Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള, ആശയവിനിമയോപാധികൾ പൂർണ്ണമായും തകർന്നു...പലസ്തീൻ സേവനദാതാക്കളായ പൽടെൽ അറിയിച്ചു...രാത്രി വൈകിയും ഗാസയിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്... 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടു...

28 OCTOBER 2023 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണ്ണമായും തകർന്നു. വെള്ളിയാഴ്ച തുടർന്ന ഇസ്രയേൽ ബോംബിങ്ങിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതായി പലസ്തീൻ സേവനദാതാക്കളായ പൽടെൽ അറിയിച്ചു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചു.വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. കര- വ്യോമ ആക്രമണം തങ്ങൾ ശക്തിപ്പെടുത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടു.ആശയവിനിമയം സാധ്യമല്ലാത്തതിനാൽ ഇസ്രയേൽ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല.

 

ആരോഗ്യസംവിധാനങ്ങളും താറുമാറായി. മൊബൈൽ- ലാൻഡ്‌ലൈൻ- ഇന്റർനെറ്റ് സേവനങ്ങൾ മുനമ്പിൽ പൂർണ്ണമായും ഇല്ലാതായി.ഗാസിയുലള്ള തങ്ങളുടെ സ്റ്റാഫുകളുമായി ആശയവിനിമയം സാധ്യമാവുന്നില്ലന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ ജീവനെച്ചൊല്ലിയും അത്യാവശ്യമുള്ളവർക്ക് ചികിത്സലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇസ്രയേൽ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. അൽ ഖസം ബ്രിഗേഡ്‌സും മറ്റ് വിഭാഗങ്ങളും പൊരുതിക്കൊണ്ടിരിക്കുകയാണ്. നെതന്യാഹുവും അയാളുടെ പരാജയപ്പെട്ട സൈന്യവും യാതൊരു സൈനിക വിജയവും നേടില്ലെന്നും ഹമാസ് അവകാശപ്പെട്ടു.ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം ഇരുപത് ദിവസം പിന്നിട്ടിരിക്കുകയാണ്.

ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിനു പിന്നാലെയുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഏഴായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. കരയുദ്ധം ഉടൻ തുടങ്ങുമെന്ന് ഇസ്രയേൽ പറയുന്നുണ്ട്. കാരണം ഗാസയിലുള്ള വലിയ തുരങ്ക ശൃംഖലയ്ക്കുള്ളിൽ ഇസ്രയേലുകാർ ബന്ദികളായുണ്ടാകാമെന്നു വിവരമുണ്ട്.നൂറുകണക്കിനു കിലോമീറ്റർ ദൂരവും 80 മീറ്റർ വരെ ആഴവുമുള്ള പല തുരങ്കങ്ങൾ ഗാസയിലുണ്ട്. ഇത്തരം തുരങ്കങ്ങളെ പല മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത് ഗാസ മെട്രോയെന്നും 'ടെറർ ലാബ്രിന്തെന്നു'മൊക്കെയാണ് (ഗ്രീക്ക് പുരാണത്തിലെ മിനോസ്എന്ന രാജാവിന്റെ ശിൽപി നിർമിച്ച കുരുക്കുകൾ നിറഞ്ഞ വിഭ്രമാത്മകമായ നിർമിതിയാണ് ലാബ്രിന്ത്).ഗാസ മുനമ്പിൽ മൂന്നാഴ്ചയോളം തുടർച്ചയായി ബോംബാക്രമണം നടന്നിട്ടും തുരങ്ക ശൃംഖലയ്ക്ക് ചെറിയ കേടുപാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നു. ഈ ഭൂഗർഭ ലാബ്രിന്ത് എളുപ്പത്തിൽ ഭേദിക്കാൻ സൈന്യത്തിന് കഴിയില്ലെന്നും വൻ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉയർന്ന യുഎസ് ഉദ്യോഗസ്ഥർ ഇസ്രയേലിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

കരയുദ്ധം വ്യാപിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് കടന്ന് ഇസ്രായേൽ ടാങ്കുകൾ. ഹമാസ് കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം കരമാർഗം ഗാസയിൽ പ്രവേശിച്ചതെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇസ്രായേൽ കരയുദ്ധം ആരംഭിച്ചതായി ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതുവിധേനയും ഇസ്രായേൽ സേനയെ ചെറുക്കുമെന്നാണ് ഹമാസിന്റെ പ്രഖ്യാപനം.യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ ഇന്റർനെറ്റ് ബന്ധം ഇസ്രായേൽ വിച്ഛേദിച്ചിരുന്നു. വ്യോമാക്രമണവും ശക്തമാക്കി. പാലസ്തീനിൽ ടെലകോം സേവനം നൽകുന്ന പാൽകോം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്നെ വടക്കൻ ഗാസയിലുള്ള ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം അതിർത്തി കടന്ന് ഇസ്രേയേൽ സേന ഹമാസ് റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷനുകൾ തകർത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends