Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ആശുപത്രിയ്ക്കുള്ളിലിരുന്ന് ഒളിപ്പോര്;അല്‍ശിഫ ആശുപത്രി തകര്‍ക്കുമെന്ന് ഇസ്രയേല്‍,ഇവിടം ഹമാസിന്റെ ഒളിത്താവളം തുരങ്കത്തിലേക്കുള്ള കവാടവും,ആശുപത്രിയേയും സാധാരണക്കാരേയും ഹമാസ് മറയാക്കുന്നു,ആക്രമണം ശക്തമാക്കി ഇസ്രയേല്‍ സേന

28 OCTOBER 2023 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഗസ്സയിലെ അല്‍ ശിഫ ആശുപത്രി ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി മാത്രമല്ല ഏറ്റവും വലിയ ഹമാസിന്റെ ഒളിത്താവളം കൂടിയാണ്. ഇതിന്റെ താഴെയാണ് ഹമാസിന്റെ പ്രധാന തുരങ്കമെന്നും ഹമാസിന്റെ കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഈ ആശുപത്രിയിലാണെന്നും ഇസ്രായേല്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ഇസ്ലാമിക് ജിഹാദ് ഭീകരര്‍ പ്രയോഗിച്ച റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ച ഗാസയിലെ അല്‍ഷിഫ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത് ഹമാസ് ഒളിത്താവളമായെന്ന് ഇസ്രായേല്‍ ഉറപ്പിച്ചു പറയുന്നു . ആശുപത്രിയുടെ ബേസ്‌മെന്റില്‍ ഹമാസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന താവളം പ്രവര്‍ത്തിച്ചിരുന്നതായും ഇസ്രായേല്‍ ആരോപിക്കുന്നു. ഇത് വിവരിക്കുന്ന വീഡിയോ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേല്‍ പ്രതിരോധ സേനയും പങ്കുവെച്ചു.

അല്‍ ശിഫ ആശുപത്രിയുടെ വരാന്തയിലും കാത്തിരിപ്പ് മുറികളിലും മുറ്റത്തുമൊക്കെയായി 50000ത്തിലേറെ പലസ്തീനി അഭയാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം വിന്യസിച്ചിരിക്കുകയാണ് ഹമാസ് . ആശുപത്രിയെ മനുഷ്യ കവചമാക്കി മാറ്റുകയാണ് ഹമാസിന്റെ ലക്ഷ്യം . ആശുപത്രിയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ ആള്‍ക്കാരോട് ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് ഈ ആശുപത്രി ബോംബിട്ട് തകര്‍ക്കുമെന്ന മുന്നറിയിപ്പ് ഇസ്രായേല്‍ നല്‍കിയിട്ടുണ്ട്.

ആശുപത്രിയേയും സാധാരണക്കാരെയും ഹമാസ് മറയാക്കുകയാണെന്നും ചില ഡയഗ്രവും ശബ്ദ റെക്കോഡിങ്ങുകളും സഹിതം ഇസ്രായേല്‍ സൈനിക വക്താവ് ആരോപിച്ചു. അതേസമയം, ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാനുള്ള പുതിയ കള്ളങ്ങളാണ് ഇസ്രായേലിന്റെ ആരോപണമെന്ന് ഹമാസ് നേതാവ് ഇസ്സത്ത് റഷാഖ് ടെലഗ്രാമില്‍ അറിയിച്ചത് . അല്‍ അഹ്!ലി ആശുപത്രിയില്‍ നടത്തിയതിനേക്കാള്‍ വലിയ കൂട്ടക്കൊല നടത്താനാണ് അവര്‍ പദ്ധതിയിടുന്നത്. വൈദ്യുതി മുടക്കിയത് മറ്റു ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ശിഫ ആശുപത്രികൂടി തകര്‍ത്ത് ഗസ്സയിലെ ആരോഗ്യ സംവിധാനം തകര്‍ക്കാനാണ് ശ്രമം. ഇതിന് ന്യായം ചമക്കാനാണ് പുതിയ കള്ളം പറയുന്നത്. നുണകളുടെ പരമ്പരതന്നെ ആവര്‍ത്തിക്കുന്നതാണ് ഇസ്രായേലിന്റെ രീതിയെന്ന് ഇസ്സത്ത് റഷാഖ് കൂട്ടിച്ചേര്‍ത്തു. ഗസ്സയിലെ അല്‍ അഹ്!ലി ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച നടത്തിയ ബോംബാക്രമണത്തില്‍ 500ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അല്‍ ശിഫ ആശുപത്രിയില്‍ ബോംബിട്ടാല്‍ മരണസംഖ്യ വളരെ അധികം കൂടുമെന്നു തീര്‍ച്ചയാണ് . 50000ത്തിലേറെ പാവപ്പെട്ട മനുഷ്യരാണ് ഗതികേടുകൊണ്ടോ അല്ലെങ്കില്‍ ഹമാസിന്റെ ഭീഷണിയ്ക്ക് വഴങ്ങിയോ ആശുപത്രിയില്‍ തമ്പടിച്ചിരിക്കുന്നത്

ആശയവിനിമയം നഷ്ടപ്പെട്ട് അവിടേക്കുള്ള വൈദ്യൂതി പൂര്‍ണമായും വിച്ഛേദിക്കുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം ആളുകള്‍ പുറംലോകത്തില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കയാണ് . ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, നിലവില്‍ 2.3 ദശലക്ഷം ആളുകളാണ് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നത്. പാലസ്തീനില്‍ ടെലകോം സേവനം നല്‍കുന്ന പാല്‍കോം ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വടക്കന്‍ ഗാസയിലുള്ള ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് ഇസ്രേയേല്‍ സേന ഹമാസ് റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷനുകള്‍ തകര്‍ത്തത്.

അതേസമയം, തങ്ങളുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഇസ്രയേല്‍ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. അല്‍ ഖസം ബ്രിഗേഡ്‌സും മറ്റ് വിഭാഗങ്ങളും പൊരുതിക്കൊണ്ടിരിക്കുകയാണ്. നെത്യാഹുവും അയാളുടെ പരാജയപ്പെട്ട സൈന്യവും യാതൊരു സൈനിക വിജയവും നേടില്ലെന്നും ഹമാസ് അവകാശപ്പെട്ടു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസ തീഗോളമായി മാറിക്കഴിഞ്ഞിരിക്കുകയാണ് .ഗാസയില്‍ കര വഴിയുള്ള ആക്രമണം ഇസ്രയേല്‍ സൈന്യം കടുപ്പിച്ചു.. ഗാസയില്‍ നിന്നുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ പുറത്തു വിടുന്ന വീഡിയോകളില്‍ വന്‍ സ്‌ഫോടന ശബ്ദവും ഇസ്രയേലി ടാങ്കുകള്‍ ഗാസയുടെ ഭാഗത്തേക്ക് വെടിയുതിര്‍ക്കുന്നതും വ്യക്തമാണ്. ഹമാസ് കുഴിച്ച തുരങ്കങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ നിരന്തരം ആക്രമണം നടത്തുന്നുണ്ടെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഹഗാരി പറഞ്ഞു.ഗാസയുടെ വടക്കന്‍ ഭാഗത്ത് ഇസ്രയേല്‍ കര ആക്രമണം വ്യാപകമാക്കിയതിനാല്‍ പലസ്തീനികളോട് തെക്കന്‍ ഗാസയിലേക്ക് നീങ്ങാനുള്ള തന്റെ ആഹ്വാനവും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം ഇസ്രായേലും ഹമാസും തമ്മില്‍ തുടരുന്ന യുദ്ധം ഗാസയുടെ ചിത്രം ആകെ മാറ്റിയതിന്റെ തെളിവ് ഇസ്രയേല്‍ പുറത്തുവിട്ടു . ഇസ്രയേല്‍ ആക്രമണങ്ങള്‍ ഗാസയില്‍ എങ്ങനെ നാശം വിതച്ചെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ഇസ്രായേല്‍ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഗാസയുടെ ചിത്രങ്ങള്‍ താരതമ്യം ചെയ്തിട്ടുണ്ട്. പല കെട്ടിടങ്ങളും അവശിഷ്ടങ്ങളായി മാറി. റോക്കറ്റ് ആക്രമണത്തില്‍ ഗാസയിലെ മുഴുവന്‍ നഗരങ്ങളും തകര്‍ന്നു.കരയുന്ന കുട്ടികള്‍, വീടുകളില്‍ നിന്ന് ഉയരുന്ന പുക, ഭക്ഷണസാധനങ്ങള്‍ക്കായുള്ള നീണ്ട ക്യൂ, ആശുപത്രികളില്‍ ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തുനില്‍ക്കല്‍... ഇതാണ് ഗാസയുടെ നിലവിലെ നേര്‍ചിത്രം. മാക്‌സര്‍ ടെക്‌നോളജിയാണ് സാറ്റലൈറ്റ് ചിത്രം പുറത്തുവിട്ടത്. വ്യോമാക്രമണത്തിലൂടെ ഇസ്രായേല്‍ പ്രതിരോധ സേന തകര്‍ത്ത ഗാസ മുനമ്പിലെ അല്‍കാര്‍മെന്‍, അറ്റാട്ര പ്രദേശങ്ങളാണ് സാറ്റലൈറ്റ് ചിത്രങ്ങളിലുള്ളത്. ഗാസയില്‍ താമസിക്കുന്നവര്‍ തന്നെ നാശനഷ്ടങ്ങള്‍ കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസുമായുള്ള യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേല്‍ വ്യോമസേന തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഇവയില്‍ നിരവധി ആയുധ ഡിപ്പോകളും ഹമാസ് തുരങ്കങ്ങളും ഉള്‍പ്പെടെ നശിപ്പിക്കപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends