Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഹമാസ് വ്യോമസേനയുടെ തലതകര്‍ത്ത് ഇസ്രയേല്‍;വ്യോമാക്രമണ വിഭാഗം മേധാവി അസെം അബു റക്കാബയെ തീര്‍ത്തു,തലകളും താവളങ്ങളും തകര്‍ത്ത് ഇരച്ചുകയറി ജൂതപ്പട,ഹമാസ് നേതാക്കളെ തേടിപ്പിടിച്ച് വേട്ടയാടുന്നു,ഇറാന്റെ കണക്ക് കൂട്ടലുകളെല്ലാം പിഴച്ചു

28 OCTOBER 2023 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഹമാസ് വ്യോമാക്രമണ വിഭാഗം മേധാവി അസെം അബു റക്കാബയെ ഇസ്രായേല്‍ വധിച്ചു. ഒക്ടോബര്‍ 7 ന് നടത്തിയ ആക്രമണത്തിന്റെ കമാന്‍ഡന്‍ഡ് ആയിരുന്നു അസെം അബുവെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഹമാസിന്റെ ഡ്രോണ്‍, പാരാഗ്ലൈഡ്, ആളില്ലാ ആക്രമണ വിമാനങ്ങള്‍ എന്നിവയുടെ ചുമതലയുള്ള നേതാവാണ് അബു റക്കാബ. ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിലെ ഗൂഢാലോചനയിലും പദ്ധതി നടപ്പിലാക്കുന്നതിനും പ്രധാന പങ്കുള്ള നേതാവാണ് ഇയാള്‍. ഇസ്രായേല്‍ സൈന്യത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലും ഈ ഭീകരനേതാവിന് പങ്കുണ്ട്. ഐഡിഎഫ് എക്‌സില്‍ കുറിച്ചു.

നേതാക്കന്മാരുടെ തലതകര്‍ത്ത് ഹമാസിനെ പ്രതിരോധത്തിലാക്കുകയാണ് ഇസ്രയേല്‍ സേനയുടെ ലക്ഷ്യം. അതിന് വേണ്ടി ഹമാസിന്റെ നേതാക്കന്മാരെ തേടിപ്പിടിച്ച് വകവരുത്തുകയാണ്. വ്യോമാക്രമണം നടത്തുന്നതില്‍ മിടുക്കനായിരുന്നു അബുറക്കാബ. ഇയേളുടെ നേതൃത്വത്തില്‍ നിരവധി ഭീകരരാണ് വ്യോമാക്രമണത്തില്‍ പരിശീലനം നേടിക്കൊണ്ടിരുന്നത്. സുരക്ഷാ വേലികള്‍ തകര്‍ത്ത് നുഴഞ്ഞുകയറി ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ആകാശമാര്‍ഗം കരുതല്‍ ഒരുക്കിയത് അബുറക്കാബ ആയിരുന്നു. ഹമാസ് ആക്രമണം നടത്തുമ്പോള്‍ അഞ്ചുമിനിറ്റില്‍ ആയിരക്കണക്കിന് വ്യോമാക്രമണമാണ് അബുറക്കാബയും കൂട്ടരും നടത്തിയത്. ഇത് ഇസ്രയേലിനെ പ്രതിരോധത്തിലാക്കിയിരുന്നു. യുദ്ധം തുടങ്ങിയതോടെ ഇസ്രയേല്‍ സൈന്യം ഉന്നംവെച്ചതും ഹമാസിന്റെ വ്യോമാക്രമണം നടത്തുന്ന തലകള്‍ തകര്‍ക്കാനായിരുന്നു.

ഹമാസിന്റെ നേതാക്കലെ തേടിപ്പിടിച്ച് തീര്‍ക്കാനാണ് നെതന്യാഹു സേനയ്ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. തലകള്‍ വീഴുമ്പോള്‍ അണികള്‍ ഭയപ്പെട്ട് തുടങ്ങും. പതറി നില്‍ക്കുമ്പോള്‍ വേണം അടിതുടങ്ങാനെന്നും നിര്‍ദ്ദേശം. ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയിരിക്കുന്നതും പല തലകളും വീണ് ഹമാസ് പ്രതിരോധത്തിലായതിന് പിന്നെലയാണ്. അമേരിക്കയുടെ നിര്‍ദ്ദേശമായിരുന്നു കരയുദ്ധത്തിന് സമയമായിട്ടില്ലെന്ന്. ഇതോടെ കരയുദ്ധം വൈകിപ്പിക്കുകായിരുന്നു. ഇപ്പോള്‍ ശക്തമായ കരയുദ്ധമാണ് തുടങ്ങിയിരിക്കുന്നത്. നേതാക്കളെ വേട്ടയാടി തുടങ്ങി ഇസ്രേയല്‍. ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് നേതാക്കളെ കഴിഞ്ഞദിവസം വകവരുത്തിയിരുന്നു. വ്യോമസേന നടത്തിയ ആക്രമണത്തിലാണ് സംഘടനയിലെ പ്രധാനികള്‍ കൊല്ലപ്പെട്ടത്.

ഹമാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ട്രൂപ്പായ ദറാജ് തഫ ബറ്റാലിയനിലെ കമാന്‍ഡര്‍ അടക്കമുള്ളവരെയാണ് ഇസ്രായേല്‍ വധിച്ചിരിക്കുന്നത്.
ദറാജ് തഫ ബറ്റാലിയന്‍ കമാന്‍ഡര്‍ റിഫാത്ത് അബ്ബാസ്, സഹ കമാന്‍ഡര്‍ ഇബ്രാഹിം ജദ്ബ, കോംബാറ്റ് സപ്പോര്‍ട്ട് കമാന്‍ഡര്‍ തരേഖ് മാറൂഫ് എന്നിവരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒക്ടോബറില്‍ ഇസ്രായേലിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതായി പ്രതിരോധ സേന വ്യക്തമാക്കി. ഹമാസിലെ തന്നെ ഏറ്റവും സുപ്രധാന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നും സേന എക്‌സിലൂടെ അറിയിച്ചു. ഹമാസ് ഇന്റലിജന്‍സ് സഹമേധാവി ഷാദി ബറൂദിനെ ഇസ്രായേല്‍ വധിച്ചിരുന്നു. ഉത്തര ഗാസയിലും ലെബനന്‍ അതിര്‍ത്തിയിലും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ആയിരക്കണക്കിന് ഭീകരരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും താവളങ്ങള്‍ ഈ ആക്രമണങ്ങളില്‍ തകര്‍ന്നു. തങ്ങളുടെ മുന്‍ നിര കമാന്‍ഡര്‍മാരില്‍ പലരും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഹിസ്ബുള്ള സ്ഥിരീകരിച്ചു.

വെസ്റ്റ് ബാങ്കിലെ മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്രയേല്‍ തടവറയില്‍ മരിച്ചിരുന്നു. പലസ്തീനിലെ തുബാസ് സ്വദേശിയായ ഉമര്‍ രാഗ്മയാണ് മരിച്ചത്. ഒക്ടോബര്‍ 9 ന് ഇസ്രയേല്‍ സൈന്യം പിടികൂടിയ ഉമറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഹമാസ് ആരോപിച്ചു. ഇതോടെ രാഗ്മയുടെ ജന്മനഗരമായ തൂബാസില്‍ വന്‍ പ്രതിഷേധ റാലിയുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഇസ്രയേല്‍ സേന ഹമാസ് തലവന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നുണ്ട്. ഹമാസിന്റെ മുതിര്‍ന്ന മഹ്മൂദ് അല്‍സഹറിന്റെ വീട് തകര്‍ത്തിരുന്നു. ഗാസയിലെ ഹമാസിന്റെ കമാന്‍ഡോ യൂണിറ്റ് ബോംബിട്ട് തകര്‍ത്തിരുന്നു. തലകളും താവളങ്ങളും തകര്‍ത്ത് ഹമാസിനെ പ്രതിരോധത്തിലാക്കിയതിന് ശേഷമാണ് ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ തുരങ്കങ്ങളാണ് ഹമാസിന് അഭയകേന്ദ്രം. തുരങ്കങ്ങള്‍ തകര്‍ക്കാന്‍ യഹലോം യൂണിറ്റിനെ ഇറക്കിയിട്ടുണ്ട് ഇസ്രയേല്‍.

ഇസ്രയേല്‍ കരയുദ്ധം കടുപ്പിച്ചതോടെ രോഷത്തില്‍ ഇറാന്‍ ഭരണകൂടം. ഹമാസിനെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തീക്കളിയെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ഇസ്രയേലിനെ സഹായിക്കുന്ന അമേരിക്കയ്ക് നേരെയും ഇറാന്‍ രംഗത്ത്. ഈ തീക്കളിയില്‍ നിന്ന് യുഎസിന് മോചനം ഉണ്ടാകില്ലെന്ന്'' വ്യാഴാഴ്ച യുഎന്നില്‍ ഇറാന്റെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹൈന്‍ പറഞ്ഞു. ഇതിന് വാക്കിലൂെടയല്ല പ്രവര്‍ത്തിയിലൂടെയാണ് അമേരിക്ക മറുപടി കൊടുത്തത്. മേഖലയിലേക്ക് കൂടുതല്‍ യുഎസ് സൈന്യത്തെ അയച്ചു. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ചാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി യുഎസ് കൂടുതല്‍ സേനയെ മേഖലയിലേക്ക് അയച്ചത്. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷവും ഹിസ്ബുല്ല, സിറിയന്‍ സൈന്യം എന്നിവയുമായുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. സിറിയന്‍ സൈനിക കേന്ദ്രങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും യുഎസ് മേഖലയിലേക്ക് അയയ്ക്കുന്നുണ്ട്. വ്യാഴാഴ്ചമാത്രം മധ്യപൂര്‍വേഷ്യയിലേക്ക് 900ല്‍ അധികം യുഎസ് സൈനികരാണ് എത്തിയത്. അതേസമയം, ഇറാനുമായി യുദ്ധമുണ്ടാകുമോ എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനോട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ''യുദ്ധം വ്യാപിപ്പിക്കുന്നതിനോട് താല്‍പര്യമില്ലെന്ന'' മറുപടിയാണ് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends