ഇന്ത്യയെ വിരട്ടാൻ തുനിഞ്ഞ് പാക് വനിതാ നേതാവ്... ബോംബിടുമെന്ന് ഭീഷണി... പാക്കിന്റെ ആണവായുധ ഭീഷണി

പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യ രംഗത്ത് എത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഷാസിയ മാരിയും ഭീഷണിയുമായി എത്തിയിരിക്കുന്നത്. പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് മറക്കരുത്.
ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാൽ അത് ഉപയോഗിക്കുന്നതിൽനിന്ന് പിന്നാക്കം പോകില്ലെന്നുമായിരുന്നു മാരിയുടെ ഭീഷണി. പാകിസ്താനെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചാൽ തങ്ങൾ വെറുതെയിരിക്കില്ല. മോദി സർക്കാർ യുദ്ധത്തിനിറങ്ങിയാൽ തക്കതായ മറുപടി നൽകുമെന്നാണ് ഷാസിയയുടെ ഭീഷണി.
യു എന്നിൽ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ നിശിതമായി വിമർശിച്ചിരുന്നു ഭീകരതയുടെ പ്രഭവകേന്ദ്രം എന്നാണ് അദ്ദേഹം പാകിസ്ഥാനെ വിശേഷിപ്പിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളെല്ലാം നിർത്തി നല്ല അയൽക്കാരനാകാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
പാകിസ്താൻ സംരക്ഷണം നൽകുന്ന കൊടും ഭീകരരുടെ വിവരങ്ങളും ഇന്ത്യ തുറന്നുകാണിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ബിലാവൽ ഭൂട്ടോ മോദിക്കെതിരെ പരാമർശം നടത്തിയത്. ലാദൻ മരിച്ചു. എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ഇന്ത്യയിലെ പ്രധാനമന്ത്രിയാണ് എന്നായിരുന്നു ഭൂട്ടോയുടെ പരാമർശം.
https://www.facebook.com/Malayalivartha
























