Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

യുക്രൈനെ തീർക്കാൻ റഷ്യ: ഇന്നലെ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 പേർ: 64 പേർക്ക് പരിക്ക്

16 JANUARY 2023 05:04 PM IST
മലയാളി വാര്‍ത്ത

യുക്രെയ്നിൽ ഉപ്പുഖനനത്തിന് പേരുകേട്ട സോളേദർ നഗരം പിടിച്ചടക്കിയതിന് പിന്നാലെ ആക്രമണം രൂക്ഷമാക്കി റഷ്യ. യുക്രെയ്ൻ നഗരമായ ഡിനിപ്രോയിൽ ശനിയാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ അപ്പാർട്മെന്റ് തകർന്ന് 15കാരി ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. 73 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തെക്കുകിഴക്കൻ നഗരമായ ഡിനിപ്രോയിൽ ഇന്നലെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 64 പേർക്ക് പരിക്കേറ്റു.

ബഹുനില മന്ദിരത്തിന്‍റെ ഒരു ഭാഗത്താണ് മിസൈൽ പതിച്ചത്. പരിക്കേറ്റവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മൂന്ന് വ്യോമാക്രമണങ്ങളും 57 മിസൈലുകളും 69 റോക്കറ്റ് ആക്രമണങ്ങളുമാണ് റഷ്യ നടത്തിയത്. ജനവാസമേഖലയെ ലക്ഷ്യമിട്ടാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്നും സ്ഥിതി അതിഗുരുതരമാണെന്നും യുക്രെയ്ൻ സൈനികവക്താവിനെ ഉദ്ധരിച്ച് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശത്ത് കുടുങ്ങിയ 40 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റീജനൽ ഗവർണർ വാലന്റൈൻ റസ്നിചെങ്കോ പറഞ്ഞു. ആക്രമണത്തിൽ ജനവാസമുള്ള നിരവധി അപ്പാർട്മെന്റുകളാണ് തകർന്നുവീണത്. നൂറുകണക്കിന് ആളുകൾ ഇതോടെ ഭവനരഹിതരായെന്നും അദ്ദേഹം പറഞ്ഞു.


അതേ സമയം, സോളേദർ നഗരം പിടിച്ചടക്കിയശേഷം റഷ്യൻസേന നടത്തുന്ന ഈ പ്രത്യേക മുന്നേറ്റം റഷ്യൻ വിജയത്തിലേക്കുള്ള പാതയാണെന്നും വൈകാതെ മറ്റൊരു നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും പ്രസിഡന്റ് വ്ലാദ്മിർ പുടിൻ പറഞ്ഞു.
യുക്രെയ്നിലെ പശ്ചാത്തലസംവിധാനങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ പട്ടാളം ഇന്നലെ മിസൈൽ ആക്രമണം നടത്തി. തലസ്ഥാനമായ കീവിലും കിഴക്കൻ നഗരമായ ഖാർകീവിലും സ്ഫോടനങ്ങളുണ്ടായി.

എന്നാൽ, കഴിഞ്ഞദിവസം റഷ്യ പിടിച്ചടക്കി എന്ന് അവകാശപ്പെട്ട സോളേദർ നഗരത്തിന്റെ നിയന്ത്രണം നഷ്ടമായിട്ടില്ലെന്നും പോരാട്ടം ശക്തമാണെന്നുമാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. യുദ്ധത്തടവുകാരെ കൈമാറാനുള്ള തീരുമാനവും അവസാനനിമിഷം റഷ്യ റദ്ദാക്കിയതായി യുക്രെയ്ൻ ആരോപിച്ചു.

 

അതേ സമയം, ബ്രിട്ടൻ റഷ്യയുടെ ആക്രമണം നേരിടാൻ യുക്രെയ്ന് വൻ ആയുധങ്ങൾ കൈമാറി. 14 ചലഞ്ചർ 2 യുദ്ധ ടാങ്കുകളാണ് യുക്രെയ്നിലേക്ക് അയച്ചത്. ശനിയാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് കൂടുതൽ ആയുധങ്ങൾ ബ്രിട്ടൻ കൈമാറിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.

യുക്രെയ്ന് കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ കൈമാറുന്ന ആദ്യ പടിഞ്ഞാറൻരാജ്യമാണ് യു.കെ. യുക്രെയ്നിനുള്ള പിന്തുണ തീവ്രമാക്കാനുള്ള അഭിലാഷത്തിന്റെ അടയാളമാണ് യുദ്ധ ടാങ്കുകളുടെ കൈമാറ്റമെന്ന് സുനക് പറഞ്ഞു. അതേ സമയം യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന റഷ്യൻ പട്ടാളത്തിന്‍റെ കമാൻഡർ പദവിയിൽനിന്നു ജനറൽ സെർജി സുരോവികിനെ പ്രസിഡന്‍റ് പുടിൻ നീക്കം ചെയ്തിരുന്നു.

 

റഷ്യൻ സേനയുടെ ചീഫ് ഓഫ് ദ ജനറൽ സ്റ്റാഫ് വലേറി ഗ്രാസിമോവിനാണു പകരം ചുമതല. നിഷ്ഠുരയുദ്ധത്തിനു കുപ്രസിദ്ധനായ സുരോവിക്കിനെ മൂന്നു മാസം മുമ്പാണ് കമാൻഡറാക്കിയത്. കനത്ത തിരിച്ചടികൾ നേരിട്ടുകൊണ്ടിരുന്ന റഷ്യൻ പട്ടാളം പിടിച്ചുനിൽക്കാൻ‌ തുടങ്ങിയത് അതിനു ശേഷമാണ്.

യുക്രെയ്നിലെ പശ്ചാത്തലസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണങ്ങൾ സുരോവികിന്‍റെ നേതൃത്വത്തിലായിരുന്നു. സൈനികതലത്തിൽ അദ്ദേഹം കൂടുതൽ കരുത്തനാകുന്നതു തടയാൻവേണ്ടിയാണു കമാൻഡർ പദവിയിൽ നിന്നു മാറ്റിയതെന്നും റിപ്പോർട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends