പിക്കുന്നത്‌. പലിശകൂട്ടുമ്പോൾ, വായ്പയായും മറ്റും സമ്പദ് വ്യവസ്ഥയിലേക്ക് എത്തുന്ന പണം കുറയും. കൂലിയും വരുമാനവും കുറയും. ഡിമാൻഡ് താഴും. ഉൽപ്പാദന മേഖലകൾ തളരും. മാന്ദ്യം തുടരും . ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മാന്ദ്യം വന്നാലും പിടിച്ചു നിൽക്കണമെങ്കിൽ മതിയായ മുൻകരുതലുകൾ അതേ പറ്റൂ.. ഗവണ്മെന്റും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഇക്കാര്യത്തിൽ വേണ്ടത്ര മുൻകരുതലുകൾ എടുത്തേ മതിയാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (12 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (42 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (50 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends