Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കരയാക്രമണത്തിന് മുമ്പ് ഗാസയിലെ ഹമാസ് ടണലുകളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ പദ്ധതിയിട്ട് ഇസ്രായേൽ....

26 OCTOBER 2023 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഗാസ യുദ്ധം പശ്ചിമേഷ്യയിൽ ആളിപ്പടരുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ ഇസ്രയേൽ കരയാക്രമണത്തിന് മുമ്പ് ഗാസയിലെ ഹമാസ് ടണലുകളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ടണലുകളിലെ ബന്ദികളെ പോലും അവർ ത്യജിക്കുമെന്നും പുലിറ്റ്സർ ജേതാവായ യു.എസ്  മാധ്യമ പ്രവർത്തകൻ സെയ്‌മൂർ ഹെർഷ് പറഞ്ഞു. ഗാസയിൽ മരിച്ചവരിൽ ഏറെയും കുട്ടികളാണ്. 2,700 ലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ 344 കുട്ടികളടക്കം 756 പേർ കൊല്ലപ്പെട്ടു. ഇന്നലെ സിറിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് ഓഫീസർമാരുൾപ്പെടെ 11 സിറിയൻ സൈനികർ കൊല്ലപ്പെട്ടു. 7 പേർക്ക് പരിക്കേറ്റു.

സിറിയൻ കരസേനയുടെ ഇൻഫൻട്രി യൂണിറ്റിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ തെക്ക് പടിഞ്ഞാറൻ സിറിയയിലെ സൈനിക കേന്ദ്രങ്ങളും അലെപ്പോ വിമാനത്താവളവുമാണ് ആക്രമിച്ചത്. സിറിയയുടെ ആയുധ ഡിപ്പോയും വ്യോമപ്രതിരോധ റ‌ഡാറും തകർന്നു.സിറിയയിൽ നിന്ന് ഇസ്രയേലിലേക്ക് രണ്ട് മിസൈലുകൾ പ്രയോഗിച്ചതിന് തിരിച്ചടിയാണിത്.

തെക്കൻ സിറിയയിലെ പാലസ്‌തീൻ ഗ്രൂപ്പുകൾ അതിർത്തിയിൽ ഇസ്രയേൽ സേനയുമായി ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. കിഴക്കൻ സിറിയയിലെ അൽ ഒമർ എണ്ണപ്പാടത്തിലെ യു.എസ് സൈനിക താവളത്തിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുണ്ട്. ഇത് യു.എസ് സ്ഥിരീകരിച്ചില്ല.

ലെബനണിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കുകയാണ്. ഹിസ്ബുള്ള തലവൻ സയീദ് ഹസൻ നസ്രുള്ള ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ ഇസ്രയേൽ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകുന്നത് യു.എസ് ആണെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ആരോപിച്ചു. ഇറാനോ അനുകൂല ഗ്രൂപ്പുകളോ അമേരിക്കക്കാരെ ആക്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

സംഘർഷം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ പശ്ചിമേഷ്യയിലേക്ക് ആളിപ്പടരുമെന്ന് ജോർദ്ദാനിലെ അബ്ദുള്ള രാജാവ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള സംഭാഷണത്തിൽ വ്യക്തമാക്കി. അതേസമയം, ഇസ്രയേലിന്റെ ഉപരോധം കാരണം ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച രാത്രിയോടെ നിര്‍ത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ.യുടെ മുന്നറിയിപ്പ്.

ഹമാസിനോട് ഇന്ധനം ചോദിക്കൂവെന്ന് ഇസ്രയേല്‍ സൈന്യം മറുപടിനല്‍കി. അഞ്ചുലക്ഷം ലിറ്ററിലേറെ ഇന്ധനം ഹമാസ് പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇന്ധനമില്ലാത്തതിനാല്‍ ഗാസയിലെ 35 ആശുപത്രികളില്‍ 15-ഉം പൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഗാസയ്ക്കാവശ്യമായ വൈദ്യുതിയുടെ പകുതിയും ഇസ്രയേലില്‍നിന്നാണെത്തുന്നത്. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകളാണ് ബാക്കി പകുതി നല്‍കുന്നത്. ഹമാസ് ബന്ദികളെയെല്ലാം വിട്ടയക്കുംവരെ ഗാസയ്ക്ക് വൈദ്യുതിനല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേല്‍. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ മിക്കയിടത്തും തീര്‍ന്നു. ഇസ്രയേല്‍വഴിയാണ് ഗാസയിലേക്ക് ഡീസല്‍ എത്തുന്നത്. അതും ഇസ്രയേല്‍ തടഞ്ഞു. കുടിവെള്ളവും ഇസ്രയേലില്‍നിന്ന് പൈപ്പുവഴിയാണെത്തുന്നത്. അതുകഴിഞ്ഞുള്ളത് കടല്‍വെള്ളം ശുദ്ധീകരിച്ചെടുക്കുന്നു. കുടിവെള്ള പൈപ്പ്ലൈന്‍ ഇസ്രയേല്‍ അടച്ചു. വൈദ്യുതിയില്ലാത്തതിനാല്‍ മിക്ക കടല്‍വെള്ള ശുദ്ധീകരണപ്ലാന്റുകളും പൂട്ടി.

ഈജിപ്ത് അതിര്‍ത്തിവഴി ഇതുവരെ എഴുപതോളം ട്രക്കുകള്‍ അവശ്യവസ്തുക്കളുമായി ഗാസയിലെത്തിയെങ്കിലും ഇന്ധനവിതരണം ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്. ഡീസല്‍ ഹമാസ് കൈക്കലാക്കുമെന്നും ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുമെന്നും ഇസ്രയേല്‍ കരുതുന്നു. അതിനാലാണ് ഇന്ധനത്തിന് അനുമതി നിഷേധിക്കുന്നത്.

ഇന്ധനം കിട്ടിയില്ലെങ്കില്‍ ഗാസയിലെ ജീവിതം പൂര്‍ണമായും സ്തംഭിക്കും. ആരോഗ്യസംവിധാനങ്ങളുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനവും നിലയ്ക്കുന്നത് ഗാസയെ സമാനതകളില്ലാത്ത ദുരന്തത്തിലെത്തിക്കുമെന്നാണ് സന്നദ്ധസംഘടനകളുടെ മുന്നറിയിപ്പ്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പുനല്‍കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends