Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇസ്രയേല്‍ ഗാസയില്‍ പതറുന്നു, 20 ദിവസത്തെ പോരാട്ടത്തിലും ഹമാസുകളെ അമര്‍ച്ച ചെയ്യാനോ ഗാസ പിടിച്ചെടുക്കാനോ ഇസ്രായേലിന് കഴിഞ്ഞില്ല, ഉന്നം പിഴയ്ക്കുന്നു

27 OCTOBER 2023 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇസ്രയേൽ ഗാസയിൽ പതറുകയാണ്, ചില ഘട്ടങ്ങളിലെങ്കിലും. 20 ദിവസം പോരാടിയിട്ടും ഹമാസുകളെ അമർച്ച ചെയ്യാനോ ഗാസ പിടിച്ചെടുക്കാനോ ഇസ്രായേലിനു കഴിയുന്നില്ല. അത്യാധുനിക മിസൈലുകളും ബോംബുകളും രാപകൽ വർഷിച്ചിച്ചും ഇസ്രായേലിന് ഉന്നം തെറ്റുകയാണെന്ന് സംശയിക്കണം. നിരപരാധികളായ നാലായിരം സ്ത്രീകളെയും കുട്ടികളെയും അരുംകൊല ചെയ്തതല്ലാതെ പാലസ്തീൻ പോരാളികളെ ഉൻമൂലനം ചെയ്യാനോ ഗാസ പിടിച്ചെടുക്കാനോ ഇസ്രായേലിനു കഴിയുന്നില്ല.

ഒരേ സമയം ഇറാനെയും ഈജിപ്തിനെയും സിറിയെയും ലബനോനെയും ആഴ്ചകൾക്കുള്ളിൽ തോൽപിച്ച ചരിത്രമുള്ള ഇസ്രായേലിന് ഹമാസിനെ ഇല്ലായ്മപ്പെടുത്താനാകുന്നില്ല. ലോകത്തിലെതന്നെ ഏറ്റവും ശക്തമായ ആയുധശേഖരവും പോരാട്ടതന്ത്രവും അറിയാമായിട്ടും ഇസ്രായേൽ എവിടെയൊക്കെയോ പതറുകയാണ്. ബങ്കറുകളിലും തുരങ്ങങ്ങളിലും കഴിയുന്ന ഹമാസുകളെ ഇല്ലായ്മപ്പെടുത്താൻ തുരങ്കത്തിൽ മിന്നൽപ്രളയം വർഷിക്കാനും മാരക വിഷപ്പുക അടിച്ചുവിടാനും ഇസ്രായേൽ മടിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

എന്നാൽ ആക്രമണത്തിന്റെ ആദ്യദിനങ്ങളിൽ ഹമാസുകൾ ബന്ദിയാക്കിയ ഇരുന്നൂറോളം ഇസ്രായേലി പൗരൻമാരും തുരങ്കത്തിൽ ബന്ദികളായി കഴിയുന്നുവെന്നതാണ് ഇസ്രായേലിനെ കുഴപ്പിക്കുന്ന പ്രധാന പ്രശ്‌നം. മിന്നൽ ആക്രമണത്തിലൂടെ ബന്ദികളെ മോചിപ്പിച്ചുകഴിഞ്ഞാൽ ആ നിമിഷം ബങ്കറുകളും തുരങ്ങളും തകർക്കാനുള്ള അറ്റകൈ പ്രയോഗത്തിലൂടെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുമെന്നാണ് വിലയിരുത്തിൽ. എന്നാൽ ശക്തിയിലും ബുദ്ധിയിലും ലോകത്തിലെ ഒന്നാമൻമാർ എന്ന് അവകാശപ്പെടുന്ന ഇസ്രായേലികൾക്ക് എവിടെയൊക്കെയോ പതറുന്നുണ്ട്.

ഗാസയിലേക്ക് കടന്ന് കരയുദ്ധം നടത്തിയാൽ ഇസ്രയേൽ പിടിച്ചുനിൽക്കില്ലെന്നാണ് അമേരിക്കയുടെ ആശങ്ക. ഈ സാഹചര്യത്തിലാണ് അതിശക്തമായൊരു കരയുദ്ധത്തിനു തുനിയാതെ മിസൈൽ വർഷത്തിനും ബോംബിഗിനും ഇസ്രായേൽ സൈന്യം ശ്രദ്ധവയ്ക്കുന്നത്. ഗാസാ യുദ്ധം ഇസ്രായേലിന്റെ ജീവന്മരണ പോരാട്ടമാണെന്ന് സൈനികരോട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരിക്കുന്നു

ഹമാസിന്റെ നേതാക്കളെയും സൈനികമേധാവികളെയും ഓരോന്നായി വക വരുത്തിയശേഷം കടുത്ത പോരാട്ടത്തിലൂടെ ഗാസ പിടിക്കുകയാണ് ഇസ്രായേലിന്റെ നീക്കം. അങ്ങനെയൊരു സാഹചര്യമുണ്ടാകണമെങ്കിൽ യുദ്ധം മാസങ്ങളോളം മുന്നോട്ടുകൊണ്ടുപോകേണ്ടിവരും എന്നതാണ് മറ്റൊരു പ്രശ്‌നം. അതേ സമയം മരണം വരെ പോരാട്ടം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഹമാസ്. ഹമാസിന് ആയുധവും സഹായങ്ങളുമായി മുസ്ലീം ശാക്തിക ചേരി സജീവമായിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേൽ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു.

കരയുദ്ധത്തിനുള്ള തയാറെടുപ്പ് ഇസ്രയേൽ പൂർത്തിയാക്കിയിരിക്കെ യുദ്ധതന്ത്രങ്ങൾ ചർച്ച ചെയ്യാൻ ഹിസ്ബുല്ല തലവൻ ഹസൻ നസറല്ല ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവയുടെ നേതാക്കളുമായി ചർച്ച നടത്തിയതും ലോകം ആശങ്കയോടെയാണ് കാണുന്നത്. മാസിനെ ഇല്ലാതാക്കേണ്ടതു തങ്ങളുടെ അവകാശം മാത്രമല്ല ചുമതലയുമാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി പറയുന്നത്. ഗാസയിൽ ഇപ്പോഴും നിലവിളി ഉയരുകയാണ്. മൃതശരീരങ്ങൾ നിറഞ്ഞ തെരുവുകൾ. പരിക്കേറ്റവരുടെ വിലാപം. ഗാസയിലെ 32 വലിയ ആശുപത്രികളിൽ 12 എണ്ണം ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തിക്കഴിഞ്ഞു. മുറിവേറ്റവർ തിങ്ങിനിറഞ്ഞ ആശുപത്രികളിൽ ഇന്ധനം ഉടൻ എത്തിയില്ലെങ്കിൽ കൂട്ടമരണമാണുണ്ടാകുക എന്നാണ് സന്നദ്ധ സംഘടനകൾ നൽകുന്ന മുന്നറിയിപ്പ്.

ഒരാൾക്ക് മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്. ആറ് ലക്ഷം അഭയാർത്ഥികൾക്ക് സഹായം നൽകി വരുന്ന യുഎൻ ഏജൻസികൾ ഇന്ധനം എത്തിയില്ലെങ്കിൽ ഇന്നോടെ ആശുപത്രികളുടെ പ്രവർത്തനം നിർത്തും. 20 ദിവസത്തിനുള്ളിൽ ഇതിനോടകം 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് പറയുന്നു. 5364 കുട്ടികൾക്ക് പരിക്കേറ്റു. നിരന്തര ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗർലഭ്യമാണ് കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

അഞ്ച് മുതിർന്ന ഹമാസ് കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇന്നലെയും അവകാശപ്പെട്ടു.ഇസ്രയേൽ ബോംബാക്രമണത്തിൽ തങ്ങളുടെ പക്കലുള്ള ഏകദേശം 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞതും ഇസ്രയേൽ ആശങ്കയോടെയാണ് കാണുന്നത്. ഇസ്രയേലി ബന്ദികളെ ഹമാസ് ക്രൂരമായി അരുംകൊല ചെയ്തതായാണ് ഇസ്രയേൽ കരുതുന്നത്. അങ്ങനെയെങ്കിൽ ഇസ്രയേൽ കൂടുതൽ പകപോക്കലിലേക്ക് കടക്കാൻ മടിക്കില്ല.

അതിനിടെ യുദ്ധം പശ്ചിമേഷ്യ മുഴുവനിലേക്ക് കടന്നാൽ വരാനിരിക്കുന്ന ദുരന്തം കണക്കുകൂട്ടലുകൾക്ക് ഏറെ അപ്പുറത്തായിരിക്കും. പഞ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ രംഗത്തുവന്നു. 900 സൈനികരെ മേഖലയിലേക്ക് കൂടി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു. അതിനിടെ യെമനിൽ നിന്ന് സിറിയയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും തുടർച്ചയായി ഷിയ സായുധ സംഘങ്ങൾ ആക്രമണം നടത്തുകയാണ്. ഹിസ്ബുല്ല അടക്കം സായുധ സംഘങ്ങളെ മുൻനിർത്തി വലിയ ഏറ്റുമുട്ടലിന് ഇറാൻ പദ്ധതി ഒരുങ്ങുന്നുവെന്ന് യുഎസ് സംശയിക്കുന്നു. അതുകൊണ്ട് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends